സു​ന്ദ​ർ സിയുടെ പേരിൽ വ്യാ​ജ സോ​ഷ്യ​ൽമീ​ഡി​യ അ​ക്കൗ​ണ്ട്;മുന്നറിയിപ്പുമായി ഖു​ശ്ബു

ഖുശ്ബുവും സുന്ദർ സിയും
ഖുശ്ബുവും സുന്ദർ സിയും ഫോട്ടോ-അറേഞ്ചേഡ്
Published on

പ്ര​മു​ഖ സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ സു​ന്ദ​ർ സി. ​സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തിന്‍റെ പേ​രി​ൽ വ്യാ​ജ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ഭ​ർ​ത്താ​വിന്‍റെ പേ​രി​ൽ എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലു​ള്ള അ​ക്കൗ​ണ്ട് വ്യാ​ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം നി​ല​വി​ൽ ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മി​ലും സ​ജീ​വ​മ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി ന​ടി ഖു​ശ്ബു സു​ന്ദ​ർ രം​ഗ​ത്തെ​ത്തി.

Must Read
മധുരയിൽ മത്സരിക്കാൻ ഖുശ്ബുവിന്‍റെ ഭർത്താവ് സുന്ദർ സി
ഖുശ്ബുവും സുന്ദർ സിയും

ത​മി​ഴ്‌​നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നൈ​നാ​ർ നാ​ഗേ​ന്ദ്ര​ൻ ഈ ​അ​ക്കൗ​ണ്ടി​നെ ടാ​ഗ് ചെ​യ്ത​തോ​ടെ​യാ​ണ് ഖു​ശ്ബു തി​രു​ത്ത​ലു​മാ​യി രംഗത്തെത്തിയത്. സു​ന്ദ​റിനു നി​ല​വി​ൽ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടു​ക​ൾ ഒ​ന്നു​മി​ല്ലെ​ന്നും ഉ​ട​ൻ ത​ന്നെ വെ​രി​ഫൈ​ഡ് അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കു​മെ​ന്നും ഖു​ശ്ബു അ​റി​യി​ച്ചു. അ​തു​വ​രെ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളെ പി​ന്തു​ട​രു​ക​യോ അ​വ​യു​മാ​യി സം​വ​ദി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് ആ​രാ​ധ​ക​ർ​ക്കു താരം നി​ർ​ദേ​ശം ന​ൽ​കി.

ഏ​ക​ദേ​ശം മുപ്പുത വ​ർ​ഷ​ത്തോ​ളം ചലച്ചിത്രലോകത്തു തി​ള​ങ്ങിനി​ന്ന സു​ന്ദ​ർ സി നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ജ​ന​വി​ധി തേ​ടു​കയാണ്. മ​ധു​ര സെ​ൻ​ട്ര​ൽ മ​ണ്ഡ​ല​ത്തി​ൽ പു​തി​യ നീ​തി ക​ക്ഷി (പിഎൻകെ) സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് സുന്ദർ. എ​ഐ​എ​ഡി​എം​കെ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തി​നാ​ൽ 'ര​ണ്ടി​ല' ചി​ഹ്ന​ത്തി​ലാണ് സുന്ദർ വോട്ടു തേടുന്നത്.

Related Stories

No stories found.
Pappappa
pappappa.com