'ഹൃ​ദ​യം നി​റ​ഞ്ഞി​രി​ക്കു​ന്നു': ആശംസകൾക്ക് നന്ദി പറഞ്ഞ് അനിരുദ്ധും കാവ്യയും

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും
അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on: 

വിവാഹത്തിന് ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധും സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് സി​ഇ​ഒ​ കാ​വ്യ മാ​ര​നും. ഗ്രീ​സി​ലെ ഡെ​സ്റ്റി​നേ​ഷ​ൻ വി​വാ​ഹം കഴിഞ്ഞ്, ശ​നി​യാ​ഴ്ച​യാ​ണ് ദ​മ്പ​തി​ക​ൾ ചെ​ന്നൈ​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്. പു​തി​യ ജീ​വി​ത​യാ​ത്ര​യ്ക്ക് സ്നേ​ഹ​വും അ​നു​ഗ്ര​ഹ​വും ന​ൽ​കി​യ​വ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ട് വെ​ള്ളി​യാ​ഴ്ച അ​നി​രു​ദ്ധ് ഇ​രു​വ​രു​ടെ​യും പേ​രി​ൽ സം​യു​ക്ത പ്ര​സ്താ​വ​ന പ​ങ്കു​വെ​ച്ചു.

Must Read
അനിരുദ്ധ്-കാവ്യ മാരൻ വിവാ​ഹസത്കാരം; അതിഥികളിൽ മോദി മുതൽ രജനി വരെ
അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും

'ഞ​ങ്ങ​ളു​ടെ ഹൃ​ദ​യം നി​റ​ഞ്ഞി​രി​ക്കു​ന്നു. നി​ങ്ങ​ളു​ടെ സ്നേ​ഹ​വും അ​നു​ഗ്ര​ഹ​ങ്ങ​ളും വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​യി ഞ​ങ്ങ​ൾ​ക്ക് അ​മൂ​ല്യ​മാ​ണ്. ഈ ​പു​തി​യ തു​ട​ക്കം കൂ​ടു​ത​ൽ സ​വി​ശേ​ഷ​മാ​ക്കി​യ​തി​ന് ന​ന്ദി. നി​ങ്ങ​ളു​ടെ എ​ല്ലാ സ്നേ​ഹ​വും ഞ​ങ്ങ​ൾ ഒ​പ്പം ക​രു​തു​ന്നു' എ​ന്നാ​ണ് കു​റി​ച്ചി​രി​ക്കു​ന്ന​ത്.

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹച്ചടങ്ങിൽ
അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹച്ചടങ്ങിൽഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

വി​വാ​ഹ സ​മ​യ​ത്തും ശേ​ഷ​വും പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും അ​നി​രു​ദ്ധ് പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം, സൂ​പ്പ​ർ​സ്റ്റാർ ര​ജ​നി​കാ​ന്ത്, എം.​കെ. സ്റ്റാ​ലി​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പ് ഫോ​ട്ടോ​ക​ളും വീ​ഡി​യോ​യി​ലു​ണ്ട്. നാളെ ചെ​ന്നൈ​യി​ൽ വെ​ച്ച് ഇ​വ​രു​ടെ വി​വാ​ഹ സ​ൽ​ക്കാ​രം ന​ട​ക്കും.

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും
അനിരുദ്ധ് രവിചന്ദറും കാവ്യ മാരനുംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

ഇ​രു​വ​രു​ടെ​യും ബ​ന്ധ​ത്തെ​ക്കു​റി​ച്ച് നേ​ര​ത്തെ ത​ന്നെ നി​ര​വ​ധി അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും, സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും പൊ​തു​വേ​ദി​ക​ളി​ലൂ​ടെ​യും അ​നി​രു​ദ്ധ് പ​ല​ത​വ​ണ അ​വ നി​ഷേ​ധി​ച്ചി​രു​ന്നു. പി​ന്നീ​ട് അ​നി​രു​ദ്ധിന്‍റെ അ​മ്മാ​വ​ൻ വൈ.​ജി. മ​ഹേ​ന്ദ്ര​നാ​ണ് വി​വാ​ഹ വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​ത്.

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും രജനികാന്തിനൊപ്പം
അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും രജനികാന്തിനൊപ്പംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

സി​നി​മ​യി​ൽ ഏ​റെ തി​ര​ക്കി​ലാ​ണ് അ​നി​രു​ദ്ധ് ഇ​പ്പോ​ൾ. ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന 'ധ​ർ​മ​ൻ', വെ​ട്രി​മാ​ര​ൻ-​ചി​മ്പു ചി​ത്രം 'അ​ര​സ​ൻ', ഷാ​രൂ​ഖ് ഖാ​ൻ ചി​ത്രം 'കിങ്', ക​മ​ൽ​ഹാ​സ​നും ര​ജ​നി​കാ​ന്തും ഒ​ന്നി​ക്കു​ന്ന 'കെ​എ​ച്ച് × ആ​ർ​കെ' അ​ജി​ത് കു​മാ​ർ ചി​ത്രം 'ഡെ​യ​ർ​ഡെ​വി​ൾ', ക​മ​ൽ​ഹാ​സന്‍റെ 'സ​ണ്ടി​യാ​ർ', 'ഇ​ന്ത്യ​ൻ 3', ലോ​കേ​ഷ് ക​ന​ക​രാ​ജ്-​അ​ല്ലു അ​ർ​ജു​ൻ ചി​ത്രം, അ​റ്റ്ലി-​അ​ല്ലു അ​ർ​ജു​ൻ ചി​ത്രം 'രാ​ക്ക' തു​ട​ങ്ങി വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി പ്രോ​ജ​ക്ടുകൾ അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. സ​ൺ പി​ക്ചേ​ഴ്സ് നി​ർമി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ഈ ​നി​ര​യി​ലു​ണ്ട്. തിരക്കുകാരണം 'കിങ്ങി'ൽ നിന്ന് അനിരുദ്ധ് പിന്മാറി എന്നും വാർത്തകൾ വന്നിരുന്നു.