'എകെ 64'ന് പേരായി; അജിത് ഇനി 'ഡെയര്‍ഡെവിള്‍',നിർമാണം ശാലിനി

അജിത്,'ഡെയർ ഡെവിൾ' പോസ്റ്റർ
അജിത്,'ഡെയർ ഡെവിൾ' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

തമിഴ് സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന, അജിത് കുമാറിന്റെ 64-ാമത് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'ഗുഡ് ബാഡ് അഗ്ലി'യുടെ വിജയത്തിനുശേഷം അജിത്തും സംവിധായകന്‍ ആദിക് രവിചന്ദ്രനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് 'ഡെയര്‍ഡെവിള്‍' എന്നാണ് പേരിട്ടിരിക്കുന്നത്.

Must Read
'എന്റെ ഭാര്യക്കു വേണ്ടി ഡബ്ബ് ചെയ്യുന്നതിനു നന്ദി'; ആ പ്രണയനിമിഷം ഓർത്ത് ശ്രീജ
അജിത്,'ഡെയർ ഡെവിൾ' പോസ്റ്റർ

ഏറ്റവും വലിയ പ്രത്യേകത, അജിത്തിന്റെ ഭാര്യയും മുന്‍ നടിയുമായ ശാലിനി അജിത്കുമാര്‍ 'ബ്രേവ്ഹാര്‍ട്ട്‌സ് പ്രൊഡക്ഷന്‍' ബാനറിലൂടെ നിര്‍മാണ രംഗത്തേക്കു കടന്നുവരുന്നു എന്നതാണ്. ആദിക് രവിചന്ദ്രന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്. പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്ന സൂചനയനുസരിച്ച് ചൂതാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയൊരുങ്ങുന്നത്.

റേസിങ് മത്സരങ്ങളില്‍ സജീവമായിരുന്ന താരം, ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരികെ സിനിമയിലേക്ക് എത്തുന്നത്. നരെയ്ന്‍ കാര്‍ത്തികേയനൊപ്പം അജിത് കുമാര്‍ റേസിങ് ടീമിനായി ട്രാക്കില്‍ ഇറങ്ങിയിരുന്നു. റേസിങ് ആവേശത്തിനുശേഷം എത്തുന്ന ചിത്രമെന്ന നിലയില്‍ കരിയറിലെ മറ്റൊരു മാസ് ആക്ഷന്‍ വിരുന്നായിരിക്കും 'ഡെയര്‍ഡെവിള്‍' എന്നാണ് അജിത് ആരാധകരുടെ പ്രതീക്ഷ.

റേസിങ് മത്സരത്തിനുശേഷം ഭാര്യ ശാലിനിയെ ചുംബിക്കുന്ന അജിത്
റേസിങ് മത്സരത്തിനുശേഷം ഭാര്യ ശാലിനിയെ ചുംബിക്കുന്ന അജിത് (ഫയൽഫോട്ടോ)കടപ്പാട്-ഫേസ്ബുക്ക്

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. അഭിനന്ദന്‍ രാമാനുജം (ക്യാമറ), വിജയ് വേലുക്കുട്ടി (എഡിറ്റിങ്), സുപ്രീം സുന്ദര്‍ (ആക്ഷന്‍ കൊറിയോഗ്രാഫി), ദേശീയ പുരസ്‌കാര ജേതാവ് സുരേന്‍ (സൗണ്ട് ഡിസൈന്‍) എന്നിവരടങ്ങുന്ന പ്രമുഖ സാങ്കേതിക സംഘമാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ചിത്രത്തിലെ നായികയെയും മറ്റു താരങ്ങളെയും കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ വൈകാതെ പുറത്തുവിടും.

Pappappa
pappappa.com