ഞെട്ടിച്ച് വാണി കപുറിന്റെ 'മണ്ടല മര്‍ഡേഴ്സ്' ട്രെയിലര്‍, ജൂലായ് 25മുതൽ നെറ്റ്ഫ്ളിക്സിൽ

'മണ്ടല മര്‍ഡേഴ്സ്' പോസ്റ്റർ
'മണ്ടല മര്‍ഡേഴ്സ്' പോസ്റ്റർകടപ്പാട്-നെറ്റ്ഫ്ളിക്സ്
Published on

ബോളിവുഡ് താരം വാണി കപുറിന്റെ ആദ്യ ഒടിടി പരമ്പരയായ 'മണ്ടല മര്‍ഡേഴ്സി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വൈആര്‍എഫ് ആണ് പരമ്പരയുടെ നിര്‍മാതാക്കള്‍. ജൂലായ് 25ന് നെറ്റ്ഫ്‌ളിക്‌സിലൂടെ സീരീസ് പ്രേക്ഷകരിലെത്തും. ആകാംക്ഷയുണർത്തുന്ന ട്രെയിലർ പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു.

ചരണ്‍ദാസ്പുര്‍ എന്ന സ്ഥലത്താണ് 'മണ്ടല മര്‍ഡേഴ്സി'ന്റെ കഥ നടക്കുന്നത്. പരമ്പരയില്‍ റിയ തോമസ് എന്ന ഡിറ്റക്ടീവിനെയാണ് വാണി അവതരിപ്പിക്കുന്നത്. ആരെയും കൂസാതെ കൊലപാതകപരമ്പരകൾക്ക് പിന്നാലെയുള്ള അവരുടെ യാത്രയാണ് പ്രമേയം. വൈഭവ് രാജ് ഗുപ്ത, ശ്രിയ പില്‍ഗോങ്കര്‍, രഘുബീര്‍ യാദവ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. റിയയുടെ സഹഡിറ്റക്ടീവ് ആയ വിക്രം സിങ്ങിന്റെ വേഷമണ് വൈഭവ് രാജ് ​ഗുപ്തയുടേത്.

റാണി മുഖര്‍ജി അഭിനയിച്ച മര്‍ദാനി 2 സംവിധാനം ചെയ്ത ഗോപി പുത്രന്‍ ആണ് 'മണ്ടല മര്‍ഡേഴ്സി'ന്റെ ക്രിയേറ്ററും സഹസംവിധായകനും. പിരിമുറുക്കം സൃഷ്ടിക്കുന്ന ഉള്ളടക്കമാണ് സീരീസിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. യാഷ് രാജ് ഫിലിംസ് നിര്‍മിക്കുന്ന 'മണ്ടല മര്‍ഡേഴ്സ്' പ്രേക്ഷകരില്‍ തരംഗമായി മാറുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.

Related Stories

No stories found.
Pappappa
pappappa.com