'ക​ണ്ണ​പ്പ'ഒ​ടി​ടിയിലേക്ക്..? ജൂലായ്​ 25ന് ​പ്രൈമിൽ എത്തിയേക്കും

'ക​ണ്ണ​പ്പ' പോസ്റ്റർ
'ക​ണ്ണ​പ്പ' പോസ്റ്റർഅറേഞ്ച്ഡ്
Published on

വി​ഷ്ണു മ​ഞ്ചു​വി​ന്‍റെ പു​രാ​ണ ആ​ക്ഷ​ൻ ഡ്രാ​മ​യാ​യ 'ക​ണ്ണ​പ്പ' ഒ​ടി​ടി​യി​ലേക്ക്. ജൂലായ് 25ന് ​ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ​യി​ൽ സ്ട്രീം ചെയ്തുതുടങ്ങുമെന്നാണ് പ്രദേശികമാധ്യമം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ല. മോഹൻലാലും, പ്രഭാസും ചിത്രത്തിൽ അതിഥിതാരങ്ങളായി എത്തുന്നുണ്ട്.

'കണ്ണപ്പ'യുടെ തി​യേ​റ്റ​ർ റി​ലീ​സി​ന് മു​മ്പു​ള്ള പ്ര​മോ​ഷ​ണ​ൽ പ​രി​പാ​ടി​യി​ൽ സ്ട്രീ​മിങ് അ​വ​കാ​ശ​ങ്ങ​ൾ മു​ൻ​കൂ​ട്ടി വി​ൽ​ക്കേ​ണ്ട​തി​ല്ലെ​ന്ന് വിഷ്ണുമഞ്ചു തീരുമാനിച്ചിരുന്നു. ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​മാ​യി ച​ർ​ച്ച​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തിനു മു​മ്പ്, ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ന് ശേ​ഷ​മു​ള്ള മൂ​ല്യം വി​ല​യി​രു​ത്തി കാ​ത്തി​രി​ക്കാ​നായിരുന്നു അണിയറക്കാർ തീരുമാനിച്ചത്. എന്നാൽ, പ്രതീക്ഷിച്ചപോലെ 'കണ്ണപ്പ' തിയറ്ററുകളിൽ ബമ്പർ ഹിറ്റ് ആയി മാറിയില്ല.

'ക​ണ്ണ​പ്പ' പോസ്റ്റർ
'കണ്ണപ്പ' ഉടന്‍ ഒടിടിയിലേക്കില്ലെന്ന് വിഷ്ണു മഞ്ചു

റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട തീ​യ​തി ശ​രി​യാ​ണെ​ങ്കി​ൽ, തി​യേ​റ്റ​റിൽ റി​ലീ​സ് ചെ​യ്ത് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ സ്ട്രീ​മിങ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ എ​ത്തു​ന്ന തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളിലൊന്നായി മാറും 'കണ്ണപ്പ'. പ്രേ​ക്ഷ​ക​രി​ൽ നി​ന്നു വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ക്കാ​ത്ത​തി​നാ​ലും നെ​ഗ​റ്റീ​വ് പ്ര​തി​ക​ര​ണ​ങ്ങ​ൾകൊണ്ടും ഇ​തി​ഹാ​സ ചി​ത്രത്തിനു വലിയരീതിയിൽ കളക്ഷൻ നേടാൻ കഴിഞ്ഞില്ല.

മു​കേ​ഷ് കു​മാ​ർ സിങ് ആ​ണ് കണ്ണപ്പയുടെ സംവിധായകൻ. പു​രാ​ണത്തിലെ ഒരു കഥയുടെ ദൃ​ശ്യാ​നു​ഭ​വമാണു ചിത്രം പകരുന്നത്. കാ​ജ​ൽ അ​ഗ​ർ​വാ​ൾ, മോ​ഹ​ൻ ബാ​ബു, അ​ക്ഷ​യ് കു​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള മി​ക​ച്ച നി​ര​യാ​ണ് ചി​ത്ര​ത്തി​നുള്ളത്. ഷെ​ൽ​ഡ​ൻ ചൗ​വി​ന്‍റെ ഛായാ​ഗ്ര​ഹ​ണം വ​ന​പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും അനുഭൂതികളുടെയും നി​മി​ഷ​ങ്ങ​ൾ സൂ​ക്ഷ്മ​ത​യോ​ടെ പ​ക​ർ​ത്തി. വെള്ളിത്തിരയിൽ ദൃശ്യവിസ്മയംതന്നെയാണ് കണ്ണപ്പ തീർത്തതെങ്കിലും പ്രേക്ഷകർ അത് ഏറ്റെടുത്തില്ല.

Related Stories

No stories found.
Pappappa
pappappa.com