റിവ്യൂ ബോംബിങ്ങിൽ തകരില്ല 'ടൈ​ഗർ'; നെ​ഗറ്റീവ് ക്യാംപയിൻ തടയാൻ നിയമനടപടി

'ജയിലർ 2' ട്രെയിലറിൽ രജനികാന്ത്
'ജയിലർ 2' ട്രെയിലറിൽ രജനികാന്ത്സ്ക്രീൻ​ഗ്രാബ്
Published on: 

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തിയ ബ്രഹ്‌മാണ്ഡചിത്രം 'ജയിലര്‍ 2' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടയില്‍, ചിത്രത്തിനെതിരെയുള്ള വ്യാജ ഓണ്‍ലൈന്‍ റിവ്യൂകള്‍ക്കും പ്രതികൂല പ്രചാരണങ്ങള്‍ക്കുമെതിരെ കര്‍ശന നടപടികളുമായി നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ബുക്ക് മൈ ഷോ പ്ലാറ്റ്ഫോമില്‍ സിനിമയ്ക്കുള്ള റിവ്യൂ, റേറ്റിങ് ഓപ്ഷനുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബോധപൂര്‍വം റേറ്റിങ് താഴ്ത്താനും സിനിമയുടെ വിജയത്തെ ബാധിക്കുന്ന രീതിയില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്താനുമുള്ള ശ്രമങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായാണ് നടപടി. കൂടാതെ, ചിത്രത്തിനെതിരെ വ്യാജ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിർമാതാക്കൾ മുന്നറിയിപ്പു നൽകുന്നു.

Must Read
'ജയിലർ 2' -ൽ മോഹൻലാലിന്റെ രം​ഗങ്ങൾ വെട്ടിമാറ്റി; പ്രതിഷേധവുമായി സ്റ്റൈലിസ്റ്റ്
'ജയിലർ 2' ട്രെയിലറിൽ രജനികാന്ത്

മുന്‍പ് യഷിന്റെ 'ടോക്‌സിക്', നാനിയുടെ 'ദ് പാരഡൈസ്' തുടങ്ങിയ സിനിമകളുടെ റിലീസ് വേളയിലും വ്യാജ അവലോകനങ്ങളെയും അപകീര്‍ത്തികരമായ പ്രചാരണങ്ങളെയും നേരിടാന്‍ സമാനമായ രീതിയില്‍ നിര്‍മാതാക്കള്‍ നിയമപരമായ പ്രതിരോധങ്ങള്‍ തീര്‍ത്തിരുന്നു. സിനിമയുടെ വാണിജ്യ സാധ്യതകളെ തകര്‍ക്കുന്ന രീതിയിലുള്ള സംഘടിത വ്യാജ പ്രചാരണങ്ങളെയും ക്രിയാത്മകമായ നിരൂപണങ്ങളെയും വേര്‍തിരിച്ചു കാണേണ്ടതിന്റെ പ്രാധാന്യവും ഈ സംഭവങ്ങള്‍ ചര്‍ച്ചയാക്കുന്നുണ്ട്.

'ജയിലർ 2' പോസ്റ്റർ
'ജയിലർ 2' പോസ്റ്റർകടപ്പാട്-സൺപിക്ചേഴ്സ്

നെല്‍സന്റെ സംവിധാനത്തില്‍ സണ്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച 'ജയിലര്‍ 2' റിലീസിനു മുന്നേ തന്നെ സിനിമയുടെ പൈറസി തടയുന്നതിനായി മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് നിയമപരമായ ഇടക്കാല ഉത്തരവ് നേടിയിരുന്നു. ആവേശത്തോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നു ലഭിക്കുന്നത്.

Pappappa
pappappa.com