ഫഹദ് ഫാസിലിനെ നായകനാക്കി സി. പ്രേംകുമാർ; 'അസരീരി' ജനുവരി ഒന്നിന്

സി.പ്രേംകുമാർ, 'അസരീരി'ടൈറ്റിൽ പോസ്റ്റർ
സി.പ്രേംകുമാർ, 'അസരീരി'ടൈറ്റിൽ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

'96', 'മെയ്യഴകൻ' എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടിയ സംവിധായകൻ സി. പ്രേംകുമാർ ഫഹദ് ഫാസിലിനൊപ്പം ഒന്നിക്കുന്നു. 'അസരീരി' എന്നു പേരിട്ടിരിക്കുന്ന ത്രില്ലർ ചിത്രത്തിന്റെ ടൈറ്റിലും റിലീസ് തീയതിയും അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2027 ജനുവരി ഒന്നിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Must Read
'മെയ്യഴകനി'ൽ നിന്ന് ആക്ഷനിലേക്ക്; ഫഹദ്-പ്രേംകുമാർ സിനിമ വരുന്നു
സി.പ്രേംകുമാർ, 'അസരീരി'ടൈറ്റിൽ പോസ്റ്റർ

സ്വാഭാവിക അഭിനയശൈലിയും വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലെ മികവും കൊണ്ട് ശ്രദ്ധേയനായ താരമാണ് ഫഹദ് ഫാസിൽ. വൈകാരികമായ കഥപറച്ചിലിലൂടെ പ്രേക്ഷകരെ ആകർഷിച്ചിട്ടുള്ള സി. പ്രേംകുമാറും ഫഹദും ഒന്നിക്കുമ്പോൾ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്. ത്രില്ലർ പശ്ചാത്തലത്തിൽ ഫഹദിന്റെ അഭിനയമികവ് സംവിധായകൻ എങ്ങനെ അവതരിപ്പിക്കുമെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.

ഫഹദ് ഫാസിൽ,ശിവദ,പ്രേംകുമാർ
ഫഹദ് ഫാസിൽ,ശിവദ,പ്രേംകുമാർ ഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം

ഡോ. ഇഷാരി കെ. ഗണേഷ് നേതൃത്വം നൽകുന്ന വേൽസ് ഫിലിം ഇന്റർനാഷണൽ ലിമിറ്റഡിന്റെ 32-ാമത്തെ ചിത്രമായാണ് 'അസരീരി' ഒരുങ്ങുന്നത്. മൺസൂൺ മൂവീസുമായി സഹകരിച്ചാണ് നിർമാണം. ശിവദ, ചേതൻ, ഗീത, ഹരീഷ് ഉത്തമൻ, കരുണാകരൻ, ശരൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഫഹദ് ഫാസിൽ-പ്രേംകുമാർ സിനിമയുടെ അനൗൺസ്മെന്റ് പോസ്റ്റർ
ഫഹദ് ഫാസിൽ-പ്രേംകുമാർ സിനിമയുടെ അനൗൺസ്മെന്റ് പോസ്റ്റർകടപ്പാട്-ഇൻസ്റ്റ​ഗ്രാം

'96', 'മെയ്യഴകൻ' എന്നിവയ്ക്കുശേഷം സംഗീതസംവിധായകൻ ഗോവിന്ദ് വസന്ത സി. പ്രേംകുമാറിനൊപ്പം ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മഹേന്ദ്രൻ ജയരാജുവാണ് ഛായാഗ്രഹണം. ആർ. ഗോവിന്ദരാജ് എഡിറ്റിങ്ങും മഹേഷ് മാത്യു ആക്ഷൻ കൊറിയോഗ്രഫിയും നിർവഹിക്കുന്നു. കുമാർ ഗംഗപ്പനാണ് പ്രൊഡക്ഷൻ ഡിസൈൻ.

കേരളത്തിൽ ഭാവന റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്. തെലുങ്ക് പതിപ്പിന്റെ വിതരണാവകാശം എസ്.എസ്. കാർത്തികേയയുടെ ഷോയിങ് ബിസിനസിനാണ്. ശ്രദ്ധേയമായ സംവിധായക-താര കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'അസരീരി' പുതുവർഷദിനത്തിൽ തിയേറ്ററുകളിലെത്തുമ്പോൾ ബോക്സ് ഓഫീസിലും ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷ.