'പ്ലീസ്,ലോകേഷിനോട് ഒന്നുവിളിക്കാൻ പറയൂ...':റോളക്സിന്റെ മടങ്ങിവരവിനെക്കുറിച്ച് സൂര്യ

'വിക്രം' സിനിമയിൽ റോളക്സ് എന്ന കഥാപാത്രമായി സൂര്യ
'വിക്രം' സിനിമയിൽ റോളക്സ് എന്ന കഥാപാത്രമായി സൂര്യഫോട്ടോകടപ്പാട്-ഐഎംഡിബി
Published on: 

ക​മ​ൽ​ഹാ​സ​ൻ ചി​ത്ര​മാ​യ 'വി​ക്ര​മി'​ലെ റോ​ള​ക്സ് എ​ന്ന അ​തി​ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തിന്‍റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട സൂ​ച​ന​ക​ളു​മാ​യി തെ​ന്നി​ന്ത്യ​ൻ താ​രം സൂ​ര്യ. ഹൈദ്രാ​ബാ​ദി​ൽ ന​ട​ന്ന, തന്‍റെ പു​തി​യ ചി​ത്ര​മാ​യ 'സീ​നി'ന്റെ പ്രീ-​റി​ലീ​സ് ഇ​വ​ന്‍റി​ലാ​ണ് സൂ​ര്യ ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തു​ന്ന ​വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

Must Read
ബെൻസും എൽസിയുവും...ഡെഡ്ലി കോമ്പിനേഷൻ തന്നെയെന്ന് ഉറപ്പിച്ച് നിവിൻപോളി
'വിക്രം' സിനിമയിൽ റോളക്സ് എന്ന കഥാപാത്രമായി സൂര്യ

ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്ത 'വി​ക്രം' സി​നി​മ​യു​ടെ ക്ലൈ​മാ​ക്സി​ലെ അ​തി​ഥി വേ​ഷ​ത്തി​ലൂ​ടെ വ​ലി​യ ത​രം​ഗ​മാ​ണ് സൂ​ര്യ​യു​ടെ റോ​ള​ക്സ് എ​ന്ന ക​ഥാ​പാ​ത്രം സൃ​ഷ്ടി​ച്ച​ത്. വി​ല്ല​ൻ വേ​ഷ​ത്തി​ലു​ള്ള താ​ര​ത്തിന്‍റെ പ്ര​ക​ട​നം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. റോ​ളക്സി​നെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പു​തി​യ ചി​ത്രം ന​ട​ക്കു​മോ എ​ന്ന ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് സൂ​ര്യ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്-

'റോള​ക്സ് സി​നി​മ​യെ​ക്കു​റി​ച്ച് ഞ​ങ്ങ​ൾ ഇ​പ്പോ​ഴും സം​സാ​രി​ക്കു​ന്നു​ണ്ട്. ആ ​പ്രോ​ജ​ക്ട് പുരോഗമിക്കുകയാണ്. ദയ​വാ​യി ലോ​കേ​ഷി​നോ​ട് എ​ന്നെ വി​ളി​ക്കാ​ൻ പ​റ​യൂ...ന​മു​ക്ക് ആ ​സി​നി​മ യാ​ഥാ​ർ​ഥ്യ​മാ​ക്കാം...' സൂ​ര്യ പ​റ​ഞ്ഞു.

ഹൈദ്രാ​ബാ​ദി​ൽ ന​ട​ന്ന, 'സീ​ൻ' പ്രീ-​റി​ലീ​സ് ഇ​വ​ന്‍റിൽ സൂര്യ
ഹൈദ്രാ​ബാ​ദി​ൽ ന​ട​ന്ന, 'സീ​ൻ' പ്രീ-​റി​ലീ​സ് ഇ​വ​ന്‍റിൽ സൂര്യഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

തു​ട​ർ​ന്ന്, ചി​ത്ര​ത്തി​ൽ താ​ൻ നാ​യ​ക​നാ​യി​ട്ടാ​ണോ അ​തോ വി​ല്ല​നാ​യി​ട്ടാ​ണോ അ​ഭി​ന​യി​ക്കേ​ണ്ട​ത് എ​ന്ന ര​സ​ക​ര​മാ​യ ചോ​ദ്യ​വും താ​രം ആ​രാ​ധ​ക​രു​ടെ മു​ന്നി​ൽവെ​ച്ചു. 'നി​ങ്ങ​ൾ​ക്ക് ഞാ​ൻ നാ​യ​ക​നാ​യി അ​ഭി​നയിക്കാ​നാ​ണോ അ​തോ വി​ല്ല​നാ​യി അ​ഭി​ന​യി​ക്കാ​നാ​ണോ താ​ല്പര്യം? വി​ല്ല​ൻ ത​ന്നെ​യാ​ണ് ന​ല്ല​ത്. ഞാ​ൻ ഒ​ത്തി​രി നാ​യ​ക​വേ​ഷ​ങ്ങ​ൾ ചെ​യ്തു. ഇ​നി ഒ​രു വി​ല്ല​ൻ വേ​ഷം, ന​മു​ക്ക് അ​ത് ചെ​യ്യാം...'- സൂര്യ കൂ​ട്ടി​ച്ചേ​ർ​ത്തു.