ടൊറന്റോയിൽ 'രാജാസംഭവം'; 'ഡൊറോത്തി'ക്ക് എഴുന്നേറ്റുനിന്ന് കൈയടിച്ച് കാണികൾ

'ഡൊ​റോ​ത്തി' പോസ്റ്റർ
'ഡൊ​റോ​ത്തി' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

ടൊറന്‍റോ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ വ​ൻ വി​ജ​യം വ​രി​ച്ച് കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ത​മി​ഴ് ചി​ത്രം 'ഡൊ​റോ​ത്തി'. ഫെ​സ്റ്റി​വ​ലി​ൽ ന​ട​ന്ന ചി​ത്ര​ത്തിന്‍റെ വേ​ൾ​ഡ് പ്രീ​മി​യ​റി​നുശേ​ഷം കാ​ണി​ക​ളി​ൽനി​ന്ന് എ​ഴു​ന്നേ​റ്റു​നി​ന്നു​ള്ള ആ​ദ​ര​വും കൈ​യ​ടി​യു​മാ​ണ് സി​നി​മ​യ്ക്ക് ല​ഭി​ച്ച​ത്.

ഇ​ള​യ​രാ​ജ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു എ​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. വൈ​കാ​രി​ക നി​മി​ഷ​ങ്ങ​ളും മി​ക​ച്ച സം​ഗീ​ത​വും കോ​ർ​ത്തി​ണ​ക്കി ത​യാ​റാ​ക്കി​യ ചി​ത്രം മേ​ള​യി​ലെ​ത്തി​യ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര പ്രേ​മി​ക​ളു​ടെ​യും നി​രൂ​പ​ക​രു​ടെ​യും മ​നസുകീ​ഴ​ട​ക്കി.

Must Read
ടൊറോന്‍റോ ചലച്ചിത്രമേളയിൽ 'ഹാഫ്'; ജോൺ എബ്രഹാമിന് ആദരമായി 'അമ്മ അറിയാൻ'
'ഡൊ​റോ​ത്തി' പോസ്റ്റർ

വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​വും കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജി​ന്‍റെ മേ​ക്കിങ് ശൈ​ലി​യും ഒ​പ്പം ഇ​ള​യ​രാ​ജ​യു​ടെ മ​നോ​ഹ​ര​മാ​യ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും സി​നി​മ​യ്ക്കു മാ​റ്റു​കൂ​ട്ടി​യി​ട്ടു​ണ്ടെ​ന്ന് ആ​ദ്യ പ്ര​ദ​ർ​ശ​ന​ത്തി​നുശേ​ഷം മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്നു. ത​മി​ഴ് സി​നി​മ​യെ ആ​ഗോ​ള​ത​ല​ത്തി​ൽ വീ​ണ്ടും ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ 'ഡൊ​റോ​ത്തി'​ക്ക് സാ​ധി​ച്ച​തിൽ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ സ​ന്തോ​ഷം പ​ങ്കു​വെ​ച്ചു.

'ഡൊ​റോ​ത്തി' പോസ്റ്റർ
'ഡൊ​റോ​ത്തി' പോസ്റ്റർഅറേഞ്ച്ഡ്

അ​ന്താ​രാ​ഷ്ട്ര മേ​ള​യി​ൽ ല​ഭി​ച്ച ഈ ​വ​ൻ സ്വീ​കാ​ര്യ​ത​യോ​ടെ ചി​ത്രം ഉ​ട​ൻ ത​ന്നെ ഇ​ന്ത്യ​ൻ തി​യേ​റ്റ​റു​ക​ളി​ലും ത​രം​ഗ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​രും കോളിവുഡും.

കീ​ർ​ത്തി സു​രേ​ഷ്, സ​ന​ന്ത്, ഋ​ഷി​കാ​ന്ത് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ​ചി​ത്രം ബാ​ല്യ​കാ​ല സു​ഹൃ​ത്തു​ക്ക​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് 'ഡോ​റോ​ത്തി' എ​ന്ന സ്ത്രീ ​ക​ട​ന്നു​വ​രു​ന്ന​തോ​ടെ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് പ്ര​മേ​യ​മാ​ക്കു​ന്ന​ത്.

Pappappa
pappappa.com