'എഐയോട് ഓരോ ചോദ്യം ചോദിക്കുമ്പോഴും പാഴാകുന്നത് ഒരു ​ഗ്ലാസ് വെള്ളം'-കമൽ

കമൽഹാസൻ
കമൽഹാസൻഫോട്ടോ-അറേഞ്ച്ഡ്
Published on

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇന്‍റ​ലി​ജ​ൻ​സിന്‍റെ (എ​ഐ) അ​മി​ത​വും അ​നാ​വ​ശ്യ​വു​മാ​യ ഉ​പ​യോ​ഗ​ത്തി​നെ​തി​രെ​യും പ​രി​സ്ഥി​തി​യി​ലു​ണ്ടാ​ക്കു​ന്ന ആ​ഘാ​ത​ത്തെ​ക്കു​റി​ച്ചും ന​ട​ൻ ക​മ​ൽ ഹാ​സ​ൻ പ​ങ്കു​വെ​ച്ച മു​ന്ന​റി​യി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ൽ ന​ട​ന്ന കോ​ളേ​ജ് പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ക​മ​ൽ ഹാ​സ​ൻ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​മി​ത ഉ​പ​യോ​ഗ​ത്തി​നെ​തി​രെ സം​സാ​രി​ച്ച​ത്. പി​താ​വിന്‍റെ ​നി​ല​പാ​ടി​നെ പൂ​ർ​ണ​മാ​യി പി​ന്തു​ണ​ച്ചു​കൊ​ണ്ട് മ​ക​ളും ന​ടി​യു​മാ​യ ശ്രു​തി ഹാ​സ​നും ഇ​പ്പോ​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Must Read
ഹൈദ്രാബാദിൽ ഐലൈൻ സ്റ്റുഡിയോസ് ആരംഭിച്ച് നെറ്റ്ഫ്ലിക്സ്; ഇന്ത്യയിലെ വൻ നിക്ഷേപം
കമൽഹാസൻ

എ​ഐ ടൂ​ളു​ക​ളെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് വ​ലി​യ തോ​തി​ൽ വി​ഭ​വ​ങ്ങ​ൾ പാ​ഴാ​ക്കി​ക്ക​ള​യു​മെ​ന്നാ​ണ് ക​മ​ൽ ഹാ​സ​ൻ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ചാ​റ്റ്ജി​പി​ടി പോ​ലു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ന​മ്മ​ൾ ചോ​ദി​ക്കു​ന്ന ഓ​രോ ചോ​ദ്യ​വും പ്രോ​സ​സ് ചെ​യ്യു​ന്ന​തി​ന് വ​ലി​യ അ​ള​വി​ൽ വൈ​ദ്യു​തി​യും വെ​ള്ള​വും ആ​വ​ശ്യ​മാ​യി വ​രു​ന്നു​ണ്ട്.

'നി​ങ്ങ​ൾ ഓ​രോ ത​വ​ണ ചോ​ദ്യം ചോ​ദി​ക്കു​മ്പോ​ഴും ഒ​രു ഗ്ലാ​സ് വെ​ള്ളം വീ​തം പാ​ഴാ​കു​ന്നു​ണ്ടെ​ന്ന് ഓ​ർ​ക്കു​ക. ചാ​റ്റ്ജി​പി​ടി ഉ​പ​യോ​ഗി​ക്കു​മ്പോ​ഴെ​ല്ലാം വെ​ള്ളം ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു​ണ്ട്. കൂ​ടു​ത​ൽ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്തോ​റും കൂ​ടു​ത​ൽ വെ​ള്ളം പാ​ഴാ​കും. അ​തു​കൊ​ണ്ട് അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്രം എ​ഐ ഉ​പ​യോ​ഗി​ക്കു​ക. ബാ​ക്കി സം​ശ​യ​ങ്ങ​ൾ അ​ടു​ത്തു​ള്ള സു​ഹൃ​ത്തു​ക്ക​ളോ​ട് ചോ​ദി​ച്ച് മ​നസി​ലാ​ക്കു​ക. എ​ഐ​യേ​ക്കാ​ൾ കൂ​ടു​ത​ൽ അ​റി​വു​ള്ള മ​നു​ഷ്യ​ർ ന​മു​ക്ക് ചു​റ്റു​മു​ണ്ട്. എ​നി​ക്ക് എ​ല്ലാം അ​റി​യാ​മെ​ന്ന ഭാ​വം എ​നി​ക്കി​ല്ല, കാ​ര​ണം ഞാ​ൻ ചാ​റ്റ്ജി​പി​ടി അ​ല്ല. എ​നി​ക്ക് അ​റി​യാ​ത്ത കാ​ര്യ​ങ്ങ​ൾ അ​റി​യി​ല്ല എ​ന്ന് പ​റ​യാ​ൻ എ​നി​ക്ക് മ​ടി​യി​ല്ല'-ക​മ​ൽ ഹാ​സ​ൻ പ​റ​ഞ്ഞു.

കമൽഹാസനും മകൾ ശ്രുതി ഹാസനും
കമൽഹാസനും മകൾ ശ്രുതി ഹാസനുംഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

ക​മ​ൽ ഹാ​സന്‍റെ പ്ര​സം​ഗ​ത്തിന്‍റെ വീ​ഡി​യോ ത​ന്‍റെ ഇ​ൻ​സ്റ്റഗ്രാം സ്റ്റോ​റി​യാ​യി പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് ശ്രു​തി ഹാ​സ​ൻ പി​താ​വി​ന് കൈ​യ​ടി​ച്ച​ത്. വീ​ഡി​യോ​യ്‌​ക്കൊ​പ്പം '100' എ​ന്ന ഇ​മോ​ജി​യും താ​രം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ഇ​ത് കൂ​ടാ​തെ, എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ജ​ല​ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ മ​റ്റൊ​രു പോ​സ്റ്റും ശ്രു​തി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചു. എ​ഐ നി​ർ​മി​ത ഉ​ള്ള​ട​ക്ക​ങ്ങ​ളേ​ക്കാ​ൾ മ​നു​ഷ്യ​ന്‍റെ യ​ഥാ​ർ​ഥ ക​ഴി​വി​നും നൈ​പു​ണ്യ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന മ​റ്റൊ​രു വീ​ഡി​യോ​യും ശ്രുതി പങ്കുവച്ചു. 'നി​ങ്ങ​ൾ ഇ​പ്പോ​ഴും യ​ഥാ​ർ​ഥ മ​നു​ഷ്യനൈ​പു​ണ്യ​ങ്ങ​ളെ വി​ല​മ​തി​ക്കു​ന്നു​വെ​ങ്കി​ൽ ഫോ​ളോ ചെ​യ്യൂ, എ​ഐ​യേ​ക്കാ​ൾ മു​ക​ളി​ൽ' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ താരം പ​ങ്കു​വെ​ച്ചത്.

കമൽഹാസനും ശ്രുതി ഹാസനും
കമൽഹാസനും ശ്രുതി ഹാസനുംഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

നേ​ര​ത്തെ 2024-ൽ ​എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​ഠി​ക്കാ​നാ​യി ക​മ​ൽ ഹാ​സ​ൻ യു​എ​സി​ൽ ഒ​രു കോ​ഴ്സി​ന് ചേ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ കൃ​ത്യ​മാ​യ ധാ​ര​ണ​യി​ല്ലാ​തെ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​യെ തൊ​ട​രു​തെ​ന്നും, മ​നു​ഷ്യ​ന്‍റെ ചി​ന്ത​ക​ൾ​ക്കും മു​ക​ളി​ലാ​ണ് ഇ​തിന്‍റെ പ്ര​വ​ർ​ത്ത​ന​മെ​ന്നും അ​ദ്ദേ​ഹം പി​ന്നീ​ട് ഒ​ര​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സി​നി​മ​യി​ലും വ്യ​ക്തി​ജീ​വി​ത​ത്തി​ലും എ​ഐ ക​ട​ന്നു​വ​രു​മെ​ങ്കി​ലും അ​തി​നെ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും എ​ന്നാ​ൽ വി​വേ​ക​ത്തോ​ടെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു​മാ​ണ് ക​മ​ൽഹാ​സന്‍റെ പ​ക്ഷം.

Pappappa
pappappa.com