

തിയേറ്റർ റിലീസിന് ശേഷം പ്രേക്ഷകർക്കിടയിൽ ചർച്ചയായ മലയാള ചിത്രമായ 'പൊങ്കാല' ഒടിടിയിലേക്ക്. യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ കഥ വികസിപ്പിച്ചിരിക്കുന്നത്. സൗഹൃദത്തിന്റെ മറവിൽ നടന്ന വഞ്ചനയും, അതിലൂടെ തകർന്നുപോകുന്ന ഒരു മനുഷ്യന്റെ ജീവിതവും, തുടർന്ന് അവനെ പ്രതികാരത്തിന്റെ വഴിയിലേക്ക് നയിക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ജൂൺ 12 മുതൽ മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ആണ് ശ്രീനാഥ് ഭാസി നായകനായ 'പൊങ്കാല'യുടെ സ്ട്രീമിങ്. പ്രണയം, സൗഹൃദം, വിശ്വാസവഞ്ചന, നഷ്ടം, പ്രതികാരം എന്നീ വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം ശക്തമായ ആക്ഷൻ രംഗങ്ങളാലും ശ്രദ്ധേയമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് വൈപ്പിൻ, ചെറായി ഭാഗങ്ങളിലായിരുന്നു. എ.ബി. ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന സിനിമ ഗ്ലോബൽ പിക്ചേഴ്സ് എൻ്റർടെയ്ന്‍മെന്റിന്റെ ബാനറിൽ ദീപു ബോസും അനിൽ പിള്ളയും നിർമ്മിക്കുന്നു. കോ പ്രൊഡ്യൂസർ- ഡോണ തോമസ്, ലൈൻ പ്രൊഡ്യൂസർ- പ്രജിത രവീന്ദ്രൻ.
2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ- മുനമ്പം തീരദേശത്ത് നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. യാമി സോനാ,ബാബു രാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ് , സൂര്യകൃഷ്ണ, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ് സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ഛായാഗ്രഹണം-ജാക്സൺ, എഡിറ്റർ-അജാസ് പൂക്കാടൻ, സംഗീതം- രഞ്ജിൻ രാജ്, കലാസംവിധാനം- കമർ ഇടക്കര, മേക്കപ്പ്- അഖിൽ ടി.രാജ്, കോസ്റ്റ്യൂം- സൂര്യാ ശേഖർ, ആർട്ട്- നിധീഷ് ആചാര്യ, പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആർട്സ് മോഹൻ, ആക്ഷൻ കൊറിയോഗ്രഫി- മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി. കൊറിയോഗ്രാഫി- വിജയ റാണി, പിആർഒ- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- ജിജേഷ് വാടി, ഡിസൈനർ- ആർട്ടൊ കോർപ്പസ്, മാർക്കറ്റിങ്- ഒബ്സ്ക്യൂറ.