'ഓം' സിനിമയിൽ ധനുഷിന്റെ ഭാര്യ റോജയായി ശ്രീലീല

ശ്രീലീല 'ഓം' എന്ന സിനിമയിൽ
ശ്രീലീല 'ഓം' എന്ന സിനിമയിൽസ്ക്രീൻ​ഗ്രാബ്
Published on: 

തെന്നിന്ത്യന്‍ താരം ധനുഷും സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയും ഒന്നിക്കുന്ന 'ഓം' എന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തംരഗമായി. ശ്രീലീല അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവരങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

Must Read
'ഓം' കേരളത്തിലെത്തിക്കാൻ ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ്
ശ്രീലീല 'ഓം' എന്ന സിനിമയിൽ

ധനുഷിന്റെ ഭാര്യ 'റോജ' എന്ന കഥാപാത്രത്തെയാണ് ശ്രീലീല അവതരിപ്പിക്കുന്നത്. നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.

ശ്രീലീല 'ഓം' എന്ന സിനിമയിൽ
ശ്രീലീല 'ഓം' എന്ന സിനിമയിൽസ്ക്രീൻ​ഗ്രാബ്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി, സായ് പല്ലവി, നസറുദിന്‍ ഷാ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നവംബര്‍ 20-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം ഏറെ ആവേശത്തോടെയാണ് സിനിമാലോകവും ആരാധകരും കാത്തിരിക്കുന്നത്.