'നീങ്ക നല്ലവരാ, കെട്ടവരാ..' വേലു നായ്ക്കര്‍ വീണ്ടും..

കമൽ ഹാസൻ 'നായകൻ' റി റിലീസ് പോസ്റ്ററിൽ
'നായകൻ' റി റിലീസ് പോസ്റ്ററിൽ കമൽ ഹാസൻ അറേഞ്ച്ഡ്
Published on

കമല്‍ഹാസന്‍- മണിരത്നം ടീമിന്റെ എക്കാലത്തെയും ക്ലാസിക് ഹിറ്റ് 'നായകന്‍' 38 വര്‍ഷത്തിനുശേഷം തിയറ്ററുകളില്‍ വീണ്ടുമെത്തിയപ്പോള്‍ ആഘോഷമാക്കി പ്രേക്ഷകര്‍. ചിത്രത്തിന്റെ റീ റിലീസിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. കമല്‍ഹാസന്റെ 71-ാം പിറന്നാള്‍ ദിനമായ നവംബര്‍-7ന് ആയിരുന്നു വേള്‍ഡ് വൈഡ് റീ റിലീസ്. ലോകമെമ്പാടും 450 സ്‌ക്രീനുകളിലാണ് 'നായകന്‍' റീ റിലീസ് ചെയ്തത്. കേരളത്തില്‍ 45 തിയറ്ററുകളില്‍ ചിത്രമെത്തി.

Must Read
രജനികാന്ത് ചിത്രവുമായി കമൽ ഹാസൻ; തലൈവർ 173 പ്രഖ്യാപിച്ചു
കമൽ ഹാസൻ 'നായകൻ' റി റിലീസ് പോസ്റ്ററിൽ

4കെ റീമാസ്റ്ററിങ് പതിപ്പ് രഞ്ജിത്ത് മോഹന്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. ശരണ്യ, നാസര്‍, ജനകരാജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നവരാണ്. 1987ല്‍ പുറത്തിറങ്ങിയ 'നായകന്‍' തമിഴ് സിനിമാചരിത്രത്തിലെ നാഴികക്കല്ലാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായി നായകന്‍ കണക്കാക്കപ്പെടുന്നു. ഇളയരാജ സംഗീതം നല്‍കിയ ഗാനങ്ങളും സിനിമയുടെ ജനപ്രീതിക്കു കാരണമായി.

മുംബൈയിലെ അധോലോക നായകന്‍ വേലു നായ്ക്കരുടെ കഥയാണ് 'നായകന്‍'. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരമുള്‍പ്പടെ നിരവധി അം​ഗീകാരങ്ങൾ ഈ കഥാപാത്രത്തിലൂടെ കമലിനെ തേടിയെത്തി. ഏറെ നിരൂപക പ്രശംസ ലഭിച്ച വേലു നായ്ക്കര്‍ കമല്‍ഹാസന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായി കണക്കാക്കുന്നു. സുജാത ഫിലിംസ്-മുക്ത ഫിലിംസ് എന്നീ ബാനറുകളില്‍ മുക്ത വി. രാമസ്വാമി, മുക്ത ശ്രീനിവാസന്‍, ജി. വെങ്കിടേശ്വരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Related Stories

No stories found.
Pappappa
pappappa.com