എക്കോയും ഇത്തിരിനേരവും ഇന്നസെന്റും.. ഒടിടിയിൽ പുതുവത്സരാഘോഷം

'ഇത്തിരിനേര'ത്തിൽ റോഷൻമാത്യുവും സെറിൻ ഷിഹാബും
'ഇത്തിരിനേര'ത്തിൽ റോഷൻമാത്യുവും സെറിൻ ഷിഹാബുംഫോട്ടോ-അറേഞ്ച്ഡ്
Published on

പ്രേക്ഷകര്‍ ആഘോഷിച്ച എക്കോ ഉള്‍പ്പെടെ നാലു മലയാള ചിത്രങ്ങള്‍ ഒടിടിയിലേക്ക്. 2025ല്‍ ബോക്‌സ്ഓഫീസില്‍ ചലനങ്ങള്‍ സൃഷ്ടിച്ച, ചലച്ചിത്രാസ്വാദകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ് സ്ട്രീമിങ്ങിനെത്തുന്നത്.

ഇത്തിരി നേരം

  • അഭിനേതാക്കൾ: റാഷന്‍ മാത്യു, സെറിന്‍ ഷിഹാബ്, നന്ദു, ആനന്ദ് മന്മഥന്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍

  • സംവിധാനം: പ്രശാന്ത് വിജയ്

  • വിഭാഗം: റൊമാന്റിക് ഡ്രാമ

  • ദൈർഘ്യം: 2 മണിക്കൂര്‍ 17 മിനിറ്റ്

  • സ്ട്രീമിങ് പ്ലാറ്റ്‌ഫോം: സണ്‍നെക്സ്റ്റ്

  • സ്ട്രീമിംഗ് തീയതി: ഡിസംബര്‍ 31

വേര്‍പിരിഞ്ഞു വര്‍ഷങ്ങള്‍ പിന്നിട്ടശേഷം തിരുവനന്തപുരത്ത് ഒരു രാത്രിയില്‍ അപ്രതീക്ഷിതമായി ഒന്നിക്കുന്ന ക്യാമ്പസ് പ്രണയിതാക്കളായ അനീഷിന്റെയും അഞ്ജനയുടെയും കഥയാണ് ചിത്രം പറയുന്നത്. മദ്യപാന പാര്‍ട്ടിക്ക് ശേഷം, പരിഹരിക്കപ്പെടാത്ത വികാരങ്ങള്‍, പശ്ചാത്താപങ്ങള്‍, ജീവിതത്തിലെ മാറ്റങ്ങള്‍ എന്നിവയെ അഭിമുഖീകരിച്ച് ഇരുവരും ഒരുമിച്ച് യാത്ര തുടരുന്നു. നഷ്ടപ്പെട്ട പ്രണയത്തിലൂടെയും പഴയകാലത്തെ ഓര്‍മകളിലൂടെയും നന്മകളിലൂടെയും അവര്‍ മനസുകൊണ്ടു സഞ്ചരിക്കുന്നു.

'എക്കോ' പോസ്റ്റർ
'എക്കോ' പോസ്റ്റർഅറേഞ്ച്ഡ്

എക്കോ

  • അഭിനേതാക്കൾ: സന്ദീപ് പ്രദീപ്, ബിയാന മോമിന്‍, വിനീത്, സൗരഭ് സച്ച്‌ദേവ, നരേന്‍, അശോകന്‍, ബിനു പപ്പു.

  • സംവിധായകന്‍: ദിന്‍ജിത്ത് അയ്യത്താന്‍

  • വിഭാഗം: മിസ്റ്ററി ത്രില്ലര്‍

  • ദൈര്‍ഘ്യം: 2 മണിക്കൂര്‍ 5 മിനിറ്റ്

  • സ്ട്രീമിങ് പ്ലാറ്റ്‌ഫോം: നെറ്റ്ഫ്‌ളിക്‌സ്

  • സ്ട്രീമിങ് തീയതി: ഡിസംബര്‍ 31

കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഒറ്റപ്പെട്ട കുന്നിന്‍ പ്രദേശത്ത് താമസിക്കുന്ന മ്ലാത്തി ചേടത്തി എന്ന വൃദ്ധ സ്ത്രീയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. കുപ്രസിദ്ധ നായ വളര്‍ത്തുകാരനായ കുരിയച്ചന്റെ നിരവധി ഭാര്യമാരില്‍ ഒരാളാണ് മ്ലാത്തി. ഭരണകൂടവും ഒരു ഭീകരസംഘടനയും അയാളെ വേട്ടയാടുമ്പോള്‍ ഭാര്യയും മറ്റുള്ളവരും അയാളെക്കുറിച്ചുള്ള മറഞ്ഞിരിക്കുന്ന സത്യങ്ങള്‍ വെളിപ്പെടുത്താന്‍ തുടങ്ങുന്നു. തുടര്‍ന്ന്, നിഗൂഢതയും പിരിമുറുക്കവും നിറഞ്ഞ ഒരു കഥയുടെ ചുരുളഴിയുന്നു.

'ഇന്നസെന്റ്' എന്ന സിനിമയിൽ അൽത്താഫ് സലിമും അന്ന പ്രസാദും
'ഇന്നസെന്റ്' എന്ന സിനിമയിൽ അൽത്താഫ് സലിമും അന്ന പ്രസാദുംഫോട്ടോ-അറേഞ്ച്ഡ്

ഇന്നസെന്റ്

  • അഭിനേതാക്കൾ: അല്‍താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍, അസീസ് നെടുമങ്ങാട്, ജോമോന്‍ ജ്യോതിര്‍, അശ്വിന്‍ വിജയന്‍, അന്ന പ്രസാദ്, നജുമുദ്ദീന്‍

  • സംവിധാനം: സതീഷ് തന്‍വി

  • വിഭാഗം: ഫാമിലി ഡ്രാമ

  • ദൈര്‍ഘ്യം: 2 മണിക്കൂര്‍ 8 മിനിറ്റ്

  • സ്ട്രീമിങ് പ്ലാറ്റ്‌ഫോം: സൈന പ്ലേ

  • സ്ട്രീമിങ് ആരംഭിച്ചു

തിരുവനന്തപുരത്ത് പ്ലാനിങ് ഓഫീസില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന 29കാരനായ വിനോദിന്റെ കഥയാണ് ഇന്നസെന്റ് പറയുന്നത്. മാനുഷികമൂല്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമായി മാറിയ വിനോദിന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി വരുന്നു. വ്യോമയാന വിദ്യാര്‍ഥിനിയായ രജിതയുമായി വിനോ​ദിന്റെ വിവാഹം ഉറപ്പിച്ചു. തുടർന്നുള്ള ചില സംഭവങ്ങളാണ് ചിത്രം പറയുന്നത്.

'നിധിയും ഭൂതവും'
'നിധിയും ഭൂതവും' പോസ്റ്റർഅറേഞ്ച്ഡ്

നിധിയും ഭൂതവും

  • അഭിനേതാക്കൾ: അനീഷ് ജി. മേനോന്‍, അശ്വഥ് ലാല്‍, മുഹമ്മദ് റാഫി, നയാരാ നിഹാര്‍, ഭാസി വൈക്കം

  • സംവിധായകന്‍: സാജന്‍ ജോസഫ്

  • വിഭാഗം: സൂപ്പര്‍നാച്ചുറല്‍ മിസ്റ്ററി കോമഡി ത്രില്ലര്‍

  • ദൈര്‍ഘ്യം: 2 മണിക്കൂര്‍ 3 മിനിറ്റ്

  • സ്ട്രീമിങ് പ്ലാറ്റ്‌ഫോം: സണ്‍എന്‍എക്‌സ്ടി

  • സ്ട്രീമിംഗ് തീയതി: ഡിസംബര്‍ 30

പ്രേതബാധയുണ്ടെന്ന് കിംവദന്തിയുള്ള ഒരിടത്തേക്ക് തങ്ങളുടെ ബൈക്ക് വര്‍ക്ക്‌ഷോപ്പ് മാറ്റുന്ന മൂന്ന് യുവ മെക്കാനിക്കുകളുടെ കഥയാണ് നിധിയും ഭൂതവും എന്ന സിനിമയില്‍ പറയുന്നത്. വിചിത്രമായ സംഭവങ്ങള്‍ അവരെ വെല്ലുവിളിക്കാന്‍ തുടങ്ങുമ്പോള്‍, സത്യത്തിനും അതിജീവനത്തിനും വേണ്ടിയുള്ള പോരാട്ടത്തിനായി അവര്‍ ഒരുങ്ങുന്നു.

Related Stories

No stories found.
Pappappa
pappappa.com