മാസ് ലുക്കിൽ സിയ എൻട്രി; മമ്മൂട്ടിക്ക് ജന്മദിനസമ്മാനമായി 'ഓം' ​ഗ്ലിംപ്സ് വീഡിയോ

'ഓം' സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ​ഗ്ലിംപ്സ് വീഡിയോയിൽ നിന്ന്
'ഓം' സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ​ഗ്ലിംപ്സ് വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

ധ നുഷിനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം' എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ ​ഗ്ലിംപ്സ് വീഡിയോ പുറത്ത്. മമ്മൂട്ടി അവതരിപ്പിക്കുന്ന കാർത്തികേയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.

'സിയ എൻട്രി' എന്ന ടൈറ്റിലോടെ, മെഗാതാരത്തിന്റെ ജന്മദിനം പ്രമാണിച്ചാണ് ഇത് റിലീസ് ചെയ്തത്. 2026 ഒക്ടോബർ 16 ന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത്.

Must Read
കാടിളക്കി ധനുഷിന്റെ 'ഓം' ഫസ്റ്റ് സ്‌ട്രൈക്ക്; കൂട്ടിന് മമ്മൂട്ടിയും സായ് പല്ലവിയും
'ഓം' സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ​ഗ്ലിംപ്സ് വീഡിയോയിൽ നിന്ന്

എട്ടു വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മാസ് ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത്. ഏറെ ശക്തമായതും ആഴമുള്ളതുമായ ഒരു കഥാപാത്രമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന സൂചനയാണ് ​ഗ്ലിംപ്സ് വീഡിയോ നൽകുന്നത്.

'ഓം' സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ​ഗ്ലിംപ്സ് വീഡിയോയുടെ പോസ്റ്റർ
'ഓം' സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ​ഗ്ലിംപ്സ് വീഡിയോയുടെ പോസ്റ്റർഅറേ‍ഞ്ച്ഡ്

'ഓം ചാപ്റ്റർ വൺ' എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ 'ഉധിരം: ദ ബ്ലഡ് വുഡ്" എന്നാണ്. പക്കാ മാസ്സ് ആക്ഷൻ ഡ്രാമയാണ് ചിത്രം എന്നാണ് ചിത്രത്തിന്റെ ടീസർ ഉൾപ്പെടെയുള്ളവ സൂചിപ്പിക്കുന്നത്. 'മാരി 2' എന്ന ചിത്രത്തിന് ശേഷം ധനുഷ്- സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

'ഓം' സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ​ഗ്ലിംപ്സ് വീഡിയോയിൽ നിന്ന്
'ഓം' സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ​ഗ്ലിംപ്സ് വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'അമരന്' ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണ് 'ഓം'. ശ്രീലീലയും പ്രധാന കഥാപാത്രത്തിന് ജീവൻ പകരുന്നു. മലയാളി താരം ഇന്ദ്രൻസും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് വിവരം.

'ഓം' സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ​ഗ്ലിംപ്സ് വീഡിയോയിൽ നിന്ന്
'ഓം' സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ​ഗ്ലിംപ്സ് വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ചിത്രത്തിലെ നേരത്തെ പുറത്തു വന്ന 'അലാക്ക ലോവ' എന്ന ഗാനവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സായ് അഭ്യങ്കർ ഈണം നൽകിയ ഈ ഗാനം ആലപിച്ചതും സായ് തന്നെയാണ്. ധനുഷിന്റെ ഗംഭീര നൃത്തമായിരുന്നു ഈ ഗാനത്തിന്റെ ഹൈലൈറ്റ്. തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ സായ് അഭയങ്കർ സംഗീതമൊരുക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണ് 'ഓം'. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുക.

'ഓം' സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ​ഗ്ലിംപ്സ് വീഡിയോയിൽ അദ്ദേഹവും ധനുഷും
'ഓം' സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ​ഗ്ലിംപ്സ് വീഡിയോയിൽ അദ്ദേഹവും ധനുഷുംസ്ക്രീൻ​ഗ്രാബ്

പ്രൊഡ്യൂസർ - ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്‌മത് ജഗ്മഗ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- വിഷു രാമസാമി, കോ പ്രൊഡ്യൂസർ- ശ്രേയസ് ശ്രീനിവാസൻ, സന്ദേശ് അഗർവാൾ, ഛായാഗ്രഹണം - എഴിൽ അരസൻ, സംഗീതം - സായ് അഭ്യങ്കർ, എഡിറ്റിങ് - ആർ കലൈവാനൻ, ആക്ഷൻ- യാനിക് ബെൻ, പ്രൊഡക്ഷൻ ഡിസൈനർ - രാജീവൻ, കലാസംവിധാനം- ആർ പനീർ സെൽവം, നൃത്തം - സാൻഡി , സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ്- കണ്ണൻ ഗണപത് , കോസ്റ്റ്യൂം ഡിസൈനർ - കാവ്യ ശ്രീറാം, ഡിഐ - പ്രസാദ് ലാബ്, കളറിസ്റ്റ്- രംഗ , വിഎഫ്എക്സ്- ഫാന്റം എഫ് എക്സ്, സ്‌പെക്ടർ പോസ്റ്റ്, വിഎഫ്എക്സ് സൂപ്പർവൈസർ- ശ്യാം പിഎം, സ്റ്റിൽസ് - വി സിട്രറസ്‌, മേക്കപ്പ് - ബി രാജ, കോസ്റ്റ്യൂമർ - നാഗ്, പബ്ലിസിറ്റി ഡിസൈൻ- കബിലൻ, പ്രൊഡക്ഷൻ കൺട്രോളർ- ഡി രമേശ് കുചിരായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മീനുശ്രീ ഹരിഹരൻ, ഹെഡ് ഓഫ് ഓപ്പറേഷൻസ് - അവന്തിക കനകരാജ്, മാർക്കറ്റിങ് ഹെഡ്- മനോജ് മാഡി, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Pappappa
pappappa.com