സ​സ്പെ​ൻ​സ് നി​റ​ച്ച 'സ്റ്റോ​ള​ൻ' മു​ത​ൽ 'വി​ടു​ത​ലെ 2' വ​രെ; പ്രൈ​മി​ൽ കാഴ്ചയുടെ മൺസൂൺകാലം

'സ്റ്റോളൻ' പോസ്റ്റർ
'സ്റ്റോളൻ' പോസ്റ്റർകടപ്പാട്-പ്രൈം വീഡിയോ
Published on

ബ​ഹു​ഭാ​ഷാ റി​ലീ​സു​ക​ൾ, എ​ക്‌​സ്‌​ക്ലൂ​സീ​വ് പ്രീ​മി​യ​റു​ക​ൾ എ​ന്നി​വയാൽ വാ​ച്ച്‌​ലി​സ്റ്റ് ഗംഭീരമാക്കാൻ ആമസോൺ പ്രൈം വീഡിയോ. ആ​വേ​ശ​ക​ര​മാ​യ ത്രി​ല്ല​റു​ക​ൾ, ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ജീവിതകഥകൾ, മികച്ച ഡോ​ക്യു​മെന്‍റ​റി​ക​ൾ, കംപ്ലീറ്റ് ഫാമിലി എന്‍റ​ർ​ടെ​യ്‌​ന​റു​ക​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന നിരവധി ചിത്രങ്ങൾ പ്രൈമിൽ കാണാം. സ്റ്റോ​ള​ണിലെ സ​സ്‌​പെ​ൻ​സും ഭൂ​ൽ ചൂ​ക്ക് മാ​ഫി​ന്‍റെ പ്ര​ണ​യ​വും മുതൽ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന വി​ടു​ത​ലൈ 2 (എ​ക്സ്റ്റെ​ൻ​ഡ​ഡ് ക​ട്ട്) വ​രെയുണ്ട് പട്ടികയിൽ.

സ്റ്റോ​ള​ൻ

ക​ര​ൺ തേ​ജ്പാ​ലി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങി​യ ആ​ക്ഷ​ൻ-​സ​സ്പെ​ൻ​സ് ത്രി​ല്ല​ർ 'സ്റ്റോ​ള​ൻ' ആണ് പ്രൈമിലെ പ്രധാന ആകർഷണം. അ​ഭി​ഷേ​ക് ബാ​ന​ർ​ജി, ശു​ഭം വ​ർ​ധ​ൻ, മി​യ മെ​ൽ​സ​ർ, ഹ​രീ​ഷ് ഖ​ന്ന, സാ​ഹി​ദൂ​ർ റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. പ്രേ​ക്ഷ​ക​രെ ആ​കാം​ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന സ്റ്റോ​ള​ൻ പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ ചി​ത്ര​മാ​ണ്.

ഒ​രു വി​വാ​ഹാ​വ​ശ്യ​ത്തി​നു ത​ന്‍റെ സ​ഹോ​ദ​ര​ൻ രാ​മ​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഗൗ​തം ഒ​രു ഗ്രാ​മ​ത്തി​ലെ​ത്തു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വ​ച്ച് ഇ​രു​വ​രും ഒ​രു കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നു സാ​ക്ഷി​യാ​കു​ന്നു. തു​ട​ർ​ന്ന്, കു​ഞ്ഞി​നെ അ​ന്വേ​ഷി​ക്കു​ന്ന അ​മ്മ, ജും​പ​യെ ക​ണ്ടു​മു​ട്ടു​ന്നു.

തു​ട​ർ​ന്ന് മൂ​വ​രും കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളും അ​പ​ക​ട​ക​ര​മാ​യ യാ​ത്ര​ക​ളും അ​വ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളു​മാ​ണ് ചി​ത്രം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. സ​മൂ​ഹ​ത്തി​ൽ ന​ട​ക്കു​ന്ന വേ​ർ​തി​രി​വു​ക​ളും ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ മ​നോ​ഭാ​വ​വും ചി​ത്ര​ത്തി​ൽ എ​ടു​ത്തു​കാ​ണി​ക്കു​ന്നു. അ​സ​മി​ൽ ന​ട​ന്ന ഒ​രു സം​ഭ​വ​ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സ്റ്റോ​ള​ന്‍റെ ക​ഥ.ജം​ഗി​ൾ ബു​ക്ക് സ്റ്റു​ഡി​യോ- ബാ​ന​റി​ൽ ഗൗ​ര​വ് ദിം​ഗ്ര​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.

'അക്കൗണ്ടന്‍റ് 2' പോസ്റ്റർ
'അക്കൗണ്ടന്‍റ് 2' പോസ്റ്റർകടപ്പാട്-പ്രൈം വീഡിയോ

അക്കൗണ്ടന്‍റ് 2

'അക്കൗണ്ടന്‍റ് 2' ആ​ക്ഷ​ൻ-​ക്രൈം-​ഡ്രാ​മ​യാണ്. ഒരു ട്ര​ഷ​റി മേ​ധാ​വി​യു​ടെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ നി​ഗൂ​ഢ​ത അ​നാ​വ​ര​ണം ചെ​യ്യാ​ൻ ക്രി​സ്റ്റ്യ​ൻ വു​ൾ​ഫ് തന്‍റെ പ്ര​തി​ഭ​യും അ​സാ​ധാ​ര​ണ​മാ​യ ത​ന്ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്നു. പ്രതീക്ഷിക്കാൻ കഴിയാത്തവിധത്തിലുള്ള ട്വിസ്റ്റുകൾ കേസ് അന്വേഷണത്തിനിടയിൽ സംഭവിക്കുന്നു. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ൽ അക്കൗണ്ടന്‍റ് 2 കാണാം. ഗാ​വി​ൻ ഒ'​കോ​ണ​ർ ആ​ണ് ചിത്രത്തിന്‍റെ സംവിധായകൻ. ബി​ൽ ഡു​ബ്യൂ​ക്കിന്‍റേതാണു രചന. ബെ​ൻ അ​ഫ്ലെ​ക്ക്, ജോ​ൺ ബെ​ർ​ന്താ​ൽ, സി​ന്തി​യ അ​ദ്ദാ​യി-​റോ​ബി​ൻ​സ​ൺ എ​ന്നി​വ​ർ പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'ഭൂ​ൽ ചു​ക് മാ​ഫ് 'പോസ്റ്റർ
'ഭൂ​ൽ ചു​ക് മാ​ഫ് 'പോസ്റ്റർകടപ്പാട്-പ്രൈം വീഡിയോ

ഭൂ​ൽ ചു​ക് മാ​ഫ്

പുരാതന നഗരമായ വാ​ര​ണാ​സി​യുടെ പശ്ചാത്തലത്തിൽ ന​ട​ക്കു​ന്ന റൊ​മാ​ന്‍റിക് കോ​മ​ഡി ചി​ത്രമാണ് 'ഭൂൽ ചുക് മാഫ്'. വി​വാ​ഹ​ദി​ന​ത്തി​ൽ ഒരു കുടുക്കിലകപ്പെട്ട ര​ഞ്ജ​നെ​ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്. പ്ര​ണ​യ​ത്തിന്‍റെയും വി​ധി​യു​ടെ​യും മോ​ച​ന​ത്തിന്‍റെ​യും ര​സ​ക​ര​മാ​യ ക​ഥ വി​ക​സി​ക്കു​മ്പോ​ൾ, അ​ഭി​ലാ​ഷ​ത്തേ​ക്കാ​ൾ അ​നു​ക​മ്പ​യും, സ്വാ​ർഥസ​മൂ​ഹ​ത്തി​ൽ ദ​യ​യു​ടെ ശ​ക്തി​യും ​ചി​ത്രം എ​ടു​ത്തു​കാ​ണി​ക്കു​ന്നു.

ക​ര​ൺ ശ​ർമ​യും ഹൈ​ദ​ർ റി​സ്‌​വി​യും ചേ​ർ​ന്ന് ര​ചി​ച്ച് ക​ര​ൺ ശ​ർമ സം​വി​ധാ​നം ചെ​യ്ത ​ചി​ത്ര​ത്തി​ൽ രാ​ജ്കു​മാ​ർ റാ​വു, വാ​മി​ക ഗ​ബ്ബി, സ​ഞ്ജ​യ് മി​ശ്ര എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

'സിംഗിൾ' പോസ്റ്റർ
'സിംഗിൾ' പോസ്റ്റർകടപ്പാട്-പ്രൈം വീഡിയോ

സിംഗിൾ

കാ​ർ​ത്തി​ക് രാ​ജു സം​വി​ധാ​നം ചെ​യ്ത ​തെ​ലു​ങ്ക് പ്ര​ണ​യ ചി​ത്രമാണ് 'സിംഗിൾ'. വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ജ​യ്‌ എന്ന ചെറുപ്പക്കാരനെ ചുറ്റിപ്പറ്റി കഥ നീങ്ങുന്നു. പൂ​ർവ​ എന്ന പെൺകുട്ടിയുമായി അ​യാ​ൾ പ്ര​ണ​യ​ത്തി​ലാ​കു​ന്നു, എ​ന്നാ​ൽ ഹ​രി​ണി ര​ഹ​സ്യ​മാ​യി അ​യാ​ളെ സ്നേ​ഹി​ക്കു​ന്നു. പൂ​ർവ അ​യാ​ളെ പ്ര​ണ​യി​ക്കാ​ൻ തു​ട​ങ്ങു​മ്പോ​ൾ ഹ​രി​ണി​യു​ടെ വി​കാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തുന്ന വി​ജ​യ് ഒ​രു ത്രി​കോ​ണ പ്ര​ണ​യ​ത്തി​ൽ അ​ക​പ്പെ​ടു​ന്നു. വി​ടി​വി ഗ​ണേ​ഷ്, ഇ​വാ​ന, ക​ൽപ്പ​ല​ത എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്ന സിംഗിൾ ഹി​ന്ദി, ത​മി​ഴ്, ക​ന്ന​ഡ, മ​ലയാളം ഭാ​ഷ​ക​ളി​ൽ പ്രൈം ​വീ​ഡി​യോ​യി​ൽ കാണാം.

'വിടുതലൈ- 2'പോസ്റ്റർ
'വിടുതലൈ- 2'പോസ്റ്റർകടപ്പാട്-പ്രൈം വീഡിയോ

വിടുതലൈ- 2 എക്സ്റ്റെൻഡഡ് കട്ട്

മഞ്ജുവാര്യർ, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരൻ ഒരുക്കി‍യ വിടുതലൈ -2 ഡിസംബർ തിയേറ്ററുകളിൽ എത്തുകയും മികച്ച പ്രതികരണം നേടുകയും ചെയ്തു. ഇപ്പോൾ സെൻസർ ചെയ്ത ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ചിത്രം ഒടിടിയിൽ എത്തിയിരിക്കുന്നത്. പെരുമാൾ വാത്തിയാർ ആയി വിജയ് സേതുപതിയും കുമരേശനായി സൂരിയും അഭിനയിക്കുന്നു.

ഭ​വാ​നി ശ്രീ, ​ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ, രാ​ജീ​വ് മേ​നോ​ൻ, അ​നു​രാ​ഗ് ക​ശ്യ​പ്, തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

'ഡീ​പ് ക​വ​ർ' പോസ്റ്റർ
'ഡീ​പ് ക​വ​ർ' പോസ്റ്റർകടപ്പാട്-പ്രൈം വീഡിയോ

ഡീ​പ് ക​വ​ർ

ആ​ക്ഷ​ൻ-​കോ​മ​ഡി ചി​ത്ര​മാണ് 'ഡീപ് കവർ'. മൂ​ന്നു ന​ട​ന്മാ​രോ​ട് അ​പ​ക​ട​കാ​രി​ക​ളാ​യ കു​റ്റ​വാ​ളി​ക​ളെ അ​നു​ക​രി​ക്കാ​നും ല​ണ്ട​നി​ലെ ക്രി​മി​ന​ൽ അ​ധോ​ലോ​ക​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യാ​നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ന്നു. തുടർന്നു നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലും സ്ട്രീമിങ് ഉണ്ട്. ഡെ​റ​ക് കോ​ണോ​ളി, കോ​ളി​ൻ ട്രെ​വോ​റോ, ബെ​ൻ ആ​ഷെ​ൻ​ഡ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ടോം ​കിം​ഗ്സ്ലി​യാ​ണ് സം​വി​ധാ​നം. ബ്രൈ​സ് ഡാ​ള​സ് ഹോ​വാ​ർ​ഡ്, ഒ​ർ​ലാ​ൻ​ഡോ ബ്ലൂം, ​തുട​ങ്ങിയ​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

Related Stories

No stories found.
Pappappa
pappappa.com