

വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ മുന്നറിയിപ്പുമായി സംവിധായകനും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകനുമായ ജേസണ്‍ സഞ്ജയ് രംഗത്ത്. തന്റെ പേരില്‍ ഔദ്യോഗിക ഫാന്‍ ക്ലബ്ബുകളോ, കമ്യൂണിറ്റി ഗ്രൂപ്പുകളോ ഇല്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രൊഫൈലുകള്‍ക്കും പേജുകള്‍ക്കുമെതിരെയാണ് ജേസണ്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കിയത്. ഏതെങ്കിലും തരത്തിലുള്ള വ്യാജ ഗ്രൂപ്പുകളോ പേജുകളോ നല്‍കുന്ന വിവരങ്ങള്‍ക്കോ സന്ദേശങ്ങള്‍ക്കോ താന്‍ ഉത്തരവാദിയല്ലെന്നും ജേസണ്‍ വ്യക്തമാക്കി.
തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഏതൊക്കെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാമില്‍ യൂസർ നെയിം - jason.sanjay_official (ലിങ്ക് - https://www.instagram.com/jason.sanjay_official?igsh=NjcwbXRnNTh tcmw0) ഫേസ്ബുക്കില്‍ യൂസർ നെയിം – Jason Sanjay(ലിങ്ക്– https://www.facebook.com/share/1DHDJ5qM5K/) എക്‌സ് പ്ലാറ്റ്ഫോമില്‍ യൂസർ നെയിം – Jason Sanjay Official (ലിങ്ക് - https://x.com/official_jsj) എന്നിവ മാത്രമാണ് തന്റെ യഥാര്‍ഥ അക്കൗണ്ടുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്ദീപ് കിഷന്‍ നായകനായെത്തിയ 'സിഗ്മ' എന്ന ആക്ഷന്‍-അഡ്വഞ്ചര്‍ ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്നുവന്ന ജേസന്റ മുന്നറിയിപ്പ് ഇപ്പോള്‍ ചലച്ചിത്ര ലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഫാന്‍സ് ഗ്രൂപ്പുകളുടെ പേരില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ പ്രതിരോധിക്കാനാണ് അദ്ദേഹം വിശദീകരണവുമായി എത്തിയത്.