'കൊ​ച്ചടിയാൻ' പുതിയ പ​തി​പ്പി​ന്‍റെ റി​ലീ​സ് ത​ട​യി​ല്ലെന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

'കൊ​ച്ചടിയാൻ'പോസ്റ്റർ
'കൊ​ച്ചടിയാൻ'പോസ്റ്റർകടപ്പാട്-ഐഎംഡിബി
Published on: 

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യെ​ത്തി​യ 'കൊ​ച്ചടിയാൻ' എ​ന്ന സി​നി​മ​യു​ടെ, എ​ഐ സാ​ങ്കേ​തി​ക​വി​ദ്യയോടെയുള്ള പു​തി​യ പ​തി​പ്പിന്‍റെ റി​ലീ​സ് ത​ട​യാ​നാ​വി​ല്ലെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ചി​ത്ര​ത്തി​ന്‍റെ നി​ർമാ​താ​ക്ക​ളു​മാ​യു​ള്ള ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ റി​ലീ​സ് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ ആ​ഡ് ബ്യൂ​റോ അ​ഡ്വ​ർ​ട്ടൈ​സിങ് ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് ജ​സ്റ്റി​സ് കെ. ​കു​മ​രേ​ഷ് ബാ​ബു​വി​ന്റെ ഉ​ത്ത​ര​വ്.

Must Read
ആത്മകഥ പൂര്‍ത്തിയാകുന്നു; സ്വന്തം ജീവിതം സിനിമയാക്കാന്‍ രജനീകാന്ത്?
'കൊ​ച്ചടിയാൻ'പോസ്റ്റർ

2014-ൽ ​സൗ​ന്ദ​ര്യ ര​ജ​നി​കാ​ന്തി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ 3ഡി മോ​ഷ​ൻ ക്യാ​പ്ച​ർ ചി​ത്ര​മാ​ണ് 'കൊ​ച്ചടിയാൻ'. ചി​ത്ര​ത്തി​ന്‍റെ നി​ർമാ​ണ​ത്തി​നാ​യി ആ​ഡ് ബ്യൂ​റോ​യി​ൽ നി​ന്ന് നി​ർ​മാ​താ​ക്ക​ളാ​യ മീ​ഡി​യ​വ​ൺ ഗ്ലോ​ബ​ൽ എന്‍റ​ർ​ടൈ​ൻ​മെന്‍റ് 10 കോ​ടി രൂ​പ കൈ​പ്പ​റ്റി​യി​രു​ന്നു. പ​ലി​ശ​യു​ൾ​പ്പെ​ടെ 20.40 കോ​ടി രൂ​പ തി​രി​കെ ന​ൽ​കാ​നും ത​മി​ഴ്‌​നാ​ട്ടി​ലെ ബോ​ക്‌​സ് ഓ​ഫീ​സ് അ​വ​കാ​ശം ന​ൽ​കാ​നു​മാ​യി​രു​ന്നു ക​രാ​ർ. എ​ന്നാ​ൽ പ​ണ​മി​ട​പാ​ടു​ക​ളി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ന​ൽ​കി​യ ചെ​ക്കു​ക​ൾ മ​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ വി​ഷ​യം നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.

'കൊ​ച്ചടിയാൻ'പോസ്റ്റർ
'കൊ​ച്ചടിയാൻ'പോസ്റ്റർകടപ്പാട്-ഐഎംഡിബി

നി​ല​വി​ൽ കേ​സ് സു​പ്രീം കോ​ട​തി​യു​ടെ​യും ഹൈ​ക്കോ​ട​തി​യു​ടെ​യും പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ്, എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പു​തു​ക്കി​യ പ​തി​പ്പ് ​റി​ലീ​സ് ചെ​യ്യാ​ൻ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ തീ​രു​മാ​നി​ച്ച​ത്. ഇ​ത് ത​ട​യ​ണ​മെ​ന്നും ബാ​ക്കി തു​ക ല​ഭി​ക്കു​ന്ന​തു​വ​രെ സി​നി​മ​യു​ടെ ഒ​രു പ​തി​പ്പും പ്ര​ദ​ർ​ശി​പ്പി​ക്ക​രു​തെ​ന്നും കാ​ണി​ച്ചാ​ണ് ആ​ഡ് ബ്യൂ​റോ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

റീ-​റി​ലീ​സ് ത​ട​യേ​ണ്ട​തി​ല്ലെ​ന്നു കോ​ട​തി വ്യ​ക്തമാക്കിയതോടെ, 'കൊ​ച്ചടിയാൻ' വീ​ണ്ടും തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കാ​നു​ള്ള വ​ഴി തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

Pappappa
pappappa.com