ബോക്‌സ് ഓഫീസില്‍ 'സ്‌ഫോടനം'; 50 കോടി ക്ലബ്ബില്‍ തലയുയര്‍ത്തി 'ബ്ലാസ്റ്റ്'

'ബ്ലാസ്റ്റ്' പോസ്റ്റർ
'ബ്ലാസ്റ്റ്' പോസ്റ്റർഅറേഞ്ച്ഡ്
Published on

തിയേറ്ററുകളില്‍ ആക്ഷന്‍ പെരുമഴ തീര്‍ത്ത് മുന്നേറുന്ന അര്‍ജുന്‍ ചിത്രം 'ബ്ലാസ്റ്റ്' ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്ത് വെറും പതിനൊന്നു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 50 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ചിത്രം. നവാഗതനായ സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ, റിലീസ് ദിനം മുതല്‍ സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് പ്രദര്‍ശനം തുടരുന്നത്.

Must Read
'ബ്ലാസ്റ്റ്' വേണ്ടെന്നുവെച്ചതിൽ നിരാശയുണ്ടെന്ന് സ്വാസിക,നിരസിച്ചത് അഭിരാമിയുടെ വേഷം
'ബ്ലാസ്റ്റ്' പോസ്റ്റർ

നിലവിലെ ആഗോള ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം 58.21 കോടി രൂപയാണ് ചിത്രം ഇതുവരെ വാരിക്കൂട്ടിയത്. റിലീസ് ചെയ്ത രണ്ടാം വാരത്തിലും തിയേറ്ററുകളില്‍ ജനത്തിരക്ക് ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് കളക്ഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടാം വെള്ളിയാഴ്ച 2.45 കോടിയും, ശനിയാഴ്ച 4.35 കോടിയും നേടിയ ചിത്രം, ഞായറാഴ്ച സ്വന്തമാക്കിയത് 5.04 കോടി രൂപയാണ്. കുടുംബപ്രേക്ഷകരും ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ കുതിപ്പ്.

'ബ്ലാസ്റ്റ്' പോസ്റ്റർ
'ബ്ലാസ്റ്റ്' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

പരമ്പരാഗതമായി പോരാട്ടവീര്യം രക്തത്തിലുള്ള ഒരു കുടുംബത്തിന്റെ കഥയാണ് 'ബ്ലാസ്റ്റ്' പറയുന്നത്. അവിചാരിതമായി വലിയൊരു ഗൂഢാലോചനയുടെ കെണിയില്‍ പെട്ടുപോകുന്ന ഇവര്‍ക്ക്, തങ്ങളുടെ നിലനില്‍പ്പിനായി നഗരത്തെ വിറപ്പിക്കുന്ന ഒരു വന്‍കിട അധോലോക ക്രിമിനല്‍ സിന്‍ഡിക്കേറ്റിനെതിരെ ആയുധമെടുക്കേണ്ടി വരുന്നു. ഉദ്വേഗജനകമായ നിമിഷങ്ങളും വൈകാരികമായ കുടുംബബന്ധങ്ങളും കോര്‍ത്തിണക്കിയാണ് സുഭാഷ് കെ. രാജ് ചിത്രം ഒരുക്കിയിരിക്കുന്നത്.

'ബ്ലാസ്റ്റ്' പോസ്റ്റർ
'ബ്ലാസ്റ്റ്' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

കുടുംബനാഥന്റെ കരുത്തോടെ അര്‍ജുന്‍ സ്‌ക്രീനില്‍ നിറഞ്ഞാടുമ്പോള്‍, ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായി അഭിരാമിയും പ്രീതി മുകുന്ദനും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. വിവേക് പ്രസന്ന, ജോണ്‍ കൊക്കന്‍, അര്‍ജുന്‍ ചിദംബരം, പവന്‍, ദിലീപന്‍ എന്നിവരടങ്ങുന്ന വന്‍ താരനിരയും ചിത്രത്തിന്റെ ആക്ഷന്‍ മൂഡിന് കരുത്താകുന്നു.

Pappappa
pappappa.com