ഒടിടിയില്‍ നിഖിലയുടെ 'പെണ്ണ് കേസ്' തരംഗം

'പെണ്ണ് കേസ്' പോസ്റ്റർ
'പെണ്ണ് കേസ്' പോസ്റ്റർഅറേഞ്ച്ഡ്
Published on

നിഖില വിമല്‍ കേന്ദ്രകഥാപാത്രമായി എത്തിയ ക്രൈം കോമഡി ചിത്രം 'പെണ്ണ് കേസ്' ഒടിടിയില്‍. പ്രമുഖ പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാം.

നവാഗതനായ ഫെബിന്‍ സിദ്ധാര്‍ഥ് സംവിധാനം ചെയ്ത ചിത്രം, യഥാര്‍ഥസംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലും കര്‍ണാടകയിലുമായി നിരവധി യുവാക്കളെ കബളിപ്പിച്ച് വിവാഹത്തട്ടിപ്പ് നടത്തുന്ന ഒരു യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ഇത്തരമൊരു തട്ടിപ്പിനിടയില്‍ കുടുങ്ങുന്ന നായികയുടെ ജീവിതവും, അതിനെത്തുടര്‍ന്ന് നടക്കുന്ന പോലീസ് അന്വേഷണവും, പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Must Read
എന്റെ ശരണ്യ,ഇവന്റെ സൂസൻ,അവന്റെ ആയിഷ; വിവാഹത്തട്ടിപ്പുകാരിയായി നിഖില
'പെണ്ണ് കേസ്' പോസ്റ്റർ

നിഖില വിമലിനൊപ്പം ഇർഷാദ് അലി,അഖിൽ കവലയൂർ,കുഞ്ഞികൃഷ്ണൻ മാഷ്,ശ്രീകാന്ത് വെട്ടിയാർ,ജയകൃഷ്ണൻ,പ്രവീൺ രാജാ,ശിവജിത്,കിരൺ പീതാംബരൻ, ഷുക്കൂർ,ധനേഷ്,ഉണ്ണി നായർ,രഞ്ജി കങ്കോൽ,സഞ്ജു സനിച്ചൻ, അനാർക്കലി,ആമി, സന്ധ്യാ മനോജ്, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഇ ഫോർ എക്സ്പീരിമെന്റെസ്,സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്,വി യു ടാക്കീസ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത,ഉമേഷ് കെ.ആർ,രാജേഷ് കൃഷ്ണ,സി.വി സാരഥി എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു. രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർത്ഥ് എന്നിവർ ചേർന്ന് കഥ, തിരക്കഥ എഴുതുന്നു.

'പെണ്ണ് കേസ്' ട്രെയിലറിൽ നിന്ന്
'പെണ്ണ് കേസ്' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

സംഗീതം-അങ്കിത് മേനോൻ,എഡിറ്റർ-ഷമീർ മുഹമ്മദ്. ജനുവരി 10-ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. കോമഡി ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വീക്കെന്‍ഡില്‍ ആമസോണ്‍ പ്രൈമിലൂടെ ചിത്രം കാണാം.

Related Stories

No stories found.
Pappappa
pappappa.com