കാട്ടുതീ പോലെ 'ജയിലർ 2' ട്രെയിലർ; രജനിക്കൊപ്പം മാസ് ലുക്കിൽ മോഹൻലാൽ

'ജയിലർ 2' ട്രെയിലറിൽ നിന്ന്
'ജയിലർ 2' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on: 

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മാസ് ആക്ഷന്‍ ചിത്രം 'ജയിലര്‍ 2' ട്രെയിലര്‍ ആഗോളതരംഗമായി മാറുന്നു. 2023-ല്‍ വന്‍ വിജയം നേടിയ 'ജയിലര്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിഗ് ബജറ്റ് ചിത്രം സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മിക്കുന്നത്.

Must Read
വൺ സൺ വൺ മൂൺ വൺ ക്വസ്റ്റ്യൻ...; 'ജയിലർ 2' കോളിവുഡിലെ ആദ്യ 1000 കോടി സിനിമയാകുമോ?
'ജയിലർ 2' ട്രെയിലറിൽ നിന്ന്

ആദ്യ ഭാഗത്തിലെ സംഭവവികാസങ്ങള്‍ക്കുശേഷമുള്ള കഥയാണ് ചിത്രം പറയുന്നത്. ആള്‍മാറാട്ടം നടത്തി ഡ്രൈവറായി ജീവിക്കുന്ന മുത്തുവേല്‍ പാണ്ഡ്യന്‍, അപകടകാരികളായ കുറ്റകൃത്യ ശൃംഖലയെക്കുറിച്ച് അന്വേഷിക്കുന്നതും അവരെ വേട്ടയാടുന്നതുമാണ് രണ്ടാം ഭാഗത്തിന്റെ പ്രധാന പ്രമേയം.

'ജയിലർ 2' ട്രെയിലറിൽ രജനികാന്ത്
'ജയിലർ 2' ട്രെയിലറിൽ രജനികാന്ത്സ്ക്രീൻ​ഗ്രാബ്

വന്‍ താരനിര തന്നെയാണ് ജയിലര്‍ 2-ലും അണിനിരക്കുന്നത്. മുന്‍ ഭാഗത്തിലെ കഥാപാത്രങ്ങള്‍ക്കൊപ്പം എസ്.ജെ. സൂര്യ, വിദ്യാ ബാലന്‍, മിഥുന്‍ ചക്രവര്‍ത്തി, സുരാജ് വെഞ്ഞാറമൂട് എന്നിവരും പുതിയ കഥാപാത്രങ്ങളായി എത്തുന്നു. കൂടാതെ മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്രോഫ് എന്നിവരുടെ സാന്നിധ്യവും ട്രെയ്ലറിലുണ്ട്.

'ജയിലർ 2' ട്രെയിലറിൽ മോഹൻലാൽ
'ജയിലർ 2' ട്രെയിലറിൽ മോഹൻലാൽസ്ക്രീൻ​ഗ്രാബ്

സാങ്കേതിക മികവിനും മാസ് രംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് നെല്‍സണ്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും ആര്‍. നിര്‍മല്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിനു സംഗീതം പകരുന്നത്. ഒക്ടോബര്‍ 15-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ജയിലര്‍ 2 റിലീസ് ചെയ്യും.

Pappappa
pappappa.com