

നടൻ ഹരീഷ് കല്യാണും സിദ്ധി ഇദ്നാനിയും പ്രധാന വേഷങ്ങളിലെത്തുന്ന 'നൂറു കോടി വാനവിൽ' എന്ന ചിത്രം നേരിട്ട് ഒടിടി റിലീസിന്. തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്ന ചിത്രമാണ് ഇപ്പോൾ ഒടിടിയിൽ നേരിട്ടെത്തുന്നത്. ശശിയാണ് ചിത്രത്തിന്റെ സംവിധായകൻ. നവംബർ ആറിന് സീ5-ൽ സ്ട്രീമിങ് ആരംഭിക്കും.
'നീണ്ട കാത്തിരിപ്പിനും പ്രതിസന്ധികൾക്കുമൊടുവിൽ 'നൂറു കോടി വാനവിൽ' ഒടിടി റിലീസിന് ഒരുങ്ങുകയാണ്. എന്നാൽ, തിയേറ്ററുകളിൽ എത്താത്തതിൽ വലിയ വിഷമമുണ്ട്'- ഹരീഷ് കല്യാൺ വ്യക്തമാക്കി. സിനിമ പ്രേക്ഷകരിലേക്ക് എത്താതിരിക്കുമ്പോൾ നിർമാതാക്കൾക്കും അണിയറപ്രവർത്തകർക്കും വലിയ വേദന ഉണ്ടാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, ചിത്രം ഏതെങ്കിലുമൊരാൾ കാണുകയും ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തുമ്പോൾ സന്തോഷം നൽകുകയും ചെയ്യുമല്ലോ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒടിടി പ്ലാറ്റ്ഫോമുകൾ ഇന്ന് തിയേറ്ററുകൾക്ക് സമാനമായി വളർന്നുവെന്നും, തിയേറ്ററിനേക്കാൾ കൂടുതൽ ആളുകൾ ഇപ്പോൾ ഒടിടിയിലൂടെ കണ്ടന്റ് കാണുന്നുണ്ടെന്നും ഹരീഷ് കല്യാൺ അഭിപ്രായപ്പെട്ടു.
പകർച്ചവ്യാധിയുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ കാരണം ഷൂട്ടിഭ് തടസപ്പെട്ടതും പിന്നീട് വിവിധ കാരണങ്ങളാൽ വൈകിയതുമാണ് ചിത്രം നേരിട്ടുള്ള ഒടിടി റിലീസിലേക്ക് എത്താൻ കാരണമെന്ന് സംവിധായകനും വ്യക്തമാക്കി.