മാർത്താണ്ഡവർമ്മ മുതൽ ബറോസ് വരെ: പകർപ്പവകാശ ലംഘനവും മലയാള സിനിമയും

ഏപ്രിൽ 23ന് ആയിരുന്നു ലോക പകർപ്പവകാശ ദിനം. മലയാളസിനിമയിലെ കോപ്പിറൈറ്റ് ആരോപണങ്ങളെയും അവയെച്ചൊല്ലിയുണ്ടായ കേസുകളെയും കുറിച്ചുള്ള പഠനം
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രംഎഐ ഉപയോ​ഗിച്ച് നിർമിച്ചത്
Published on

ഏതാണ്ട് നമ്മുടെ  സിനിമയുടെ ശൈശവത്തിൽ തന്നെ പകർപ്പവകാശ വിഷയങ്ങൾ  കോടതിയിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ആദ്യം ഓർമ്മ വരുന്നത് 1933-ൽ റിലീസ് ആയ 'മാർത്താണ്ഡവർമ്മ' എന്ന സിനിമയും അതിനെ ചുറ്റിപ്പറ്റിയ പകർപ്പവകാശ ലംഘന കേസും. ഇത് ഏതൊരു സാധാരണ മലയാള സിനിമ പ്രേമിക്കും അറിയാവുന്ന കഥയാണ്. നിർമ്മാതാവ് സുന്ദർരാജ് അനുമതി വാങ്ങാതെ സി.വി. രാമൻപിള്ളയുടെ നോവൽ 'മാർത്താണ്ഡവർമ്മ' സിനിമയാക്കുന്നു. പ്രശസ്ത അഭിഭാഷകൻ മള്ളൂർ ഗോവിന്ദപ്പിള്ള വഴി, കോപ്പിറൈറ്റ് ഹോൾഡേഴ്സായ കമലാലയം ബുക്ക് ഡിപ്പോ തിരുവനന്തപുരം ജില്ലാ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നു. സിനിമയുടെ  റിലീസ് സ്റ്റേ  ആകുന്നു. പ്രിന്റ് കോടതി ബന്തവസ്സിലെടുക്കുന്നു. 40 വർഷത്തിന് ശേഷം പി.കെ. നായരുടെ നേതൃത്വത്തിൽ പ്രിന്റ് തിരികെ എടുക്കുന്നു. പിന്നീട് വീണ്ടും സിനിമ സ്ക്രീൻ ചെയ്യുന്നു. ഈ കഥതന്നെ ഒരു ബയോപികിനുവേണ്ടിയുള്ള സ്കോപ്പുണ്ട്. ഈ ചിത്രത്തെയും ഇതിന്റെ വിധിയെപ്പറ്റിയും ഒരു നല്ല പുസ്തകമുണ്ട്- 'കോടതി കയറിയ മാർത്താണ്ഡവർമ്മ.'

“മാർത്താണ്ഡവർമ്മ” സിനിമയ്ക്ക്  ശേഷം ഏതായിരിക്കാം ആദ്യമായി കോടതി കയറിയ സിനിമ?  സത്യൻ ഉൾപ്പടെ പലരും  നിർമാതാക്കൾക്കെതിരേ  കേസ് കൊടുത്തതായി അറിയാം. (കൂടുതലും ബാക്കി വേതനം കിട്ടാൻ). എന്നാൽ പകർപ്പവകാശ ലംഘനവുമായി ആരെങ്കിലും കോടതിയിൽ അറുപതുകൾ-എൺപതുകൾ കാലഘട്ടത്തിൽ പോയതായി എനിക്കറിയില്ല.

 തൊണ്ണൂറുകളിലെ രണ്ടു കേസുകളാണ് ആദ്യം ഓർമ വരുന്നത്. ആദ്യത്തേത്  'ഉള്ളടക്കം' എന്ന സിനിമക്കെതിരെ നോവലിസ്റ്റ് സിദ്ദിഖ് ഷമീർ (പിന്നീട് സംവിധായകനായ സിദ്ദിഖ് ഷമീർ) നൽകിയ കേസ്. തൻ്റെ  നോവൽ (പേരോർമയില്ല) സമ്മതമില്ലാതെ സിനിമയാക്കി എന്നായിരുന്നു ആരോപണം. എന്നാൽ കേസ് തള്ളിപ്പോയി എന്നാണ് ഓർമ. (subject to correction) രണ്ടാമത്തേത് സുനിൽ പരമേശ്വരൻ 'മാന്ത്രികക്കുതിര' എന്ന സിനിമക്കെതിരെ ഫയൽ ചെയ്ത കേസ്. തന്റെ  നാടകം 'സ്വപ്നം പേജ് നം.32' എന്ന കൃതിയാണ്‌ സമ്മതമില്ലാതെ സിനിമയാക്കിയത് എന്ന് ആരോപിച്ച് സുനിൽ  തിരുവനന്തപുരം ജില്ലാ കോടതിയിൽ 1996-ൽ ഒരു കേസ് കൊടുത്തിരുന്നു. എന്നാൽ വിധി ഹർജിക്കാരന് പ്രതികൂലമായിരുന്നു. അന്ന് നിയമവിദ്യാർത്ഥിയായിരുന്ന ഞാൻ ഈ കേസ് ഫോളോ ചെയ്തിരുന്നു.

 പിന്നെ ഓർമ വരുന്നത് 2008-ൽ ഇറങ്ങിയ 'ക്ലാസ്മേറ്റ്സ്' എന്ന സിനിമക്കെതിരേ ഷുഹൈബ് ഹമീദ് എന്ന വ്യക്തി കൊടുത്ത കേസാണ്. പ്രതി സ്ഥാനത്ത് തിരക്കഥാകൃത്ത് ജെയിംസ് ആൽബർട്ടും ലാൽ ജോസും. 2004-ൽ   ഇറങ്ങിയ തൻ്റെ 'കലാലയവർഷങ്ങൾ' എന്ന നോവലാണ് സിനിമയായത് എന്ന് ഹർജിക്കാരൻ വാദിച്ചു. എന്നാൽ 'there are more dissimilarities than similarities' എന്ന് കണ്ട്  കോടതി കേസ് തള്ളുകയായിരുന്നു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഎഐ ഉപയോ​ഗിച്ച് സൃഷ്ടിച്ചത്

 നമ്മുടെ ശ്രീനിവാസനെതിരേ ഇങ്ങനത്തെ ചില ആരോപണങ്ങൾ  ഉന്നയിക്കപ്പെട്ടിട്ടുണ്ട്. കേസായത് രണ്ടണ്ണം മാത്രാമാണെന്നാണ് അറിവ്. ആദ്യത്തേത് 'കഥ പറയുമ്പോൾ' എന്ന സിനിമയെ ചുറ്റിപ്പറ്റിയാണ്. താൻ എഴുതിയ കഥ ശ്രീനിവാസന് വായിക്കാൻ കൊടുത്തുവെന്നും, അത് പിന്നീട് സിനിമയായി എന്നും ആരോപിച്ച്  സത്യചന്ദ്രൻ പൊയിൽക്കാവ് എന്ന കൊയിലാണ്ടിക്കാരൻ കേസ് കൊടുത്തിരുന്നു. ആ കേസ് തെളിവിന്റെ  അഭാവത്തിൽ തള്ളിപ്പോവുകയായിരുന്നു.  പിന്നീട് 'ഒരു നാൾ വരും' എന്ന സിനിമയെപ്പറ്റിയും ശ്രീനിവാസനെതിരെ ആരോപണം ഉണ്ടായി. മുക്കം സ്വദേശിയും, അസിസ്റ്റൻറ് ഡയറക്ടറുമായ  കെ.വി.വിജയൻ എഴുതിയ 'ഈ കളിവീടിൽ നിന്ന്' എന്ന പുസ്തകമാണ് സിനിമയായത് എന്നാരോപിച്ച് വിജയൻ നൽകിയ കേസിൽ കോഴിക്കോട് കോടതി ഇൻജക്ഷൻ  നൽകിയിരുന്നു. പിന്നീട് അത് ഒത്തുതീർപ്പായി എന്നാണ് അറിവ്. (subject to correction)

'മാമാങ്കം' എന്ന സിനിയ്ക്കു വേണ്ടി റിസർച്ച് ചെയ്യുകയും, സ്ക്രിപ്റ്റ് എഴുതുകയും ചെയ്തശേഷം താൻ തന്നെ സംവിധാനം ചെയ്യും എന്ന വിശ്വാസത്തോടെ നിർമ്മാതാവിനെ ഏൽപ്പിച്ച സ്ക്രിപ്റ്റ്, അത് കൈക്കലാക്കിയ ശേഷം തന്നെ സംവിധാനസ്ഥാനത്തു നിന്ന് മാറ്റി എന്നാരോപിച്ച് സജീവ് പിള്ളയാണ് അണിയറപ്രവർത്തകർക്കെതിരേ കേസ് ഫയൽ ചെയ്തത്. സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്നും  due authorship നല്കണമെന്നുമായിരുന്നു കേസ്. ഇൻജക്ഷൻ നൽകിയില്ല. എന്നാൽ സജീവ് പിള്ളയാണ് ഈ സ്ക്രിപ്റ്റ് എഴുതിയത് എന്ന് കോടതി കാണുകയായിരുന്നു. സജീവിന്റെ പേരിൽ തന്നെയാണ് നോവൽ പബ്ലിഷ് ആയത്.

 പിന്നീട് ഓർമ്മ വരുന്നത് ഈ അടുത്ത കാലത്തിറങ്ങിയ മൂന്നുസിനിമകളാണ്.  മോഹൻലാൽ- ജിത്തു ജോസഫ് ടീമിന്റെ 'നേര്' , മോഹൻലാലിന്റെ 'ബറോസ്',പിന്നെ 'പൊറാട്ട് നാടകം' എന്ന സിനിമയും.

'നേര്' തൻ്റെ കഥയുടെ plagiarism ആണെന്നാരോപിച്ച് തൃശൂർ സ്വദേശിയായ ദീപു കെ ഉണ്ണി, മോഹൻലാൽ, എഴുത്തുകാരിയും നടിയുമായ ശാന്തി മായാദേവി  ഉൾപ്പടെയുള്ളവർക്കെതിരെ ഹൈക്കോടതിയിൽ കേസ് നൽകിയെങ്കിലും കോടതി വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ചു, സ്റ്റേ നൽകിയതുമില്ല. പിന്നീട് സിവിൽ കോടതിയിൽ പോകാനുള്ള അനുമതി നല്കിക്കൊണ്ട് കേസ് ഹൈക്കോടതി ക്ലോസ്‌ ചെയ്യുകയായിരുന്നു.

'ബറോസ്' തൻ്റെ  നോവലായ 'മായ'യുടെ unauthorised cinematic adaptation ആണെന്നാരോപിച്ച്  പ്രവാസിയായ ജോർജ് തുണ്ടത്തിൽ  കേസ് കൊടുത്തിരിക്കുകയാണ്. ബറോസ് താൻ എഴുതിയ നോവലായ 'ബറോസ്: ​ഗാർഡിയൻ ഓഫ് ഡി ​ഗാമാസ് ട്രഷറി' ന്റെ ദൃശ്യാവിഷ്കരണമാണെന്നു ജിജോ പുന്നൂസ് പറയുന്നു. എന്തായാലും കേസിപ്പോൾ എറണാകുളം ജില്ലാ കോടതിയുടെ പരിഗണനയിലാണ്‌.  മോഹൻലാലും, ജിജോ പുന്നൂസും, ടി.കെ. രാജീവ് കുമാറും, ആൻ്റണി പെരുമ്പാവൂരുമാണ് ഈ കേസിലെ എതിർകക്ഷികൾ. രണ്ടു പുസ്തകങ്ങളും വായിച്ചിട്ട്  സ്വന്തമായി ഒരു തീരുമാനം എടുക്കാം എന്ന് വിചാരിച്ചതാണ്. പക്ഷെ നവോദയ സ്റ്റുഡിയോ പബ്ലിഷ് ചെയ്ത 'ബറോസ്' നോവൽ ഇപ്പോൾ ലഭ്യമല്ല,

 ഏറ്റവും ഒടുവിലത്തെ കേസാണ് 'പൊറാട്ടു നാടകം' സിനിമയെ പറ്റിയുള്ളത്. 'ശുഭം' എന്ന പേരിൽ പാലക്കാട് സ്വദേശിയായ വിവിയൻ രാധാകൃഷ്ണൻ ഒരു കഥ എഴുതുകയും, അത് നിർമ്മിക്കാൻ അഖിൽ ദേവ് എന്നൊരാൾക്ക് കഥ നൽകുകയും ചെയ്തു. അഖിൽ ദേവ് പറയുന്നത് താൻ  കഥ നടൻ സൈജു കുറുപ്പിന് നൽകിയെന്നാണ്.  പിന്നീട് സൈജു കുറുപ്പ് തന്നെ നായകനാകുന്ന 'പൊറാട്ടു നാടകം' ഈ കഥയാണെന്നാരോപിച്ച് അഖിൽ ദേവും വിവിയൻ രാധാകൃഷ്ണനും എറണാകുളം ജില്ലാകോടതിയിൽ കേസ് ഫയൽ ചെയ്തു. പ്രതി സ്ഥാനത്തു നിർമ്മാതാക്കളായ എമിറേറ്റ്സ് പ്രൊഡക്ഷൻസ്, സൈജു കുറുപ്പ്, തുടങ്ങിയവർ. ജില്ലാ കോടതി ഇൻജക്ഷൻ നല്കിയെങ്കിലും പിന്നീട് സിനിമയുടെ നിർമാതാക്കൾ ഹൈക്കോടതിയിൽ പോവുകയും ജില്ലാ കോടതിയുടെ ഉത്തരവ് അസ്ഥിരപ്പെടുത്തിക്കൊണ്ടുള്ള വിധി സമ്പാദിക്കുകയും ചെയ്തു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഎഐ ഉപയോ​ഗിച്ച് സൃഷ്ടിച്ചത്

കഥാമോഷണം അല്ലെങ്കിലും, ഒരു കഥാപാത്രത്തിന്റെ unauthorised useഎന്നതും ഈ നിയമത്തിന്റെ  പരിധിയിൽ വരും. കുഞ്ചാക്കോ ബോബൻ നായകനായ 'ശിക്കാരി ശംഭു' എന്ന സിനിമക്കെതിരെ അമർ ചിത്രകഥ ഇങ്ങനെ ഒരു കേസ് കൊടുത്തിരുന്നു. അമർ ചിത്രകഥയുടെ imprint ആയ Tinkle എന്ന കുട്ടികളുടെ മാസികയിലെ കഥാപാത്രമാണ് ശിക്കാരി ശംഭു. ഈ പേര് ഉപയോഗിക്കാൻ 'ശിക്കാരി ശംഭു' എന്ന സിനിമയുടെ നിർമാതാക്കൾക്ക് നൽകിയിട്ടില്ല എന്നായിരുന്നു കേസ്. 

 അതുപോലെ 'മിന്നൽ മുരളി' എന്ന കഥാപാത്രത്തെ ഉപയോഗിച്ച്  കോമിക്കുകളൂം, മറ്റ് merchandise- ഉം ഉണ്ടാക്കാൻ നിർമാതാക്കൾ ശ്രമിച്ചു എന്ന് കാണിച്ച് 'മിന്നൽ മുരളി'യുടെ എഴുത്തുകാരായ അനിൽ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ കോടതിയെ സമീപിച്ചു. സിനിമയാക്കാനുള്ള അവകാശം മാത്രമേ നല്കിയിട്ടുള്ളൂ എന്നും, ബാക്കി എല്ലാ വിധ അവകാശങ്ങളും എഴുത്തുകാർക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നും അവർ കോടതിയെ ബോധിപ്പിക്കുകയും ഇൻജക്ഷൻ നേടുകയും ചെയ്തു. Rights Acquisition എന്ന വിഷയത്തിലേക്ക് ഈ രണ്ടുകേസുകളും വിരൽചൂണ്ടുന്നു. എന്നാൽ സി.ഐ.ഡി.മൂസ സിനിമയായപ്പോൾ ആ കഥാപാത്രത്തെ സൃഷ്ടിച്ച കണ്ണാടി വിശ്വനാഥന്റെ ഒരു മെൻഷനും സിനിമയിലില്ലായിരുന്നു. ഇത് ദുഖമുണ്ടാക്കിയില്ലേ എന്ന ചോദ്യത്തിന് സ്രഷ്ടാവ്  ഒരു രസകരമായ മറുപടി നല്കിയിരുന്നു. പത്തുനാല്പതുവർഷം മുമ്പ് മൺമറഞ്ഞ ഒരു കഥാപാത്രത്തെ വെച്ച് ഒരു സിനിമ വരുമ്പോൾ സന്തോഷിക്കയല്ലേ വേണ്ടത് എന്നാണ് അദ്ദേഹം മറുപടി നല്കിയത്.

 പകർപ്പവകാശ ലംഘനം  ചോദ്യം ഉന്നയിക്കുമ്പോൾ ഏതു കോടതിയും  ഉപയോഗിക്കുന്ന ഒരു ടെസ്റ്റ് ഉണ്ട്. 1978 -ഇൽ R.G.Anand v. Delux Films and others എന്ന കേസിൽ സുപ്രീം കോടതി ഉപയോഗിച്ച ടെസ്റ്റ്. ഇതേ ടെസ്റ്റ് (norms) തന്നെയാണ് മിക്ക കേസുകളിലും കോടതികൾ ഉപയോഗിക്കുന്നത്. 'പൊറാട്ടു നാടകം' കേസിലും ഇത് തന്നെ ഉപയോഗിച്ച Guidelines/ Norms.

1. There can be no copyright in an idea, subject matter, themes, plots or historical or legendary facts and violation of the copyright in such cases is confined to the form, manner and arrangement and expression of the idea by the author of the copyrighted work.

2. Where the same idea is being developed in a different manner, it is manifest that the source being common, similarities are bound to occur. In such a case the courts should determine whether or not the similarities are on fundamental or substantial aspects of the mode of expression adopted in the copyrighted work. If the defendant's work is nothing but a literal imitation of the copyrighted, work with some variations here and there it would amount to violation of the copyright. In other words, in order to be actionable the copy must be a substantial and material one which at once leads to the conclusion that the defendant is guilty of an act of piracy.

3. One of the surest and the safest test to determine whether or not there has been a violation of copyright is to see if the reader, spectator or the viewer after having read or seen both the works is clearly of the opinion and gets an unmistakable impression that the subsequent work appears to be a copy of the original

4. Where the theme is the same but is presented and treated differently so that the subsequent work becomes a completely new work, no question of violation of copyright arises.

 5. Where however apart from the similarities appearing in the two works there are also material and broad dissimilarities which negative the intention to copy the original and the coincidences appearing in the two works are clearly incidental no infringement of the copyright comes into existence.

 6. As a violation of copyright amounts to an act of piracy it must be proved by clear and cogent evidence after applying the various tests laid down by the case law discussed above.

7. Where, however, the question is of the violation of the copyright of stage play by a film producer or a Director the task of the plaintiff becomes more difficult to prove piracy. It is manifest that unlike a stage play a film has a much broader perspective, wider field and a bigger background where the defendants can by introducing a variety of incidents give a colour and complexion different from the manner in which the copyrighted work has expressed the idea. Even so, if the viewer after seeing the film gets a totality of impression that the film is by and large a copy of the original play, violation of the copyright may be said to be proved.

Copyright Infringement ആരോപിക്കുമ്പോൾ- Substantial, unmistakable impression prove ചെയ്താൽ മാത്രമേ plagiarism എന്ന ആരോപണം നിലനില്കുകയുള്ളൂ. ഇതു കൂടാതെ മൂന്നു ടെസ്റ്റുകൾ കൂടി കോടതി പരിശോധിക്കാറുണ്ട്.

1.       Doctrine of Scènes à faire 

2.       Test of Extraction

3.       Test of Access to Work

 Scènes à faire എന്ന legal doctrine -- refers to a principle in copyright law in which certain elements of a creative work are held to be not protected when they are mandated by or customary to the genre- എന്നാണ് വിക്കിപീഡിയ നൽകുന്ന നിർവചനം. ഉദാഹരണത്തിന് ഒരു യക്ഷി-മാന്ത്രിക  നോവൽ / സിനിമയാണെങ്കിൽ അതിൽ മന്ത്രവാദവും ഹോമം ചെയ്യുന്നതോ യക്ഷിയെ തളയ്ക്കുന്നതോ ആയ സീൻ കാണാം. ഇത് തൻ്റെ നോവൽ/കഥയിലുമുണ്ടല്ലോ- അത് കൊണ്ട് കോപ്പിയടിച്ചു എന്ന് പറയാൻ സാധിക്കില്ല. കാരണം ഇങ്ങനത്തെ scenes ഈ genre യിലുള്ള കൃതികളിൽ inevitable ആണ്.

'സിംഗർധാൻ' എന്ന പേരിലെ കഥ മോഷണം സംബന്ധിച്ച കേസ് ബോംബെ കോടതിയിൽ വന്നിരുന്നു. ഇതേ പേരിൽ അതേ പശ്ചാത്തലം ഉപയോഗിച്ച് ഒരു വെബ് സീരീസ് വന്നു എന്നായിരുന്നു കേസ്. (Shamoil Ahmed v. Falguni Shah-2020). ഈ കേസിലാണ് മോഷണം നടന്നോ ഇല്ലയോ എന്ന് കണ്ടുപിടിക്കാൻ 'Test of  Extraction' എന്ന concept കൊണ്ടുവരുന്നത്. 'In a written work of art, such as the story with which we are concerned here, a germ of an idea is developed into a theme and then into a plot and then final story with the help of characters and settings. It is a combination of all these elements which give a body to the work or a substance to it. If one goes on stripping the final work of these various elements, one may finally come to the bare idea or abstraction which no longer enjoys copyright protection. The task before the court is essentially to find out at what point such stripping lays bare the unprotectable idea…… Where to stop or draw a line in this 'series of abstractions' is, of course, for the individual court to decide and in doing so, it must perforce impose its own value judgment, by applying its knowledge of a subject matter to a specific expression of that subject. Everything above this line is a matter of expression capable of copyright protection and everything below unprotectable'  ഇവിടേയും subjective satisfaction ആണ് മുൻ‌തൂക്കം.

 മോഷണം ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന കൃതിയിൽ‌ എപ്പോഴെങ്കിലും എതിർകക്ഷിക്ക് access ലഭിച്ചിട്ടുണ്ടോ? ഈ ചോദ്യത്തിനുള്ള ഉത്തരം ഓരോ കേസിലെയും തെളിവിൽ അധിഷ്ഠിതമാണ്. ഈ Test, Karnataka High Court- NRI  Film Production Associates (P) Ltd. vs Twentieth Century Fox Film Corporation (2004) കേസിൽ apply ചെയ്തു. Independence Day എന്ന സിനിമ തങ്ങളുടെ കഥയായ Extra Terrestrial Mission എന്നതിൽ നിന്നും അടിച്ചുമാറ്റി എന്നായിരുന്നു വാദി ഭാഗം ഉന്നയിച്ച കേസ്. ഇതിലെ വിധി പറയുമ്പോഴാണ് test of access എന്ന concept കോടതി ഉപയോഗിച്ചത്.

ഇനി കേസാകാത്ത,എന്നാൽ പകർപ്പവകാശ ലംഘനം ആരോപിച്ച ചില  സിനിമകളെക്കുറിച്ച്. 'വിജനവീഥി' എന്ന തൻ്റെ നോവലാണ് 'മണിച്ചിത്രത്താഴ്' സിനിമയായായത് എന്ന് എഴുത്തുകാരൻ അശ്വതി തിരുനാൾ ആരോപിച്ചു. എന്നാൽ കേസിനു പോയില്ല. അതുപോലെ 'ഹൈഡ്രാഞ്ചിയ' എന്ന നോവലിലെ പല സന്ദർഭങ്ങളും 'അഞ്ചാം പാതിര' സിനിമയിലുണ്ടെന്നു  എഴുത്തുകാരൻ ലാജോ ജോസ് ആരോപിച്ചിരുന്നു. 'മലയാളി ഫ്രം ഇന്ത്യ' എന്ന സിനിമ താൻ ജയസൂര്യയെയും നവാസുദിൻ സിദ്ദിഖിയെയും നായകനാക്കി 'ഇൻഡോ -പാക്' എന്ന പേരിൽ റിലീസ് പ്ലാൻ ചെയ്ത സിനിമയാണെന്ന് എന്ന് തിരക്കഥാകൃത്ത് നിഷാദ് കോയ ആരോപിച്ചിരുന്നു. എന്നാൽ കേസിനു പോയില്ലന്നാണ് അറിവ്. പണ്ട് നിഷാദ് കോയക്കെതിരായും ഇങ്ങനെ ഒരു ആരോപണം വന്നിരുന്നു. 'മധുര നാരങ്ങ' എന്ന സിനിമ 'ആർപ്പു' എന്ന പേരിൽ 2008-ലിറങ്ങിയ ഒരു ടെലിസിനിമയുടെ plagiarism ആണെന്ന് ആരോപണമുണ്ടായി. എന്നാൽ കേസൊന്നും ആയില്ല. ഒരു പക്ഷെ  മേൽപറഞ്ഞ പകർപ്പവകാശ നിയമത്തിലെ ഘടകങ്ങളാകാം ഇവരെ നിരുത്സാഹപ്പെടുത്തിയത്.

 ഒരുപക്ഷേ പത്തുനാല്പതു വർഷം മുമ്പ് വിവര ലഭ്യത കൂടുതലുണ്ടായിരുന്നെങ്കിൽ  മലയാളത്തിലെ പല സിനിമകൾക്കുമെതിരെ കോപ്പിറൈറ്റ് കേസ് ഉണ്ടാവില്ലായിരുന്നോ?  സിഡ്നി ഷെൽഡൺ, ആർതർ ഹേലി, ഇർവിങ് വാലസ് തുടങ്ങിയ എഴുത്തുകാർ  മലയാളത്തിലെ ചില വമ്പൻ ഹിറ്റ് മേക്കേഴ്സിനെതിരെ കേസ് കൊടുക്കുമായിരുന്നില്ലേ?  നൂറും ഇരുന്നൂറും ദിവസം ഓടിയ പല ചിത്രങ്ങളും, അതിന്റെ സംവിധായകരും പ്രതിപ്പട്ടികയിൽ ഉൾപ്പെടില്ലായിരുന്നോ? ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാക്കൾ/ സംവിധായകരുടെ എതിരെ  കേസ് ഫയൽ ചെയ്ത വിദേശ എഴുത്തുകാരുടെ പട്ടികയിൽ ബാർബറ ടെയ്ലർ ബ്രാഡ്ഫോർഡ് മാത്രമാണുള്ളത്. തൻ്റെ നോവലായ 'എ വുമൺ ഓഫ് സബ്സ്റ്റൻസ്' ആണ് 'കരിഷ്മ' എന്ന സീരിയലായി മാറിയത് എന്നാരോപിച്ച് അവർ കൽക്കട്ട കോടതിയിൽ 2004-ൽ കേസ് കൊടുത്തിരുന്നു.  എന്നാൽ ആ കേസ് ചെലവ് സഹിതം കോടതി തള്ളുകയായിരുന്നു. തൻ്റെ നോവൽ, 'നോട്ട് എ പെന്നി മോർ നോട്ട് എ പെന്നി ലെസ്' ആണ് 'ലേഡീസ് വേഴ്സസ് റിക്കി ബാൽ' എന്ന സിനിമയായത് എന്ന് എഴുത്തുകാരൻ ജെഫ്രി ആർച്ചർ ആരോപിച്ചു. Bunch of Thieves എന്നാണ് അദ്ദേഹം ഉപയോഗിച്ച പദം. എന്നാൽ കേസിനു പോയില്ല.

തത്കാലം ലേഖനം ഇവിടെ നിറുത്തുന്നു. കഥകളെപ്പറ്റി  മാത്രമേ പ്രതിപാദിച്ചിട്ടുള്ളു. സംഗീതത്തിൽ, ഇളയരാജയും മഞ്ഞുമ്മൽ  ബോയ്സും തമ്മിലും  ഉറുമി എന്ന സിനിമയും  കനേഡിയൻ സംഗീതജ്ഞ ലൊറീന മക് കെനിറ്റും തമ്മിലുമുള്ള ട്യൂൺവിവാദവും, യേശുദാസും പാട്ടു പാടുന്ന വ്യക്തിയുടെ അവകാശം സംബന്ധിച്ച തർക്കവും, ചട്ടമ്പി കല്യാണിയുടെ യൂ ട്യൂബിലെ അനധികൃത അപ് ലോഡിനെക്കുറിച്ചുള്ള ശ്രീകുമാരൻ തമ്പി നൽകിയ പരാതിയും,രജനികാന്തും ബാബാ സിനിമയും ഒരു പ്രത്യേക മുദ്രയും ഇടകലർന്ന സംഭവും സിബിഐ സിനിമ സീരീസും പശ്ചാത്തല സം​ഗീതവുമെല്ലാം അടങ്ങുന്ന പല കേസുകളും പകർപ്പവകാശലംഘന ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. അവയെപ്പറ്റി മറ്റൊരവസരത്തിൽ.

(നാരായൺ രാധാകൃഷ്ണൻ ഫേസ്ബുക്കിലെ പ്രമുഖ സിനിമാ​ഗ്രൂപ്പായ മലയാളം മൂവി ആന്റ് മ്യൂസിക് ഡാറ്റാ ബേസിൽ(എം3ഡിബി) പങ്കുവച്ചതാണിത്. കടപ്പാട്-എം3ഡിബി )

Related Stories

No stories found.
Pappappa
pappappa.com