ട്രാ​ക്കി​ലും ത​രം​ഗ​മാ​യി അ​ജി​ത്; പു​തി​യ ഇ​ല​ക്‌ട്രിക് ക​രു​ത്തു​മാ​യി 'ത​ല'

അജിത് മ​ഹീ​ന്ദ്ര​യു​ടെ പു​ത്ത​ൻ ഇ​ല​ക്‌ട്രിക്  എ​സ്‌​യു​വി ബിഇ 6 ന് അരികെ
അജിത് മ​ഹീ​ന്ദ്ര​യു​ടെ പു​ത്ത​ൻ ഇ​ല​ക്‌ട്രിക് എ​സ്‌​യു​വി ബിഇ 6 ന് അരികെഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on

റേ​സിങ് ട്രാ​ക്കി​ലും വെ​ള്ളി​ത്തി​ര​യിലും ഒരുപോലെ വി​സ്മ​യങ്ങൾ തീർക്കുന്ന ത​മി​ഴ് സൂ​പ്പ​ർ താ​രം അ​ജി​ത്കു​മാ​ർ വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ. യുഎഇയിൽനിന്നു ചെന്നൈയിൽ തി​രി​ച്ചെ​ത്തി​യ താ​രം മ​ഹീ​ന്ദ്ര​യു​ടെ പു​ത്ത​ൻ ഇ​ല​ക്‌ട്രിക് എ​സ്‌​യു​വി ബിഇ 6 സ്വ​ന്ത​മാ​ക്കി​യ​താ​ണ് ഇ​പ്പോ​ൾ സി​നി​മാ-​വാ​ഹ​ന ലോ​ക​ത്തെ ച​ർ​ച്ചാ​വി​ഷ​യം.

Must Read
തല അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; സംഭവം ജിടി 4 യൂറോപ്യന്‍ സീരീസ് റേസിനിടെ
അജിത് മ​ഹീ​ന്ദ്ര​യു​ടെ പു​ത്ത​ൻ ഇ​ല​ക്‌ട്രിക്  എ​സ്‌​യു​വി ബിഇ 6 ന് അരികെ

ദു​ബാ​യിൽനിന്ന് നാട്ടിലെത്തിയ അ​ജി​ത് നേ​രെ പോ​യ​ത് ഷി​ർ​ദി സാ​യി​ബാ​ബ ക്ഷേ​ത്ര​ത്തി​ലേ​ക്കാ​യി​രു​ന്നു. ദ​ർ​ശ​ന​ത്തി​നു ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ താ​രം ഫോ​ർ​മു​ല ഇ ​റേ​സിങ്ങിൽനിന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് നി​ർ​മിച്ച മ​ഹീ​ന്ദ്ര​യു​ടെ അ​ത്യാ​ധു​നി​ക ഇ​ല​ക്‌ട്രിക് കാർ സ്വന്തമാക്കി. റേ​സിങ്ങിനോടു​ള്ള അ​ജി​ത്തി​ന്‍റെ അ​ഭി​നി​വേ​ശം വി​ളി​ച്ചോ​തു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തിന്‍റെ പു​തി​യ വാ​ഹ​ന തി​ര​ഞ്ഞെ​ടു​പ്പ്.

മ​ഹീ​ന്ദ്ര​യു​ടെ പു​ത്ത​ൻ ഇ​ല​ക്‌ട്രിക്  എ​സ്‌​യു​വി ബിഇ 6 ഡ്രൈവിങ് സീറ്റിൽ നിന്ന് പുറത്തേക്കിറങ്ങുന്ന അജിത്
മ​ഹീ​ന്ദ്ര​യു​ടെ പു​ത്ത​ൻ ഇ​ല​ക്‌ട്രിക് എ​സ്‌​യു​വി ബിഇ 6 ഡ്രൈവിങ് സീറ്റിൽ നിന്ന് പുറത്തേക്കിറങ്ങുന്ന അജിത്ഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം

മ​ണി​ക്കൂ​റി​ൽ 202 കി​ലോ​മീ​റ്റ​ർ വേ​ഗ​ം കൈ​വ​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ​ക​രു​ത്തനാണ് ഈ എ​സ്‌​യു​വി​. ടൈ​ങ്കോ റെ​ഡ് നി​റ​മാണ് താ​രം തി​ര​ഞ്ഞെ​ടു​ത്ത​ത്. 23.69 ല​ക്ഷം രൂ​പ മു​ത​ൽ 24.49 ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഈ ​മോ​ഡ​ലിന്‍റെ വി​ല. ഷോ​റൂ​മി​ൽ കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കി​ടു​ന്ന അ​ജി​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

അജിത് റേസിങ് ട്രാക്കിൽ
അജിത് റേസിങ് ട്രാക്കിൽഫോട്ടോ-അറേഞ്ച്ഡ്

ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ 'വി​ടാ​മു​യ​ർ​ച്ചി', 'ഗു​ഡ് ബാ​ഡ് അ​ഗ്ലി' എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം അ​ജി​ത് ത​ന്‍റെ മു​ഴു​വ​ൻ ശ്ര​ദ്ധ​യും റേ​സിങ്ങിലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇപ്പോൾ 'ലെ ​മാ​ൻ​സ് ക​പ്പ്' മ​ത്സ​രത്തിനുള്ള തയാറെടുപ്പിലാണ് താരം. സി​നി​മ​യേ​ക്കാ​ൾ റേ​സിങ്ങിന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന അ​ജി​ത്, മ​ത്സ​ര​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ഇ​ട​വേ​ള​ക​ളി​ൽ മാ​ത്ര​മേ പു​തി​യ ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ക്കൂ എ​ന്ന് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ ആ​രാ​ധ​ക​ർ​ക്കാ​യി ഒ​രു ആ​വേ​ശ​ക​ര​മാ​യ വാ​ർ​ത്ത​യും പു​റ​ത്തു​വ​രു​ന്നു​ണ്ട്. സം​വി​ധാ​യ​ക​ൻ എ.​എ​ൽ. വി​ജ​യ് അ​ജി​ത്തി​നെ നാ​യ​ക​നാ​ക്കി റേ​സിങ് പ്ര​മേ​യ​മാ​യ സി​നി​മ​യു​ടെ പ​ണി​പ്പു​ര​യി​ലാ​ണെ​ന്നാ​ണു വി​വ​രം. റേ​സിങ് ട്രാ​ക്കി​ലെ വേ​ഗവും അഭ്രകാവ്യങ്ങളിലെ മാ​സ്മ​രി​ക​ത​യും ഒ​രേ​പോ​ലെ കൊ​ണ്ടു​പോ​കു​ന്ന അ​ജി​ത്തി​ന്‍റെ പുതിയ വിശേഷങ്ങൾക്കായി കാ​ത്തി​രി​ക്കു​ക​യാ​ണ് തമിഴകം.

Related Stories

No stories found.
Pappappa
pappappa.com