ഒടിടിയിൽ തെന്നിന്ത്യൻഉത്സവം; ആ 14 സിനിമകൾ ഇവയാണ്

ഒടിടിയിൽ തെന്നിന്ത്യൻഉത്സവം; ആ 14 സിനിമകൾ ഇവയാണ്
Published on: 

വിവിധ ഭാഷകളിലായി 14 സിനിമകളാണ് ഈ ആഴ്ച ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ചിത്രങ്ങൾ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, ജിയോഹോട്ട്സ്റ്റാർ, സൺ നെക്സ്റ്റ്, ആഹാ വീഡിയോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. സിനിമകളുടെ പ്രമേയം, താരനിര, സംവിധായകർ,സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ എന്നിവ അറിയാം.

Must Read
​ഗോവമേളയിലെ ഒടിടി മത്സരവിഭാ​ഗത്തിലേക്ക് അഞ്ച് വെബ് സീരീസുകൾ
ഒടിടിയിൽ തെന്നിന്ത്യൻഉത്സവം; ആ 14 സിനിമകൾ ഇവയാണ്
  • തമിഴ്

ഡ്രോൺസ്- പ്രൈം വീഡിയോ

ഉറക്കത്തിൽ നടക്കുന്ന ഒരു വിദ്യാർഥി, ദുരൂഹമായ മിനിയേച്ചർ കലാകാരൻ, പുരാതന മന്ത്രവാദിനി, ആത്മാക്കൾ കുടുങ്ങിക്കിടക്കുന്ന ഒരു പാവവീട്, പ്രണയത്തിന്റെ പേരിൽ ശാപമേറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥൻ. ഇവരുടെ ജീവിതങ്ങൾ പരസ്പരം ബന്ധപ്പെടുന്നതിലൂടെയാണ് ഈ അമാനുഷിക ദുരൂഹതകളുടെ കഥ വികസിക്കുന്നത്.

അഭിനേതാക്കൾ:സിദ്ധി ഇദ്‌നാനി, അഞ്ജലി നായർ, ദേവദർശിനി, ദ്രാവിഡ് സെൽവം, മുഹമ്മദ് ഖുറൈഷി, ദീപക് മഹാരന്ദൻ, സിനിമാവാല സതീഷ്, ശശി സെൽവരാജ്.

സംവിധാനം:രാഘവ് മിർദത്ത്.

'അന്‍പില്‍ അവന്‍' ടൈറ്റിൽ ടീസറിൽ നിന്ന്
'അന്‍പില്‍ അവന്‍' ടൈറ്റിൽ ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

അൻബിൽ അവൻ-സോണി ലിവ്

വർഷങ്ങളോളം പ്രണയബന്ധം നിലനിർത്താൻ പോരാടിയ സൂര്യയും ഇയലും നഗരജീവിതം ഉപേക്ഷിച്ച് മലനിരകളിൽ തങ്ങളുടെ സ്വപ്നമായ ഹോംസ്റ്റേ ആരംഭിക്കുന്നു. എന്നാൽ പ്രദേശത്തെ ശക്തരായ ചിലരുടെ ഭീഷണി ഇവരുടെ പുതിയ ജീവിതത്തിന് വെല്ലുവിളിയാകുന്നു. എല്ലാം നഷ്ടപ്പെടുമെന്ന സാഹചര്യത്തിൽ അതിജീവനത്തിനായുള്ള പോരാട്ടത്തിലേക്ക് ഇരുവരും കടക്കുന്നു.

അഭിനേതാക്കൾ:അശോക് സെൽവൻ, പ്രീതി മുകുന്ദൻ, സാബുമോൻ അബ്ദുസമദ്, കതിര്‍ബാലു.

സംവിധാനം:ആർ. കാർത്തികേയൻ.

'ഹൈക്കു' പോസ്റ്റർ
'ഹൈക്കു' പോസ്റ്റർഅറേഞ്ച്ഡ്

ഹൈക്കു-നെറ്റ്ഫ്ലിക്സ്

പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജിലെ ഏക ആൺവിദ്യാർഥിയാണ് മനോ. പ്രണയവും പരിചിതമല്ലാത്ത ചുറ്റുപാടുകളിൽ നേരിടുന്ന വെല്ലുവിളികളും കവിതകളിലൂടെ മറികടക്കാൻ ശ്രമിക്കുന്ന മനോയുടെ കഥയാണ് ചിത്രം പറയുന്നത്.

അഭിനേതാക്കൾ:ഏകൻ, ശ്രീദേവി അപല്ല, ഫെമിന ജോർജ്, ജെൻസൺ ധിവാകർ, അദിർച്ചി അരുൺ, സുബ്രഹ്മണ്യൻ സേതു, സബരീഷ് രാമചന്ദ്രൻ.

സംവിധാനം:യുവരാജ് ചിന്നസാമി.

'മിസ്റ്റർ ആൻഡ് മിസിസ് ഓഫീസി'ൽ നിന്ന്
'മിസ്റ്റർ ആൻഡ് മിസിസ് ഓഫീസി'ൽ നിന്ന് ഫോട്ടോ-അറേഞ്ച്ഡ്

മിസ്റ്റർ ആൻഡ് മിസിസ് ഓഫീസ്-ജിയോഹോട്ട്സ്റ്റാർ

വിവാഹിതരായ അറിവും ഐശ്വര്യയും ഒരേ ഐടി കമ്പനിയിൽ ജോലി നേടുന്നു. എന്നാൽ ബന്ധുക്കൾ ഒരുമിച്ച് ജോലി ചെയ്യുന്നത് കമ്പനിയുടെ നിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് ഇരുവരും തിരിച്ചറിയുന്നു. ഇതോടെ വിവാഹിതരാണെന്ന കാര്യം മറച്ചുവെച്ച് അപരിചിതരെപ്പോലെ പെരുമാറാൻ അവർ തീരുമാനിക്കുന്നു. തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ വെബ്സീരീസിന്റെ പ്രമേയം.

അഭിനേതാക്കൾ:പ്രദീപ് ആന്റണി, സ്മേഹ മണിമേഘലൈ, മഗിഴ് തിരുമേനി, സനം ഷെട്ടി, ആശിക് ഗോപിനാഥ്, റിതിക രമേഷ്, അനിരുദ്ധ് ഇ.

സംവിധാനം:അബ്ദുൾ കബീസ്.

'കൾട്ട്' പോസ്റ്റർ
'കൾട്ട്' പോസ്റ്റർകടപ്പാട്-ഐഎംഡിബി
  • തെലുങ്ക്

കൾട്ട്-പ്രൈം വീഡിയോ

ഗോവയിലെ ആഡംബര നിശാക്ലബ്ബിൽ നടക്കുന്ന പിറന്നാൾ ആഘോഷത്തിനിടെ ദുരൂഹനായ ഒരാൾ എത്തുന്നതോടെ കാര്യങ്ങൾ മാറിമറിയുന്നു. ജീ ബൂം ബാ എന്നറിയപ്പെടുന്ന ഇയാൾ മാരകമായൊരു കളിക്ക് തുടക്കമിടുന്നു. തുടർച്ചയായ കൊലപാതകങ്ങൾ അരങ്ങേറുമ്പോൾ ഡിഎസ്പി സങ്കൽപ് നായക് അന്വേഷണം ഏറ്റെടുക്കുന്നു. സംഭവങ്ങൾക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യത്തിലേക്കാണ് അന്വേഷണം എത്തുന്നത്.

അഭിനേതാക്കൾ:വിശ്വക് സെൻ, ഗായത്രി ഭരദ്വാജ്, താരക് പൊന്നപ്പ, മുരളി ശർമ, ശ്രീകാന്ത് അയ്യങ്കാർ, കാർത്തികേയ, അനിരുദ്ധ് ഭാസ്കർ, ഈസി, യജ്ഞ തുർളപതി.

സംവിധാനം:വിശ്വക് സെൻ.

'ക്രേസി കല്യാണം' പോസ്റ്റർ
'ക്രേസി കല്യാണം' പോസ്റ്റർഅറേഞ്ച്ഡ്

ക്രേസി കല്യാണം-ആഹാ വീഡിയോ

വിവാഹം, പ്രണയം, കുടുംബത്തിന്റെ പ്രതീക്ഷകൾ എന്നിവയ്ക്കിടയിൽ ഉണ്ടാകുന്ന സങ്കീർണതകളാണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ പ്രമേയം. പ്രണയവും കുടുംബബന്ധങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു.

അഭിനേതാക്കൾ:അനുപമ പരമേശ്വരൻ, തരുണ്‍ ഭാസ്കർ ധാസ്യം, വി.കെ. നരേഷ്, അഖിൽ രാജ് ഉദ്ദമാരി, കിരീതി.

സംവിധാനം:ബദ്രപ്പ ഗജുല.

'418'പോസ്റ്റർ
'418'പോസ്റ്റർകടപ്പാട്-ഐഎംഡിബി

418-നെറ്റ്ഫ്ലിക്സ്

15 വർഷമായി അടച്ചിട്ടിരിക്കുന്ന ഉപേക്ഷിക്കപ്പെട്ട കോളേജിലേക്ക് ഒരു സംഘം മെഡിക്കൽ വിദ്യാർഥികൾ എത്തുന്നു. അവിടെയുള്ള 418-ാം നമ്പർ മുറിയിൽ പ്രവേശിക്കുന്നതോടെ യുക്തിക്ക് നിരക്കാത്ത അമാനുഷിക ശക്തികൾ പുറത്തുവരുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ഹൊറർ ചിത്രത്തിന്റെ പ്രമേയം.

അഭിനേതാക്കൾ:ചൈത്ര ജെ. ആചാർ, സൂര്യ രാജ് വീരഭദ്രിനി, ചരൺ ലക്കരാജു, പ്രീതി പഗഡാല, രമേഷ് ഇന്ദ്ര, കോട്ട ജയറാം, ശ്രീകാന്ത് ഗണേഷ്, ഗോപരാജു വിജയ്, വി. ശ്രീ വൈഷ്ണവ്, ശശാങ്ക് പാട്ടീൽ.

സംവിധാനം:കിർതൻ നാദ​ഗൗഡ

'കികു ചിരഞ്ജീവി'പോസ്റ്റർ
'കികു ചിരഞ്ജീവി'പോസ്റ്റർകടപ്പാട്-ഇൻസ്റ്റ​ഗ്രാം

കികു ചിരഞ്ജീവി-ജിയോഹോട്ട്സ്റ്റാർ

യുവ ഫോട്ടോഗ്രാഫറാണ് ചിരഞ്ജീവി. നെഞ്ചിന്റെ വലതുഭാഗത്ത് ഹൃദയം സ്ഥിതിചെയ്യുന്ന ഡെക്സ്ട്രോകാർഡിയ എന്ന അപൂർവ ശാരീരികാവസ്ഥയോടെയാണ് ജനനം. ഹൈദരാബാദിൽനിന്നെത്തുന്ന മനുവുമായി പ്രണയത്തിലാകുന്നതോടെ ചിരഞ്ജീവിയുടെ ജീവിതം മാറുന്നു. എന്നാൽ മനു സ്നേഹിക്കുന്നവരെയെല്ലാം ഉപദ്രവിക്കാൻ ശ്രമിക്കുന്ന അജ്ഞാതനായ ഒരാളുടെ ഭീഷണി ഇരുവരുടെയും ജീവിതത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.

അഭിനേതാക്കൾ:കികു യനമാല, കാഷിഷ് ഖാൻ, ഈശ്വരി റാവു, തണികേല ഭരണി, ഗോപരാജു രമണ, ശ്രീകാന്ത് അയ്യങ്കാർ, വിവ രാഘവ്, രാജീവ് രവീന്ദ്രചന്ദ്ര.

സംവിധാനം:ശുഭ സായ് വെങ്കട്ട്.

'മയൂഖ'പോസ്റ്റർ
'മയൂഖ'പോസ്റ്റർകടപ്പാട്-ഐഎംഡിബി

മയൂഖ-പ്രൈം വീഡിയോ

ഒറ്റയ്ക്ക് താമസിക്കുന്ന യുവ പ്രൊഫഷണലിന്റെ ജീവിതത്തിലേക്ക് ഭയം കടന്നുവരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. നഗരത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് തുടർച്ചയായി കൊലപാതകങ്ങൾ നടക്കുന്നു. സ്വന്തം അപ്പാർട്ട്മെന്റിനുള്ളിലും അസാധാരണ സംഭവങ്ങൾ അനുഭവപ്പെടുന്നതോടെ അടുത്ത ഇര താനായിരിക്കുമോ എന്ന ഭീതിയിലാകുന്നു യുവതി.

അഭിനേതാക്കൾ:പായൽ ചെങ്കപ്പ, ദേവ് ഡി, മുരളീധർ ഗൗഡ്, കന്ദ്രേഗുല ലാവണ്യ റാണി, ചാരിഷ്മ ദബ്ബാര.

സംവിധാനം:ശ്രീ തേജ് എസ്.കെ

'അനുമാന പക്ഷി'പോസ്റ്റർ
'അനുമാന പക്ഷി'പോസ്റ്റർകടപ്പാട്-ഐഎംഡിബി

അനുമാന പക്ഷി-സൺ നെക്സ്റ്റ്

എന്തിലും അമിതമായി ചിന്തിക്കുകയും അനുമാനിക്കുകയും ചെയ്യുന്ന സണ്ണി, സ്വന്തം ധാരണകളും സോഷ്യൽ മീഡിയ പോസ്റ്റുകളും കാരണം പലപ്പോഴും പ്രശ്നങ്ങളിൽ അകപ്പെടാറുണ്ട്. അജ്ഞാതനായ ഒരാളിൽനിന്ന് ഭീഷണി സന്ദേശം ലഭിക്കുന്നതോടെ സുഹൃത്ത് വർമ്മയ്ക്കൊപ്പം കശ്മീരിലേക്ക് യാത്ര തിരിക്കുന്നു. എന്നാൽ ആ യാത്ര പ്രണയവും ദുരൂഹതകളും വർമ്മയുടെ അപ്രതീക്ഷിത മരണവും ഉൾപ്പെടുന്ന സംഭവങ്ങളിലേക്ക് വഴിമാറുന്നു.

അഭിനേതാക്കൾ:രാഗ് മയൂർ, മെറിൻ ഫിലിപ്പ്, പ്രിൻസ് സെസിൽ.

സംവിധാനം:വിമൽ കൃഷ്ണ.

'പ്രേമദ ഊരാളി'പോസ്റ്റർ
'പ്രേമദ ഊരാളി'പോസ്റ്റർകടപ്പാട്-ഐഎംഡിബി
  • കന്നഡ

പ്രേമദ ഊരാളി-പ്രൈം വീഡിയോ

ഗ്രാമത്തിലെ കർഷകനായ നാഗണ്ണ, അലസനായ മകൻ സന്തുവിനെ വിദ്യാഭ്യാസമുള്ളൊരു പെൺകുട്ടിയെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇതിനിടെ അമേരിക്കയിൽനിന്ന് തിരിച്ചെത്തിയ രുക്മിണിയുമായി സന്തു പ്രണയത്തിലാകുന്നു. എന്നാൽ വിവാഹത്തോടുള്ള അവളുടെ അവിശ്വാസവും കുടുംബത്തിന്റെ പ്രതീക്ഷകളും ബന്ധത്തിൽ സങ്കീർണതകൾ സൃഷ്ടിക്കുന്നു. സന്തുവിന്റെ ബാല്യകാല സുഹൃത്തായ വസന്തയ്ക്ക് അവനോട് പ്രണയമുള്ളതും കഥയിൽ വഴിത്തിരിവാകുന്നു.

അഭിനേതാക്കൾ:ശ്രീ റാം, തപസ്വിനി പൂനച്ച, രമിക ശിവു, രംഗായണ രഘു, ഇള വിതൽ, ഗോവിന്ദെ ഗൗഡ, അഭിഷേക് കല്മണി, അഭി മഹേഷ്.

സംവിധാനം:മനോജ് കുമാർ.

'മർനാമി'പോസ്റ്റർ
'മർനാമി'പോസ്റ്റർകടപ്പാട്-ഐഎംഡിബി

മർനാമി-പ്രൈം വീഡിയോ

തീരദേശ കർണാടകയിലെ പരമ്പരാഗത നാടോടി കലാരൂപമായ ഹുലിവേഷയുമായി ചേതുവിന്റെ ജീവിതം ബന്ധപ്പെട്ടുപോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഈ കലാരൂപത്തിലൂടെ ജീവിതത്തിന് അർഥവും ആശ്വാസവും കണ്ടെത്തുന്ന ചേതുവിന്റെ യാത്രയിൽ വ്യക്തിപരമായ ദുരന്തങ്ങളും പ്രതിസന്ധികളും കടന്നുവരുന്നു.

അഭിനേതാക്കൾ:ത്വിക്, ചൈത്ര ജെ. ആചാർ, സോനു ഗൗഡ, പ്രകാശ് തുമിനാഡു, സുമൻ തൽവാർ, ജ്യോതിഷ് ഷെട്ടി, സ്വരാജ് ഷെട്ടി.

സംവിധാനം:ഋഷിത് ഷെട്ടി.

'സിറ്റി ലൈറ്റ്സ്'പോസ്റ്റർ
'സിറ്റി ലൈറ്റ്സ്'പോസ്റ്റർകടപ്പാട്-ഐഎംഡിബി

സിറ്റി ലൈറ്റ്സ്-പ്രൈം വീഡിയോ

മെച്ചപ്പെട്ട ജീവിതം തേടി ഗ്രാമത്തിൽനിന്ന് ബെംഗളൂരുവിലേക്ക് കുടിയേറുന്ന ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. വേഗമേറിയ നഗരജീവിതത്തിലെ കടുത്ത യാഥാർഥ്യങ്ങൾ ഇവർക്ക് മുന്നിൽ വെല്ലുവിളികളുയർത്തുന്നു. ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിനിടെ അവരുടെ ബന്ധവും ആത്മവിശ്വാസവും പരീക്ഷിക്കപ്പെടുന്നു.

അഭിനേതാക്കൾ:വിനയ് രാജ്കുമാർ, മോനിഷ വിജയകുമാർ, ഉമാശ്രീ, ബി.എം. ഗിരിരാജ്, വിനോദ് മാസ്റ്റർ, പുനീത് പുനി കുമാർ.

സംവിധാനം:ദുനിയ വിജയ്.

'ചിരം' എന്ന സിനിമയിലെ ​ഗാനരം​ഗത്തിൽ നിന്ന്
'ചിരം' എന്ന സിനിമയിലെ ​ഗാനരം​ഗത്തിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
  • മലയാളം

ചിരം-സൺ നെക്സ്റ്റ്

ബാവുൽ സംഗീതം പഠിക്കാനായി വിശ്വഭാരതി സർവകലാശാലയിലെത്തുന്ന മലയാളി വിദ്യാർഥിനിയാണ് സീത. അവിടെ സ്വതന്ത്ര ഫോട്ടോഗ്രാഫറായ സാമിനെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്യുന്നു. കലാപരമായ ഇഷ്ടങ്ങൾ ഇരുവരെയും വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങളിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നു. ഒടുവിൽ കേരളത്തിലെ ഒരു ആദിവാസി മേഖലയിലെത്തുന്ന സീത അവിടെ അധ്യാപികയായി ജോലി ആരംഭിക്കുന്നു.

അഭിനേതാക്കൾ:അനൂപ് മേനോൻ, ഐശ്വര്യ മിഥുൻ കൊറോത്ത്, ഗീതി സംഗീത, ശ്രീകാന്ത് മുരളി.

സംവിധാനം:സിന്ധു പരടയിൽ, എൻ, സുധീർ.