മദ്യക്കമ്പനിയുമായി തർക്കം,രവിമോഹന്റെ 'ബ്രോ കോ‍ഡ്' പേരുമാറ്റും

'ബ്രോ കോഡ്'പോസ്റ്റർ
'ബ്രോ കോഡ്'പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടനും നിര്‍മാതാവുമായ രവി മോഹന്‍ (ജയം രവി) നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ പേര് മാറ്റി. കാര്‍ത്തിക് യോഗി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ബ്രോ കോഡ്' (Bro Code) എന്നായിരുന്നു പേരിട്ടിരുന്നത്. എന്നാല്‍ പ്രമുഖ മദ്യ നിര്‍മാണക്കമ്പനിയുമായി ബന്ധപ്പെട്ട ട്രേഡ്മാര്‍ക്ക് തര്‍ക്കങ്ങളെത്തുടര്‍ന്നാണ് ചിത്രത്തിന്റെ പേര് മാറ്റാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്.

Must Read
'പൊ​ന്നി​യി​ൻ സെ​ൽ​വനു' ശേ​ഷം ര​വി മോ​ഹന്റെ നായികയായി ശോ​ഭി​ത വീണ്ടും
'ബ്രോ കോഡ്'പോസ്റ്റർ

വിഷയത്തില്‍ നിയമപോരാട്ടങ്ങള്‍ക്കു താല്പര്യമില്ലെന്നും അനാവശ്യ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാനാണ് പേര് മാറ്റുന്നതെന്നും രവി മോഹന്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇരുകൂട്ടരും കേസ് ഒത്തുതീര്‍പ്പാക്കുകയും, ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ടീസറുകളും പോസ്റ്ററുകളും ഒഴിവാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

രവി മോഹൻ
രവി മോഹൻഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

രവി മോഹന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ രവി മോഹന്‍ നിര്‍മിക്കുന്ന ഈ ആക്ഷന്‍-കോമഡി ചിത്രത്തില്‍ എസ്.ജെ. സൂര്യ, അര്‍ജുന്‍ അശോകന്‍, ശ്രദ്ധ ശ്രീനാഥ് തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. നിയമക്കുരുക്കുകള്‍ ഒഴിഞ്ഞതോടെ ചിത്രത്തിന്റെ പുതിയ പേരും പുതുക്കിയ പ്രൊമോഷന്‍ വിവരങ്ങളും ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിടും.

Pappappa
pappappa.com