'അന്ധമായ പുകഴ്ത്തലല്ല ആഭിമുഖ്യം';'രാഷ്ട്രീയനിലപാട്' വ്യക്തമാക്കി മീനാക്ഷി

മീനാക്ഷി
മീനാക്ഷിഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Published on

യുവനിരയിലെ പ്രിയതാരം മീനാക്ഷി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യമുണ്ടാകുക സ്വാഭാവികമാണെന്നും അതേസമയം, അവര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അന്ധമായി വിശ്വസിക്കുകയും പുകഴ്ത്തുക എന്നതല്ല തന്റെ രീതിയെന്നും മീനാക്ഷി പറഞ്ഞു. തന്റെ സിനിമയിലെ രാഷ്ട്രീയവുമായി യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായായിരുന്നു മീനാക്ഷിയുടെ കുറിപ്പ്.

Must Read
'സ്ലോമോഷൻ റീൽ പോലെ ആ കുടുംബത്തിൻ്റെ സന്തോഷങ്ങൾ കാലം തല്ലിക്കൊഴിക്കുന്നതുകണ്ടു'
മീനാക്ഷി

മീനാക്ഷിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:

'രാഷ്ട്രീയവും വ്യക്തിസ്വാതന്ത്ര്യവും'

ഇപ്പോള്‍ കോട്ടയത്ത് നടന്നുകൊണ്ടിരിക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ എന്റെ 'പ്രൈവറ്റ്' എന്ന ചിത്രം പ്രദര്‍ശനത്തിനുണ്ടായിരുന്നു എന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട ഒന്ന്... ആ ചിത്രത്തിലെ രാഷ്ട്രീയവുമായി ചേര്‍ന്നു പോകുന്നയാളാണോ എന്നൊരു ചോദ്യവുമുണ്ടായി. ഉത്തരം നമ്മള്‍ ചെയ്യുന്ന ജോലിയും നമ്മുടെ വ്യക്തിജീവിതത്തിലെ രാഷ്ട്രീയ കാഴ്ചപ്പാടുകളും എപ്പോഴും ഒന്നായിരിക്കണം എന്ന് തോന്നുന്നില്ല. കേവലം 20 വയസുള്ള ഒരു പെണ്‍കുട്ടി എന്ന നിലയില്‍ എന്റേതായ ചില നിലപാടുകളും ഇഷ്ടങ്ങളുമുണ്ട്.

മീനാക്ഷി
മീനാക്ഷിഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

അതിനോടു ചേര്‍ന്നുനില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളോ നേതാക്കളോ (എല്ലാ പാര്‍ട്ടികളിലും) ഉണ്ടാകാം എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. എന്നാല്‍, ഞാന്‍ ഒരു പ്രത്യേക രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നു എന്ന് പരസ്യമായി പറഞ്ഞാല്‍, ആ പ്രസ്ഥാനം എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും ഞാന്‍ കണ്ണടച്ച് അംഗീകരിക്കുന്നു എന്നൊരു തെറ്റായ വ്യാഖ്യാനം അവിടെ ഉണ്ടായേക്കാം.

മീനാക്ഷി
മീനാക്ഷിഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തുക എന്നതിനര്‍ഥം അവര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും അന്ധമായി പുകഴ്ത്തുക എന്നല്ല. എന്റെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ചുള്ള വിയോജിപ്പുകളും നിര്‍ദേശങ്ങളും എനിക്ക് എപ്പോഴുമുണ്ടാകും. ഒന്നിനെ ഇഷ്ടപ്പെടുക എന്നാല്‍ അതിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും ഒരുപോലെ തിരിച്ചറിഞ്ഞുക്കൊണ്ട് മനസിലാക്കുക എന്നാണ് ഞാന്‍ കരുതുന്നത്. കാലത്തിനനുസരിച്ച് എന്റെ ഈ ചിന്താഗതികളില്‍ മാറ്റങ്ങള്‍ വന്നേക്കാമെങ്കിലും, എന്റെ വ്യക്തിത്വവും നിലപാടുകളും എന്നും സ്വതന്ത്രമായിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്...'

Related Stories

No stories found.
Pappappa
pappappa.com