'ദി ബാ***ഡ്സ് ഓഫ് ബോളിവുഡ്' ട്രെയിലറിൽ അപ്രതീക്ഷിത അതിഥിയായി ഷാരൂഖ്

ദി ബാ***ഡ്സ് ഓഫ് ബോളിവുഡ് ട്രെയിലറിൽ ഷാരൂഖ് ഖാൻ
ദി ബാ***ഡ്സ് ഓഫ് ബോളിവുഡ് ട്രെയിലറിൽ ഷാരൂഖ് ഖാൻസ്ക്രീൻ​ഗ്രാബ്
Published on

പ്രണയത്തിനും ആക്ഷനും ഹാസ്യത്തിനും പ്രാധാന്യമുള്ള ദി ബാ***ഡ്സ് ഓഫ് ബോളിവുഡിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിലെ ഷാരൂഖ് ഖാന്റെ അതിഥിവേഷവും ട്രെയിലറിലെ അപ്പിയറന്‍സുമാണ് ആരാധകര്‍ക്കിടയില്‍ തരംഗമായി മാറിയത്. ഷാരൂഖിന്‍റെ മകൻ ആ​ര്യ​ൻ ഖാ​ന്‍റെ ആ​ദ്യ സം​വി​ധാ​നസം​രം​ഭ​മാ​ണ് 'ദി ​ബാ**​*ഡ്‌​സ് ഓ​ഫ് ബോ​ളി​വു​ഡ്'.

വമ്പൻതാരനിര അണിനിരക്കുന്നതാണ് ട്രെയിലർ. ദിഷ പട്ടാണി, ആമിര്‍ ഖാന്‍, എസ്.എസ്. രാജമൗലി, കരൺജോഹർ,ബോബി ഡിയോൾ, രജത് ബേദി എന്നിവരുടെ വേഷപ്പകര്‍ച്ചകള്‍ ട്രെയിലറിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു.

ദി ബാ***ഡ്സ് ഓഫ് ബോളിവുഡ് ട്രെയിലറിൽ ഷാരൂഖ് ഖാൻ
ബീച്ചിലെ ആഘോഷ​ഗാനവുമായി ആര്യൻഖാന്റെ 'ദ ​ബാ***​ഡ്‌​സ് ഓ​ഫ് ബോ​ളി​വു​ഡ്'

റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് നിര്‍മിക്കുന്ന ദി ബാ***ഡ്സ് ഓഫ് ബോളിവുഡ് അതിമോഹിയായ ഒരു പുറംനാട്ടുകാരനും സുഹൃത്തുക്കളും ബോളിവുഡിന്റെ വിശാലവും എന്നാല്‍ അനിശ്ചിതത്വം നിറഞ്ഞതുമായ ലോകത്തിലൂടെ സഞ്ചരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആര്യന്‍ ഖാനൊപ്പം ബിലാല്‍ സിദ്ദിഖിയും മാനവ് ചൗഹാനും ഈ പരമ്പരയില്‍ പങ്കാളികളാകുന്നു. രണ്‍ബീര്‍ കപുര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ അതിഥി വേഷങ്ങളും വെബ്സീരീസിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സെപ്റ്റംബര്‍ 18ന് ഇത് റിലീസ് ചെയ്യും.

Related Stories

No stories found.
Pappappa
pappappa.com