വരുന്നൂ, തമിഴ് റിലീസ് പൂരം; 'സ​ർ​ദാ​ർ 2' മു​ത​ൽ 'ഡോ​റോ​ത്തി' വ​രെ 13ചിത്രങ്ങൾ

'സര്‍ദാര്‍ 2' പോസ്റ്റർ
'സര്‍ദാര്‍ 2' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

​ സെ​പ്റ്റം​ബ​റിൽ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​മേ​യ​ങ്ങ​ളു​മാ​യി 13 ത​മി​ഴ് ചി​ത്ര​ങ്ങ​ളാ​ണ് തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സി​നാ​യി ഒ​രു​ങ്ങു​ന്ന​ത്. ആ​ക്ഷ​ൻ, സ്പൈ ​ത്രി​ല്ല​ർ, ഹൊ​റ​ർ, കോ​മ​ഡി തു​ട​ങ്ങി വ​ൻ നി​ര ചി​ത്ര​ങ്ങ​ൾ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തും.

സെ​പ്റ്റം​ബ​ർ നാലിന്, ​നാ​ല് ചി​ത്ര​ങ്ങ​ൾ റിലീസ് ചെയ്യുന്നുണ്ട്. ജി.​വി പ്ര​കാ​ശ് കു​മാ​റും ക​യാ​ദു ലോ​ഹ​റും ഒ​ന്നി​ക്കു​ന്ന ഹൊ​റ​ർ ത്രി​ല്ല​ർ ചി​ത്രം 'ഇ​മ്മോ​ർ​ട്ട​ൽ', ലോ​ക്ഡൗ​ൺ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ല് യു​വാ​ക്ക​ളു​ടെ അ​തി​ജീ​വ​ന ക​ഥ പ​റ​യു​ന്ന '4 ​ഇഡി​യ​റ്റ്സ്', ലി​യോ ശി​വ​കു​മാ​റും രാ​ധി​ക ശ​ര​ത്കു​മാ​റും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന 'ഡെ​ലി​വ​റി ബോ​യ്', ചെ​റു​പ്പ​ത്തി​ൽ വി​വാ​ഹം ക​ഴി​ക്കേ​ണ്ടി വ​ന്ന ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ജീ​വി​ത പോ​രാ​ട്ട​ത്തിന്‍റെ ക​ഥ പ​റ​യു​ന്ന 'പാ​വൈ' എ​ന്നി​വ​യാ​ണ് സെ​പ്റ്റം​ബ​ർ നാലിലെ ​റി​ലീ​സു​ക​ൾ.

Must Read
ദസറയ്ക്ക് ‘ജയിലർ 2’- ‘രണബാലി നേർക്കുനേർ പോരാട്ടം
'സര്‍ദാര്‍ 2' പോസ്റ്റർ

സെ​പ്റ്റം​ബ​ർ 10-ന് ​വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ എ​ത്തു​ന്ന മൂ​ന്ന് പ്ര​ധാ​ന ചി​ത്ര​ങ്ങ​ളു​ണ്ട്. കാ​ർ​ത്തി നാ​യ​ക​നാ​കു​ന്ന ബി​ഗ് ബ​ജ​റ്റ് സ്പൈ ​ത്രി​ല്ല​ർ 'സ​ർ​ദാ​ർ 2' ആ​ണ് ഇ​തി​ൽ പ്ര​ധാ​നം. പി.​എ​സ് മി​ത്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ എ​സ്.​ജെ സൂര്യയും പ്ര​ധാ​ന വേ​ഷ​ത്തി​ലു​ണ്ട്. ​100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തിന്റെപ​ശ്ചാ​ത്ത​ല​ത്തി​ൽ സൂ​രി നാ​യ​ക​നാ​കു​ന്ന 'മ​ണ്ടാ​ടി', അ​രു​ൾ​നി​ധി​യും പ്രി​യ ഭ​വാ​നി ശ​ങ്ക​റും ഒ​ന്നി​ക്കു​ന്ന ജ​ന​പ്രി​യ ഹൊ​റ​ർ ഫ്രാ​ഞ്ചൈ​സി​യു​ടെ മൂ​ന്നാം ഭാ​ഗ​മാ​യ 'ഡി​മോ​ണ്ട് കോ​ള​നി 3' എ​ന്നി​വ​യും അ​തേ​ദി​വ​സം തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

'മണ്ടാടി" മലയാളം ടീസർ റിലീസ് പോസ്റ്റർ
'മണ്ടാടി" മലയാളം ടീസർ റിലീസ് പോസ്റ്റർഅറേഞ്ച്ഡ്

സെ​പ്റ്റം​ബ​ർ 11-ന് ​സ്‌​കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ലെ സൗ​ഹൃ​ദ​വും പ​ഴ​യ വൈ​ര​ങ്ങ​ളും പ്ര​മേ​യ​മാ​ക്കു​ന്ന 'റീ​യൂ​ണി​യ​ൻ' എ​ന്ന ചി​ത്ര​വും, സെ​പ്റ്റം​ബ​ർ 18-ന് ​സ​സ്പെ​ൻ​സും മി​സ്റ്റ​റി​യും നി​റ​ഞ്ഞ 'ബീ​പ്പ്' എ​ന്ന ചി​ത്ര​വും റി​ലീ​സ് ചെ​യ്യും.

'ഡോ​റോ​ത്തി' പോസ്റ്റർ
'ഡോ​റോ​ത്തി' പോസ്റ്റർഅറേഞ്ച്ഡ്

സെ​പ്റ്റം​ബ​ർ 25-ന് ​റി​ലീ​സ് ചെ​യ്യു​ന്ന കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് ചി​ത്രം 'ഡോ​റോ​ത്തി'​യാ​ണ് മാ​സ​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണം. കീ​ർ​ത്തി സു​രേ​ഷ്, സ​ന​ന്ത്, ഋ​ഷി​കാ​ന്ത് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ​ചി​ത്രം ബാ​ല്യ​കാ​ല സു​ഹൃ​ത്തു​ക്ക​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ഡോ​റോ​ത്തി എ​ന്ന സ്ത്രീ ​ക​ട​ന്നു​വ​രു​ന്ന​തോ​ടെ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് പ്ര​മേ​യ​മാ​ക്കു​ന്ന​ത്.

Pappappa
pappappa.com