ഒടിടിയിലും 'വിസ്മയത്തുടക്കം'; എവിടെ എപ്പോൾ കാണാം?

ഒടിടിയിലും 'വിസ്മയത്തുടക്കം'; എവിടെ എപ്പോൾ കാണാം?
Published on

മലയാളികളുടെ പ്രിയതാരം മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ മോ​ഹ​ൻ​ലാ​ലും നിർമാതാവ് ആന്‍റ​ണി പെ​രു​മ്പാ​വൂ​രിന്‍റെ മ​ക​ൻ ആ​ഷി​ഷ് ജോ ​ആ​ന്‍റ​ണി​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ 'തു​ട​ക്കം' എ​ന്ന ചി​ത്രം ഒ​ടി​ടി റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു. ഓഗ​സ്റ്റ് ഏ​ഴി​ന് തി​യേ​റ്റ​റു​ക​ളി​ലെ​ത്തി വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യ ചി​ത്രം സെ​പ്റ്റം​ബ​ർ 18 ന് ജി​യോ ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ സ്ട്രീ​മിങ് ആ​രം​ഭി​ക്കും. ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ഈ ​ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വി​സ്മ​യ​ അ​ഭി​ന​യ​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

Must Read
'ഒരു അച്ഛന്റെ ഹൃദയത്തിന് ഇതിലും കൂടുതല്‍ എന്താണ് ചോദിക്കാനാകുക'
ഒടിടിയിലും 'വിസ്മയത്തുടക്കം'; എവിടെ എപ്പോൾ കാണാം?

ജൂ​ഡ് ആ​ന്ത​ണി, അ​ഖി​ൽ കൃ​ഷ്ണ, ലി​നീ​ഷ് നെ​ല്ലി​ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്നു തി​ര​ക്ക​ഥ​യെ​ഴു​തി​യ ചി​ത്ര​ത്തി​ൽ ആ​യോ​ധ​ന​ക​ല അ​ഭ്യ​സി​ച്ച മീ​നു എ​ന്ന പെ​ൺ​കു​ട്ടി​യു​ടെ പ്ര​തി​കാ​ര​ത്തി​ന്‍റെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. മീ​നു​വാ​യി വി​സ്മ​യ എ​ത്തി​യ​പ്പോ​ൾ ക്രൂ​ര​നാ​യ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ആ​ഷി​ഷ് അ​വ​ത​രി​പ്പി​ച്ച​ത്. ചി​ത്ര​ത്തി​ലെ ഇ​രു​വ​ർ​ക്കു​മൊ​പ്പ​മു​ള്ള ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും പ്ര​ക​ട​ന​വും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. സാ​യ് കു​മാ​ർ, ബോ​ബി കു​ര്യ​ൻ, മ​നോ​ജ് കെ. ​ജ​യ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ന്നി​ട്ടു​ണ്ട്.

'തുടക്കം'പോസ്റ്ററിൽ വിസ്മയ മോഹൻലാൽ
'തുടക്കം'പോസ്റ്ററിൽ വിസ്മയ മോഹൻലാൽകടപ്പാട്-ഫേസ്ബുക്ക്

ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ അ​തി​ഥി വേ​ഷ​ത്തിലെ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. മോ​ഹ​ൻ​ലാ​ലി​ന്‍റെ മാ​സ് സം​ഘ​ട്ട​ന രം​ഗ​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്. തി​യേ​റ്റ​റു​ക​ളി​ൽ മി​ക​ച്ച ക​ള​ക്ഷ​നും നി​രൂ​പ​ക പ്ര​ശം​സ​യും നേ​ടി​യ ശേ​ഷ​മാ​ണ് ചി​ത്രം ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് എ​ത്തു​ന്നത്.

Pappappa
pappappa.com