ശി​വ​കാ​ർ​ത്തി​കേ​യ​ന്റെ 'സെയോനി'ൽ വരുമോ കമലിന്റെ വിരുമാണ്ടി?

'സെ​യോൻ' പോസ്റ്റർ, 'വിരുമാണ്ടി'യിൽ കമൽഹാസൻ
'സെ​യോൻ' പോസ്റ്റർ, 'വിരുമാണ്ടി'യിൽ കമൽഹാസൻഅറേഞ്ച്ഡ്
Published on: 

ശി​വ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്ര​മാ​യ 'സെ​യോ​നി'ൽ ​ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ൻ അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ക്ലാ​സി​ക് ചി​ത്ര​മാ​യ 'വി​രു​മാ​ണ്ടി'​യി​ലെ ലു​ക്കി​ൽ ത​ന്നെ ക​മ​ൽ​ഹാ​സ​ൻ പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്നാ​ണ് കോളിവുഡിൽനിന്നുള്ള റിപ്പോർട്ട്.

Must Read
ചോരയിലെഴുതിയ പ്രതികാരകഥ വീണ്ടും; 'സണ്ടിയറു'മായി കമൽഹാസൻ
'സെ​യോൻ' പോസ്റ്റർ, 'വിരുമാണ്ടി'യിൽ കമൽഹാസൻ

ക​മ​ൽ​ഹാ​സന്‍റെ രാ​ജ് ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റർ​നാ​ഷ​ണ​ലിന്‍റെ ബാ​ന​റി​ലാണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ശി​വ​കു​മാ​ർ മു​രു​ഗേ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ​ആ​ക്ഷ​ൻ ചി​ത്ര​ത്തി​ൽ ഭാ​ഗ്യ​ശ്രീ ബോ​ർ​സെ​യാ​ണ് നാ​യി​ക. മ​ധു​ര​യു​ടെ ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന 'സെ​യോ​നി​'ൽ ശി​വ​കാ​ർ​ത്തി​കേ​യ​ൻ മു​ൻ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ണ് വേ​ഷ​മി​ടു​ന്ന​ത്.

'സെ​യോൻ' പോസ്റ്റർ
'സെ​യോൻ' പോസ്റ്റർകടപ്പാട്-രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ

ചി​ത്ര​ത്തി​ന്‍റെ പ്രാരംഭ ഘ​ട്ടം മു​ത​ൽ ത​ന്നെ ക​മ​ൽ​ഹാ​സന്‍റെ ക​ൾ​ട്ട് ചി​ത്ര​മാ​യ 'വി​രു​മാണ്ടി'​യു​മാ​യു​ള്ള സാ​ദൃ​ശ്യ​ങ്ങ​ളും ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​മ​ൽ​ഹാ​സ​ൻ തന്‍റെ ഐ​ക്കോ​ണി​ക് ലു​ക്കി​ൽ ചി​ത്ര​ത്തി​ൽ കാ​മി​യോ റോ​ളി​ൽ എ​ത്തു​മെ​ന്ന വാ​ർ​ത്ത​ക​ൾ സി​നി​മാ ലോ​ക​ത്ത് സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ഉലകനായകനോ, അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രോ പ്രതികരണമൊന്നും നടത്തിയിട്ടില്ല.