രജനിക്കൊപ്പം യാത്ര; 'കൂടെയുള്ളത് ധനുഷോ' എന്ന് അതിശയിച്ച് സോഷ്യൽമീഡിയ

രജനികാന്തും കൊച്ചുമകന്‍ യാത്രയും
രജനികാന്തും കൊച്ചുമകന്‍ യാത്രയുംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on: 

തലൈവര്‍ രജനികാന്തും കൊച്ചുമകന്‍ യാത്രയും ഒരുമിച്ചുള്ള അപൂര്‍വ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറവലായി മാറി. രജനികാന്തിന്റെ മൂത്ത മകളും യാത്രയുടെ അമ്മയുമായ ഐശ്വര്യയാണ് ഗ്രീസിലെ അവധിക്കാല യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രം പങ്കുവെച്ചത്. സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ പൊതുവെ പുറത്തുവിടാത്ത രജനികാന്ത്, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന മനോഹര നിമിഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Must Read
മകനെ നായകനാക്കി ധനുഷ് തുടങ്ങുന്നുവോ മറ്റൊരു 'യാത്ര'?
രജനികാന്തും കൊച്ചുമകന്‍ യാത്രയും

ഇളയ മകന്‍ ലിംഗ രാജയ്‌ക്കൊപ്പം പുരാതന ഗ്രീക്ക് നിര്‍മിതിക്ക് മുന്നില്‍ നില്‍ക്കുന്ന മറ്റൊരു ചിത്രവും ഐശ്വര്യ പങ്കുവെച്ചിട്ടുണ്ട്. നടന്‍ ധനുഷിന്റെയും ഐശ്വര്യയുടെയും മക്കളാണ് യാത്രയും ലിംഗയും. രജനിയുമൊത്തുള്ള ഫോട്ടോ കണ്ടവർ ധനുഷുമായുള്ള യാത്രയുടെ സാമ്യത്തെക്കുറിച്ചാണ് വാചാലരാകുന്നത്. ഫോട്ടോയിൽ രജനിയുടെ അതേ സ്വാ​ഗും സ്റ്റൈലുമാണ് യാത്രയ്ക്കും എന്നാണ് മറ്റുചിലർ പറയുന്നത്.

രജനികാന്തും കൊച്ചുമകന്‍ യാത്രയും ഗ്രീസിൽ അവധിയാഘോഷത്തിനിടെ
രജനികാന്തും കൊച്ചുമകന്‍ യാത്രയും ഗ്രീസിൽ അവധിയാഘോഷത്തിനിടെഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

ദിവസങ്ങള്‍ക്ക് മുമ്പ് രജനികാന്തിന്റെ ഇളയ മകള്‍ സൗന്ദര്യയും ഏഥന്‍സില്‍ നിന്നുള്ള കുടുംബചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഭാര്യയുടെ കൈപിടിച്ച് കൊച്ചുമക്കള്‍ക്കൊപ്പം നടക്കുന്ന രജനികാന്തിന്റെ ചിത്രം അന്ന് വലിയ ചര്‍ച്ചയായിരുന്നു. സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യ മാരന്റെയും വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് രജനികാന്തും കുടുംബവും ഏഥന്‍സിലേക്ക് യാത്ര തിരിച്ചത്.

ഐശ്വര്യരജനികാന്തും മകൻ ലിം​ഗയും
ഐശ്വര്യരജനികാന്തും മകൻ ലിം​ഗയുംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

വിവാഹത്തിരക്കുകള്‍ക്കൊപ്പം ഗ്രീസില്‍ കുടുംബാംഗങ്ങളോടൊപ്പം അവധിക്കാലവും അവര്‍ ആഘോഷിച്ചു. ബ്രൗണ്‍ നിറത്തിലുള്ള ടീഷര്‍ട്ടും കറുത്ത ട്രൗസറും കറുത്ത സ്‌പോര്‍ട്‌സ് ക്യാപ്പും ധരിച്ച രജനികാന്തും, പൂര്‍ണമായി വെള്ള വസ്ത്രമണിഞ്ഞ യാത്രയും ചേര്‍ന്ന് നടക്കുന്ന ദൃശ്യമാണ് ചിത്രത്തിലുള്ളത്.

​ഗ്രീസിൽ അവധിക്കാലം ആഘോഷിക്കുന്ന രജനികാന്തും കുടുംബവും
​ഗ്രീസിൽ അവധിക്കാലം ആഘോഷിക്കുന്ന രജനികാന്തും കുടുംബവുംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത 'ജയിലര്‍ 2' ആണ് രജനികാന്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അശ്വത്ത് മാരിമുത്തു സംവിധാനം ചെയ്യുന്ന 'ധര്‍മന്‍' ആണ് അടുത്ത പ്രോജക്ട്. റാം പോത്തിനേനി, സിമ്രാന്‍, നയന്‍താര, റാഷി ഖന്ന, ശ്രീലീല, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.