

തമിഴകത്തെ ജനപ്രിയ നടന്‍ യോഗി ബാബു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന് 'സിങ്കാരം' എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ ഔദ്യോഗികമായി പുറത്തുവിടുകയും റിലീസ് തീയതി പ്രഖ്യാപിക്കുകയും ചെയ്തു. ഒക്ടോബര്‍ 30-ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
ശശികുമാര്‍ നായകനായ 'രാജവംശം' എന്ന ചിത്രം സംവിധാനം ചെയ്ത കെ.വി. കതിര്‍വേലു ആണ് സിങ്കാരം സംവിധാനം ചെയ്യുന്നത്. ഒരു സാധാരണക്കാരന്റെ ജീവിതവും അവന്‍ സ്വന്തം വിധിയെ തിരുത്തിയെഴുതാന്‍ നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.
യോഗി ബാബുവിനൊപ്പം ചാര്‍ലി, റെഡിന്‍ കിങ്സ്ലി, വൈ.ജി. മഹേന്ദ്രന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. റോക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രമണ ബാലാജിയും പദ്മാവതി ഗാന്ധിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.