മെഡിക്കല്‍ ക്രൈം ത്രില്ലര്‍ 'കുറ്റം തവിര്‍' ഒക്ടോബര്‍ 24ന് തിയേറ്ററുകളിലേക്ക്

തമിഴ് ചിത്രം കുറ്റംതവിർ പോസ്റ്റർ
കുറ്റംതവിർ പോസ്റ്റർഅറേഞ്ച്ഡ്
Published on

വിരുമന്‍, പടയ് തലൈവന്‍, മദ്രാസി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഋഷി ഋത്വിക്കും ആരാധ്യ കൃഷ്ണയും ഒന്നിക്കുന്ന മെഡിക്കല്‍ ക്രൈം ത്രില്ലര്‍ ഒക്ടോബര്‍ 24 മുതല്‍ കേരളത്തിലെ തിയറ്ററുകളിലേക്ക്. തമിഴില്‍ വന്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രം ഗജേന്ദ്രയാണ് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

Must Read
മണിരത്നം, കമൽഹാസൻ, ശങ്കർ...വൻമരങ്ങൾ ഉലയുമ്പോൾ
തമിഴ് ചിത്രം കുറ്റംതവിർ പോസ്റ്റർ

ശ്രീസായി സൈന്തവി ക്രിയേഷന്‍സിന്റെ ബാനറില്‍ പി. പാണ്ഡുരംഗന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഒരു ആശുപത്രിയിലെ ദുരൂഹമായ കൊലപാതകം, അവയവ മോഷണം, മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, രാഷ്ട്രീയക്കാരുടെ അഴിമതി എന്നിവയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

തമിഴ് ചിത്രം കുറ്റംതവിർ പോസ്റ്റർ
കുറ്റംതവിർ പോസ്റ്റർഅറേഞ്ച്ഡ്

ശരവണന്‍, സായ് ദീന, കാമരാജ്, സെന്‍ട്രയന്‍, ആനന്ദ് ബാബു, വിനോദിനി വൈദ്യനാഥന്‍, സായ് സൈന്തവി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സന്‍ഹാ സ്റ്റുഡിയോ റിലീസാണ് കേരളത്തില്‍ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

Related Stories

No stories found.
Pappappa
pappappa.com