

തെന്നിന്ത്യന്‍ ലേഡിസൂപ്പർസ്റ്റാർ നയന്‍താരയുടെ 42-ാം പിറന്നാള്‍ ദിനത്തില്‍, ഭര്‍ത്താവും പ്രമുഖ സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച സ്‌നേഹനിര്‍ഭരമായ സന്ദേശം ആരാധകര്‍ ആഘോഷമാക്കി മാറ്റി. തങ്ങളുടെ ജീവിതത്തിലെ പ്രണയകാലം മുതല്‍ മാതാപിതാക്കളായതിനുശേഷമുള്ള മനോഹര നിമിഷങ്ങള്‍ വരെ കോര്‍ത്തിണക്കിയ സ്‌പെഷ്യല്‍ വീഡിയോയും പങ്കുവച്ചാണ് വിഘ്‌നേഷ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
തമിഴിലെഴുതിയ കുറിപ്പില്‍ 'ഇനിയൊരു ജന്മമുണ്ടെങ്കിലും നീ തന്നെ എന്റെ പ്രിയപ്പെട്ടവള്‍' എന്നാണ് വിഘ്‌നേഷ് കുറിച്ചത്. ഒപ്പം തന്റെ ജീവനും ലോകവും വിലമതിക്കാനാവാത്ത നിധിയുമാണ് നയന്‍താരയെന്നും വിഘ്‌നേഷ് കുറിച്ചു. ചുവന്ന ഹാര്‍ട്ട് ഇമോജികളോടെയാണ് വിഘ്നേഷ് സ്‌നേഹസന്ദേശം പങ്കുവെച്ചത്.
ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖരും സഹപ്രവര്‍ത്തകരും നയന്‍താരയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. 'എപ്പോഴും നന്മകള്‍ ഉണ്ടാകട്ടെ! ജന്മദിനാശംസകള്‍ സൂപ്പര്‍ ഡ്യൂപ്പര്‍ സ്റ്റാര്‍!' എന്ന് മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യര്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
കൂടാതെ സല്‍മാന്‍ ഖാനൊപ്പമുള്ള നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ നിര്‍മാതാക്കളായ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സും താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു. പരസ്പരമുള്ള കരുതലും സ്‌നേഹവും വ്യക്തമാക്കുന്ന വിഘ്‌നേഷ് ശിവന്റെ ജന്മദിനാംശസ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.