

തിരക്കഥയിലെ തനിമ കൊണ്ടും കാസ്റ്റിങ്ങിലെ വൈവിധ്യം കൊണ്ടും തിയേറ്ററുകളില്‍ ഹാസ്യവിരുന്നായി മാറിയിരിക്കുകയാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്'. മലയാളത്തില്‍ നേടിയ വന്‍ വിജയത്തിനു പിന്നാലെ ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍. സെപ്റ്റംബര്‍ നാലിന് തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലെത്തിയ ചിത്രം കേരളത്തിനു പുറമെ വിദേശ മാര്‍ക്കറ്റുകളിലും മികച്ച ബോക്സ് ഓഫീസ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതിനു പിന്നാലെയാണ് മറ്റ് ഭാഷകളിലെ പ്രേക്ഷകരിലേക്കും ചിത്രം എത്തിക്കാന്‍ നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസ് തീരുമാനിച്ചത്. ഫ്യൂച്ചര്‍ റണ്‍അപ്പ് ഫിലിംസാണ് തമിഴ്നാട്ടിലും ആന്ധ്രയിലും തെലങ്കാനയിലും ചിത്രം വിതരണത്തിനെത്തിക്കുന്നത്.
നിവിന്‍ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ സംഗീത് പ്രതാപ്,സുരേഷ് കൃഷ്ണ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍', 'പ്രേമലു' തുടങ്ങിയ ഹിറ്റുകള്‍ക്കുശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തിന് ഗിരീഷും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് ഭാവന സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.