വിമർശനങ്ങൾക്കിടെ റെക്കോ‍‍ഡുകളുമായി 'സ്‌ക്വിഡ് ഗെയിം-3'

 'സ്‌ക്വിഡ് ഗെയിം-3' പോസ്റ്റർ
'സ്‌ക്വിഡ് ഗെയിം-3' പോസ്റ്റർനെറ്റ്ഫ്ളിക്സ് ഫേസ്ബുക്ക് പേജ്
Published on

ജൂണ്‍ 27ന് ആണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന 'സ്‌ക്വിഡ് ഗെയിം-3' നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയത്. എന്നാല്‍, നിരാശപ്പെടുത്തിയെന്നായിരുന്നു പ്രേക്ഷകപ്രതികരണം. ആദ്യഭാഗങ്ങള്‍ക്കു ലഭിച്ച സ്വീകാര്യത മൂന്നാം ഭാഗത്തിനു ലഭിച്ചില്ലെന്നും ചിലര്‍ പറയുന്നു. പ്രേക്ഷകരുടെ അഭിപ്രായം സമ്മിശ്രമാണെങ്കിലും പല റെക്കോഡുകളും തകര്‍ത്ത് തേരോട്ടം തുടരുകയാണ് സ്‌ക്വിഡ് ഗെയിം സീസണ്‍-3.

മൂന്നു ദിവസത്തിനിടയില്‍ ആറ് കോടി വ്യൂസ് ആണ് ഷോയ്ക്ക് ലഭിച്ചത്. നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് 10 പട്ടികയില്‍ പുതിയൊരു റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തു. ഇംഗ്ലീഷ് ഇതര നെറ്റ്ഫ്‌ളിക്‌സ് ഷോയുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് 'സ്‌ക്വിഡ് ഗെയിം-3'. നേരത്തെ, 2024 ഡിസംബര്‍ 26ന് പുറത്തിറങ്ങിയ 'സ്‌ക്വിഡ് ഗെയിം -2' ആദ്യ നാല് ദിവസങ്ങളില്‍ 6.8 കോടി പേരാണ് കണ്ടത്.

'സ്‌ക്വിഡ് ഗെയിം സീസണ്‍ 3'-ല്‍ ആകെ ആറ് എപ്പിസോഡുകള്‍ ഉണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം, 'സ്‌ക്വിഡ് ഗെയിം അമേരിക്ക' എന്ന പുതിയ സീസണിന്റെ സൂചന നല്‍കിയാണ് ഷോയുടെ ടെയില്‍ എന്‍ഡ് അവസാനിക്കുന്നത്. ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ഫിഞ്ചര്‍ ആയിരിക്കും ഈ സീരീസ് സംവിധാനം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ഇതിനൊപ്പം, സീസണിലെ ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. രണ്ടാം എപ്പിസോഡിലെ കിം ജുന്‍-ഹീ എന്ന കഥാപാത്രത്തിന്റെ പ്രസവരംഗമാണു വലിയ വിമര്‍ശനത്തിന് കാരണമായത്. സീരീസില്‍ ജീവന്‍മരണം പോരാട്ടം നടക്കുന്നതിനിടെയാണ് മറ്റൊരു കഥാപാത്രത്തിന്റെ സഹായത്തോടെ ഹീയുടെ പ്രസവം. ഇതു യാഥാര്‍ഥ്യത്തിനു നിരക്കാത്തതാണെന്നാണ് വിമര്‍ശനം.

Related Stories

No stories found.
Pappappa
pappappa.com