ലവ്, ലൈഫ്, ലാഫ്റ്റർ...ജി വി പ്രകാശ് കുമാറിന്റെ 'ഹാപ്പിരാജ്' ട്രയ്ലർ റിലീസായി

'ഹാപ്പിരാജ്' പോസ്റ്റർ
'ഹാപ്പിരാജ്' പോസ്റ്റർഅറേഞ്ച്ഡ്
Published on

ജി.വി. പ്രകാശ് കുമാർ നായകനായി കംപ്ലീറ്റ് ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന 'ഹാപ്പി രാജ്' മാർച്ച് 27ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ ധനുഷ് റിലീസ്‌ ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു. മറിയ രാജ എലാഞ്ചെഴിയൻ സംവിധാനം ചെയ്യുന്ന ഈ കോമഡി റൊമാന്റിക് എന്റർടെയ്നർ, ലവ്, ലൈഫ്, ലാഫ്റ്റർ എന്നിവ ചേർത്ത് ഒരുക്കിയിരിക്കുന്നു.

Must Read
കരുത്തോടെ 'തായ് കിഴവി'; 32 കോടി പിന്നിട്ട് രാധിക ശരത്കുമാര്‍ ചിത്രം
'ഹാപ്പിരാജ്' പോസ്റ്റർ

ബിയോണ്ട് പിക്ചേഴ്സ് ബാനറിൽ ജയവർധൻ നിർമ്മിക്കുന്ന ചിത്രത്തിന് ജസ്റ്റിൻ പ്രഭാകരൻ സംഗീതവും, മാധൻ ക്രിസ്റ്റഫർ ഛായാഗ്രഹണവും, സെൽവ ആർ.കെ. എഡിറ്റിങ്ങും നിർവഹിക്കുന്നു. സുരേഷ് നേതൃത്വം നൽകുന്ന എസ്.എസ്. ആർ എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.

ഗൗരി പ്രിയ നായികയായ ചിത്രത്തിൽ, ഏറെ നാളുകൾക്ക് ശേഷം അബ്ബാസ് ശ്രദ്ധേയമായ വേഷത്തിൽ തിരിച്ചെത്തുന്നു. ഇത് ചിത്രത്തിന്റെ വലിയ ഹൈലൈറ്റാണ്. ജോർജ് മറിയൻ, ഗീത കൈലാസം, അധിര, അരുണ്‍, മധുരൈ മുത്തു എന്നിവരടങ്ങിയ ശക്തമായ സഹതാരനിരയും ചിത്രത്തിന്റെ ഭാഗമാണ്. യുവത്വത്തിന്റെ ആവേശവും, പ്രണയത്തിന്റെ കളളക്കളികളും, കോമഡിയുടെ പൂർണ്ണ ചേരുവകളും ചേർന്ന ഈ സിനിമ കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു പക്കാ ഫാമിലി എന്റർടെയ്നറായിരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. പിആർഒ- പ്രതീഷ് ശേഖർ.

Pappappa
pappappa.com