'ജയിലർ' ബ്ലാക്ക് ആൻഡ് വൈറ്റിൽ പുറത്തിറക്കാൻ നെൽസണും വിജയ് കാർത്തിക് കണ്ണനും

'ജയിലർ'2 പോസ്റ്റർ
'ജയിലർ'2 പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

'ജയിലർ' ഫ്രാഞ്ചൈസി വലിയ വിജയമായി മാറിയതിനു പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള രസകരമായൊരു ആശയം പങ്കുവച്ചിരിക്കുകയാണ് ഛായാഗ്രാഹകൻ വിജയ് കാർത്തിക് കണ്ണൻ. സംവിധായകൻ നെൽസൺ ദിലീപ്കുമാറും താനും ഏറെ നാളായി ആലോചിക്കുന്ന ഒരു ആശയത്തെക്കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. 'ജയിലർ' പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റ് പതിപ്പിൽ പുറത്തിറക്കണമെന്നതാണ് ഇരുവരുടെയും ആഗ്രഹം.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, 'ജയിലർ' സിനിമകളുടെ വിജയത്തിൽനിന്ന് ലഭിച്ച ആത്മവിശ്വാസം പുതിയ പരീക്ഷണങ്ങൾക്ക് പ്രേരണയാകുമോ എന്ന ചോദ്യത്തിനായിരുന്നു വിജയ് കാർത്തിക് കണ്ണന്റെ മറുപടി. നെൽസണും താനും ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് പതിപ്പിൽ പുറത്തിറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Must Read
ആയിരം കോടിയിലേക്ക് 'ജയിലർ 2'; ഇന്ത്യയിൽ നിന്നുമാത്രം ഇതുവരെ 500 കോടി
'ജയിലർ'2 പോസ്റ്റർ

സ്പൈഡർമാൻ പ്രപഞ്ചത്തെ മോണോക്രോം ശൈലിയിൽ അവതരിപ്പിക്കുന്ന 'സ്പൈഡർ നോയർ' എന്ന ചിത്രത്തെയും അദ്ദേഹം പരാമർശിച്ചു. നെൽസണും ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങളോട് വലിയ താൽപര്യമുള്ളയാളാണെന്നും അതിനാൽ ഇത്തരമൊരു പരീക്ഷണം സാധ്യമാണെന്നും വിജയ് കാർത്തിക് കണ്ണൻ വ്യക്തമാക്കി.

ബ്ലാക്ക് ആൻഡ് വൈറ്റ് പതിപ്പ് പുറത്തിറങ്ങിയാൽ ചിത്രത്തിന് തികച്ചും വ്യത്യസ്തമായൊരു ദൃശ്യാനുഭവം നൽകാനാകും. ആക്ഷൻ രംഗങ്ങൾക്കും താരങ്ങളുടെ മാസ് പ്രകടനങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും പഴയകാല സിനിമകളുടെ ഗൃഹാതുരത്വം പകരാനും ഈ പരീക്ഷണത്തിന് കഴിയും.

'ജയിലർ'2 പോസ്റ്റർ
'ജയിലർ'2 പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

എന്നാൽ, ഇത്തരമൊരു മാറ്റം മുഖ്യധാരാ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്നതാണ് പ്രധാന ചോദ്യം. വ്യത്യസ്തമായ അവതരണത്തെ സ്വാഗതം ചെയ്യുന്നവരുണ്ടാകുമെങ്കിലും വർണാഭമായ ദൃശ്യങ്ങളും മാസ് രംഗങ്ങളും ആസ്വദിക്കുന്ന വലിയൊരു പ്രേക്ഷകവിഭാഗവും 'ജയിലർ' ഫ്രാഞ്ചൈസിക്കുണ്ട്.

'ജയിലർ'2 പോസ്റ്റർ
'ജയിലർ'2 പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

അണിയറപ്രവർത്തകർ ഈ പരീക്ഷണവുമായി മുന്നോട്ടുപോയാൽ അത് സിനിമാലോകത്ത് ശ്രദ്ധേയമായൊരു നീക്കമാകും. എന്നാൽ ബ്ലാക്ക് ആൻഡ് വൈറ്റ് പതിപ്പ് വീണ്ടും കാണാൻ എത്രത്തോളം പ്രേക്ഷകർ താൽപര്യപ്പെടുമെന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ബോക്സ് ഓഫീസ് സാധ്യതകൾ. തിയേറ്റർ റിലീസ് ഒഴിവാക്കിയാലും ഡിജിറ്റൽ റിലീസിന് പരിമിതമായ സ്വീകാര്യത മാത്രമേ ലഭിക്കൂ എന്ന വിലയിരുത്തലുമുണ്ട്. വർഷങ്ങളായി കളർസിനിമകൾ കണ്ട് ശീലിച്ച പ്രേക്ഷകർക്ക് പെട്ടെന്നുള്ള ഈ മാറ്റം എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടണമെന്നില്ലെന്നും സിനിമാമേഖലയിൽ നിന്നുള്ളവർ പറയുന്നു.