

തിയറ്ററുകളെ ഇളക്കിമറിച്ച് പ്രദര്‍ശനം തുടരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ക്രൈം ത്രില്ലര്‍ ചിത്രം 'കളങ്കാവലി'ന്റെ അവകാശം സോണി ലിവ് സ്വന്തമാക്കി. വൻതുകമുടക്കിയാണ് സോണി ലിവ് നല്‍കി ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്തിയ 'കളങ്കാവലി'ന് ചലച്ചിത്രാസ്വാദകരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകര്‍ മാത്രമല്ല, ചലച്ചിത്രലോകംതന്നെ ഞെട്ടിയ പ്രകടനമാണ് 'കളങ്കാവലി'ല്‍ മമ്മൂട്ടി നടത്തിയത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ ഇത്രയും ക്രൂരനായ വില്ലന്‍ ഉണ്ടായിട്ടില്ല.
നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലറാണ് കളങ്കാവല്‍. മമ്മൂട്ടി, വിനായകന്‍, രജിഷ വിജയന്‍ എന്നിവർ ശക്തരായ കഥാപാത്രളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജിതിന്‍ കെ. ജോസും ജിഷ്ണു ശ്രീകുമാറും ചേര്‍ന്ന് ഒരുക്കിയ തിരക്കഥ, സസ്പെന്‍സും വൈകാരിക മുഹൂര്‍ത്തങ്ങളും നിറഞ്ഞ ചില ജീവിതങ്ങളുടെ കഥയാണ് പറയുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് കേരളത്തിലെ വിതരണം കൈകാര്യം ചെയ്യുന്നത്. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വഹിച്ചു. എഡിറ്റിങ്- പ്രവീണ്‍ പ്രഭാകര്‍. സംഗീതം മുജീബ് മജീദ്.
'കളങ്കാവൽ' ഇപ്പോഴും ബോക്‌സ് ഓഫീസ് പടയോട്ടം തുടരുകയാണ്. 50 കോടി ഗ്രോസ് കളക്ഷൻ നേട്ടത്തിലെത്തിയ ചിത്രം വെറും മൂന്നു ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് 16.35 കോടിയിലേറെയാണു നേടിയത്. കരാര്‍ അനുസരിച്ചുള്ള തിയേറ്റര്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും ചിത്രം ലഭ്യമാകും. സോണിലിവ് ഒടിടി റിലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൃത്യമായ സ്ട്രീമിങ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിങ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ - വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്രവൈസർ - എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ - ഡിക്സൻ പി ജോ, വിഎഫ്എക്സ് - വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് - സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.