ഐഡി പോസ്റ്റർ
ഐഡി പോസ്റ്റർഅറേഞ്ച്ഡ്

ഈയാഴ്ച ഒടിടി മഹോത്സവം; ധ്യാന്‍ മുതല്‍ അനുപമ വരെ

Published on

ഒടിടി പ്രേക്ഷകരെ കാത്തിരിക്കുന്നത് കണ്ണുനിറയെ സിനിമകൾ. നാല് സിനിമകളാണ് ഈയാഴ്ച സ്ട്രീം ചെയ്യുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഐഡി, അനുപമ പരമേശ്വരന്‍ കേന്ദ്രകഥാപാത്രമാകുന്ന പര്‍ദ, തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു

ഐഡി സൈന പ്ലേയിൽ

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഐഡി-ദി ഫേക്കിന്റെ സംവിധാനം നവാഗതനായ അരുണ്‍ ശിവവിലാസമാണ്. തിരക്കഥയും അരുണ്‍ തന്നെയാണ് ഒരുക്കിയത്. ഈ വര്‍ഷം ആദ്യം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ഇന്ദ്രന്‍സ്, ദിവ്യ പിള്ള, ലിജോ ജോസ് പെല്ലിശേരി, ജോണി ആന്റണി, കലാഭവന്‍ ഷാജോണ്‍, അലക്‌സാണ്ടര്‍ പ്രശാന്ത്, ജയകൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളാകുന്നത്. മുഹമ്മദുകുട്ടിയാണ് ചിത്രത്തിന്റെ നിര്‍മാണം. സംഗീതം- നിഹാല്‍ സാദിഖ്, ക്യാമറ- ഫൈസല്‍ അലി, എഡിറ്റര്‍- റിയാസ് കെ ബദര്‍, കല- വേലു വാഴയൂര്‍. സൈന പ്ലേയിലൂടെ സെപ്റ്റംബര്‍ 19ന് സ്ട്രീമിങ് ആരംഭിക്കും.

ടൂ മെന്‍ പോസ്റ്റർ
ടൂ മെന്‍ പോസ്റ്റർഅറേഞ്ച്ഡ്

ടൂ മെന്‍ മനോരമ മാക്സിൽ

പ്രമുഖ സംവിധായകന്‍ എം.എ. നിഷാദ്, ഇര്‍ഷാദ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ടൂ മെന്‍ ഒടിടിയിലേക്ക്. മനോരമ മാക്‌സിൽ സെപ്റ്റംബര്‍ 19 ന് സ്ട്രീമിങ് ആരംഭിക്കും. കെ. സതീഷ് ആണ് ചിത്രത്തിന്റെ സംവിധായകന്‍, ദുബായിലാണ് ചിത്രത്തിന്റെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത്. 2022-ല്‍ ആണ് ചിത്രം റിലീസിനെത്തിയത്. രണ്‍ജി പണിക്കര്‍, ബിനു പപ്പു, മിഥുന്‍ രമേശ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, ഡോണി ഡാര്‍വിന്‍, സുനില്‍ സുഗത, ലെന, അനുമോള്‍, ആര്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രണ്ടാം യാമം പോസ്റ്റർ
രണ്ടാം യാമം പോസ്റ്റർഅറേഞ്ച്ഡ്

രണ്ടാം യാമം മനോരമ മാക്സിൽ

സ്വാസികയെ നായികയാക്കി നേമം പുഷ്പരാജ് സംവിധാനം ചെയ്ത രണ്ടാം യാമം മനോരമ മാക്‌സിലൂടെ സെപ്റ്റംബര്‍ 19 മുതല്‍ സ്ട്രീമിങ് ആരംഭിക്കും. ബനാറസ് എന്ന ചിത്രത്തിനു ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്ത ചിത്രമാണിത്. ധ്രുവന്‍, ഗൗതം കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ജോയി മാത്യു, രേഖ, സുധീര്‍ കരമന, നന്ദു, രമ്യ സുരേഷ്, അംബിക മോഹന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

പര്‍ദ പോസ്റ്റർ
പര്‍ദ പോസ്റ്റർഅറേഞ്ച്ഡ്

പര്‍ദ പ്രൈം വീഡിയോയിൽ

സിനിമാ ബണ്ടി, ശുഭം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ പ്രവീണ്‍ കണ്ട്രെഗുല സംവിധാനം ചെയ്ത പര്‍ദ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിങ് ആരംഭിച്ചു. യുവനിരയിലെ ശ്രദ്ധേയയായ അനുപമ പരമേശ്വരന്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത കൃഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

Pappappa
pappappa.com