ഷൈൻ ടോം-വിൻസി ചിത്രം 'സൂത്രവാക്യം' ലയൺസ്ഗേറ്റ് പ്ലേയിലും ആമസോൺ പ്രൈമിലും

'സൂത്രവാക്യം' പോസ്റ്റർ
'സൂത്രവാക്യം' പോസ്റ്റർഅറേഞ്ച്ഡ്
Published on

ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിൻ ജോസ് ചിറമ്മേൽ സംവിധാനം ചെയ്ത 'സൂത്രവാക്യം' ഒടിടിയിലെത്തി. ശ്രീകാന്ത് കന്ദ്രഗുള, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം. നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളാകുന്നത്. ലയൺസ്ഗേറ്റ് പ്ലേയിൽ ഇപ്പോൾ ചിത്രം കാണാം. ഓഗസ്റ്റ് 27 ന് ആമസോൺ പ്രൈമിലും സ്ട്രീമിങ് ആരംഭിക്കും.

Must Read
മാരീസനും തലൈവന്‍ തലൈവിയും ഒടിടിയില്‍
'സൂത്രവാക്യം' പോസ്റ്റർ

പ്രാദേശിക വിദ്യാർഥികളെ ഗണിതശാസ്ത്രം പഠിപ്പിക്കുന്നതിനായി സമയം ചെലവഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റോ സേവ്യർ എന്ന കഥാപാത്രത്തെയാണ് ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്നത്. രഹസ്യങ്ങളും ധാർമിക സങ്കീർണതകളും അനാവരണം ചെയ്യുന്ന കേസ് അന്വേഷിക്കാൻ നിർബന്ധിതനാകുമ്പോൾ അദ്ദേഹത്തിന്‍റെ ജീവിതം അപ്രതീക്ഷിത വഴിത്തിരിവിലേക്കു നീങ്ങുന്നു. തുടർന്നുനടക്കുന്ന സംഭവബഹുലമായ രംഗങ്ങളാണ് സിനിമ.

സിനിമാബണ്ടി പ്രൊഡക്ഷൻസിന്‍റെ‌ ബാനറിൽ കന്ദ്രഗുള ലാവണ്യ ദേവി അവതരിപ്പിച്ച ചിത്രം നിർമിത് കന്ദ്രഗുള ശ്രീകാന്താണ്. റെജിന്‍ എസ്. ബാബുവിന്‍റെ കഥയ്ക്ക് സംവിധായകനായ യൂജിന്‍ ആണ് തിരക്കഥ ഒരുക്കിയത്.

Related Stories

No stories found.
Pappappa
pappappa.com