'മമ്മൂട്ടി സാർ എന്നാൽ ത​ഗ് ലൈഫ്, ത​ഗ് ലൈഫ് എന്നാൽ മമ്മൂട്ടി സാർ': 'ഓം' വേദിയിൽ ധനുഷ്

'ഓം' ഓഡിയോ ലോഞ്ചിൽ മമ്മൂട്ടിയും ധനുഷും
'ഓം' ഓഡിയോ ലോഞ്ചിൽ മമ്മൂട്ടിയും ധനുഷുംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

'ഓം' എന്ന ബിഗ് ബജറ്റ് ചി​ത്ര​ത്തിന്‍റെ ഓ​ഡി​യോ ലോ​ഞ്ചിൽ സൂപ്പർതാരം ധനുഷ് പ​ങ്കു​വെ​ച്ച വിശേഷങ്ങളാണ് ഇപ്പോൾ മമ്മൂട്ടിആരാധകർ ഏറ്റെടുത്ത് ആഘോഷമാക്കുന്നത്. ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ​ക്കൊ​പ്പം മ​മ്മൂ​ട്ടിയുമായുള്ള സ്നഹവും ധനുഷ് പ്രകടിപ്പിച്ചു. ചെ​ന്നൈ​യി​ലെ സാ​യി​റാം എ​ൻ​ജി​നീ​യ​റി​ങ് കോ​ളേ​ജിലായിരുന്നു ചടങ്ങ്.

Must Read
'ഓം' കേരളത്തിലെത്തിക്കാൻ ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ്
'ഓം' ഓഡിയോ ലോഞ്ചിൽ മമ്മൂട്ടിയും ധനുഷും

ചി​ത്ര​ത്തി​ൽ തനിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യെ​ക്കു​റി​ച്ചു​ള്ള വി​ശേ​ഷ​ങ്ങ​ൾ ധ​നു​ഷ് ന​ർമത്തിൽ പ​ങ്കു​വെ​ച്ചു- 'മ​മ്മൂ​ട്ടി സാ​ർ എ​ന്നാ​ൽ 'ത​ഗ് ലൈ​ഫ്' ആ​ണ്, 'ത​ഗ് ലൈ​ഫ്' എ​ന്നാ​ൽ മ​മ്മൂ​ട്ടി സാ​റു​മാ​ണ്. അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കൊ​ന്നും ഒ​രി​ക്ക​ലും പ​ര​മ്പ​രാ​ഗ​ത​മാ​യ ഉ​ത്ത​ര​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ല.'- ധ​നു​ഷ് പ​റ​ഞ്ഞു.

'ഓം' സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ​ഗ്ലിംപ്സ് വീഡിയോയിൽ അദ്ദേഹത്തിനൊപ്പം ധനുഷ്
'ഓം' സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ​ഗ്ലിംപ്സ് വീഡിയോയിൽ അദ്ദേഹത്തിനൊപ്പം ധനുഷ്സ്ക്രീൻ​ഗ്രാബ്

നേരത്തെ, ഒ​രു മ​ല​യാ​ള സി​നി​മ​യി​ൽ താ​ൻ ചെ​റി​യൊ​രു വേ​ഷ​ത്തി​ൽ മമ്മൂട്ടി സാറിനൊപ്പം ഒ​പ്പം അ​ഭി​ന​യി​ച്ചിരുന്നുവെന്നും. അന്നു അ​ല്പം ഗൗ​ര​വ​ക്കാ​ര​നാ​ണെ​ന്നാണ് ക​രു​തി​യി​രു​ന്നെ​ന്നും ധനുഷ് പറഞ്ഞു. എ​ന്നാ​ൽ 'ഓം' ​ചി​ത്രീ​ക​ര​ണ വേ​ള​യി​ൽ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം വീ​ണ്ടും പ്ര​വ​ർ​ത്തി​ച്ച​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം എ​ത്ര​മാ​ത്രം സ്നേ​ഹ​മു​ള്ള​വ​നും ത​മാ​ശ​ക്കാ​ര​നു​മാ​ണെ​ന്ന് മ​നസി​ലാ​ക്കി​യ​തെ​ന്നും ധ​നു​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

'ഓം' ഓഡിയോ ലോഞ്ച് വേദിയിലേക്കെത്തുന്ന ധനുഷ്
'ഓം' ഓഡിയോ ലോഞ്ച് വേദിയിലേക്കെത്തുന്ന ധനുഷ്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

'ഓം' ​ഏ​തെ​ങ്കി​ലുമൊരു ന​ടന്‍റെ മാ​ത്രം സി​നി​മ​യ​ല്ലെ​ന്നും, ഇ​തൊ​രു മ​ൾ​ട്ടി-​ഹീ​റോ ചി​ത്ര​മാ​ണെ​ന്നും ധ​നു​ഷ് വ്യ​ക്ത​മാ​ക്കി. മ​മ്മൂ​ട്ടി, സാ​യ് പ​ല്ല​വി, ശ്രീ​ലീ​ല, സം​ഗീ​ത സം​വി​ധാ​യ​ക​ൻ സാ​യ് അ​ഭ്യ​ങ്ക​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​ഞ്ച് പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ നെ​ടും​തൂ​ണു​ക​ൾ എ​ന്ന് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു. സം​വി​ധാ​യ​ക​ൻ രാ​ജ്കു​മാ​ർ പെ​രി​യ​സാ​മി​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ​യും കൃ​ത്യ​മാ​യ കാ​ഴ്ച​പ്പാ​ടി​നെ​യും ധ​നു​ഷ് അ​ഭി​ന​ന്ദിക്കുകയും ചെയ്തു.

'ഓം' ഓഡിയോ ലോഞ്ച് വേദിയിൽ ധനുഷ്
'ഓം' ഓഡിയോ ലോഞ്ച് വേദിയിൽ ധനുഷ്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

സം​ഗീ​ത സം​വി​ധാ​യ​ക​ൻ സാ​യ് അ​ഭ്യ​ങ്ക​റിന്‍റെ ചെ​റി​യ പ്രാ​യ​ത്തി​ലെ വ​ലി​യ വി​ജ​യ​ങ്ങ​ളെ ധ​നു​ഷ് അ​ഭി​ന​ന്ദി​ച്ചു. 'അ​ലാ​ക്ക ലൂ​വ' എ​ന്ന ഗാ​നം റെ​ക്കോ​ർ​ഡ് ചെ​യ്യാ​ൻ താ​ൻ അ​നു​ഭ​വി​ച്ച ര​സ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു- 'പാ​ട്ടിന്‍റെ പി​ച്ച് വ​ള​രെ ഉ​യ​ർ​ന്ന​താ​ണെ​ന്നും ത​നി​ക്ക് പാ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും ആ​ദ്യം പ​റ​ഞ്ഞെ​ങ്കി​ലും, സാ​യ് അ​ഭ്യ​ങ്ക​റി​ന്‍റെ നി​ർ​ബ​ന്ധ​പ്ര​കാ​രം മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം ക​ഷ്ട​പ്പെ​ട്ടാ​ണ് ​പാ​ട്ട് പാ​ടി തീ​ർ​ത്ത​ത്. എ​ന്നാ​ൽ പി​ന്നീ​ട് ആ ​പാ​ട്ട് മ​റ്റാ​രെ​ക്കൊ​ണ്ടെ​ങ്കി​ലും പാ​ടി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് തോ​ന്നി സാ​യ് അ​ഭ്യ​ങ്ക​ർ ആ ​വേ​ർ​ഷ​ൻ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ഞാൻ പാ​ടി​യ പാ​ട്ട് ഒ​ഴി​വാ​ക്കി​യ ഒ​രേ​യൊ​രു സം​ഗീ​ത​സം​വി​ധാ​യ​ക​ൻ സാ​യ് അ​ഭ്യ​ങ്ക​റാ​ണ്...'-ധ​നു​ഷ് ചി​രി​യോ​ടെ പ​റ​ഞ്ഞു.