സസ്പൻസ് ഒളിപ്പിച്ച് ഫസ്റ്റ്ലുക്ക്; പദ്മഭൂഷൺ മമ്മൂട്ടിക്ക് 'ഓം' സിനിമയുടെ ആദരം

'ഓം' സിനിമയിൽ മമ്മൂട്ടിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ
'ഓം' സിനിമയിൽ മമ്മൂട്ടിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ നിന്ന്കടപ്പാട്-ഫേസ്ബുക്ക്
Published on

തെന്നിന്ത്യകടന്ന്, ഇന്ത്യന്‍ സിനിമാലോകത്തിന്റെ സിംഹാസനം അഞ്ചു പതിറ്റാണ്ടിലേറെയായി അലങ്കരിക്കുന്ന അഭിനയപ്രതിഭ മമ്മൂട്ടികഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍നിന്ന് താരം പദ്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. അഭിനയരംഗത്തെ സമാനതകളില്ലാത്ത സംഭാവനകള്‍ മുന്‍നിര്‍ത്തി രാജ്യം അദ്ദേഹത്തെ പരമോന്നത ബഹുമതി നല്‍കി ആദരിക്കുമ്പോള്‍ അത് മലയാള സിനിമയ്ക്കും ഒപ്പം ഓരോ മലയാളിക്കും അഭിമാനനിമിഷമായി മാറുകയായിരുന്നു.

Must Read
തമിഴകത്തെ ഞെട്ടിച്ച് പ്രതിഫലത്തുകകുറച്ച് മമ്മൂട്ടി; ധനുഷ് സിനിമയ്ക്ക് വൻ ഒടിടി ഡീൽ
'ഓം' സിനിമയിൽ മമ്മൂട്ടിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

പദ്മഭൂഷണ്‍ തിളക്കത്തിനൊപ്പം സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് മറ്റൊരു സര്‍പ്രൈസ് കൂടി എത്തിയിരിക്കുകയാണ്. മമ്മൂക്കയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ തെന്നിന്ത്യന്‍ ചിത്രം 'ഓം'ചാപ്റ്റര്‍ 1 - ഉധിരം : ദ് ബ്ലഡ് വുഡ്' സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടാണ് ഈ സന്തോഷം പങ്കുവെച്ചത്.

'ഓം' സിനിമയിൽ മമ്മൂട്ടിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ
'ഓം' സിനിമയിൽ മമ്മൂട്ടിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

'അമരന്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ഓം'. മമ്മൂട്ടി പദ്മഭൂഷണ്‍ പുരസ്‌കാരം സ്വീകരിച്ചതിനുശേഷം സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ് ഇതിനകം തരംഗമായിക്കഴിഞ്ഞു.

'ഇന്ത്യന്‍ സിനിമയ്ക്ക് അഞ്ച് പതിറ്റാണ്ടിലേറെയായി നല്‍കിയ അസാധാരണമായ സംഭാവനകള്‍ക്ക് അഭിമാനകരമായ പദ്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച നമ്മുടെ സ്വന്തം മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇനി 'ഓം' സിനിമയിലെ മമ്മൂക്കയുടെ എന്‍ട്രിക്കായി കാത്തിരിക്കൂ. നിങ്ങളുടെ ആ കാത്തിരിപ്പ് പൂര്‍ണമായും സഫലമാകുന്ന ഒന്നായിരിക്കും അത്' - രാജ്കുമാര്‍ പെരിയസാമി കുറിച്ചു.

'ഓം' സിനിമയുടെ പോസ്റ്റർ
'ഓം' സിനിമയുടെ പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്

പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചന അനുസരിച്ച് ചിത്രത്തില്‍ കരുത്തുറ്റ മാസ് കഥാപാത്രമാകും മമ്മൂട്ടി അവതരിപ്പിക്കുക. തമിഴിലെ മുന്‍നിര താരം ധനുഷ് നായകനാകുന്ന ചിത്രത്തില്‍ സായ് പല്ലവി, ശ്രീലീല എന്നിവരാണ് നായികമാരായി എത്തുന്നത്. തെന്നിന്ത്യന്‍ സംഗീത ലോകത്ത് തരംഗമായി മാറിയ സായ് അഭയങ്കറാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്.

Pappappa
pappappa.com