ജയിലിനെ കുഴപ്പത്തിലാക്കുന്ന കുറ്റകൃത്യം: ‘കാക്കി സർക്കസ്’ ഏപ്രിൽ 10 മുതൽ സീ 5-ൽ

'കാക്കി സർക്കസ്' പോസ്റ്റർ
'കാക്കി സർക്കസ്' പോസ്റ്റർഅറേഞ്ച്ഡ്
Published on

തമിഴ്, മലയാളം ഭാഷകളിലായി സീ 5-ന്റെ പുതിയ ഒറിജിനൽ സീരീസ് കാക്കി സർക്കസ് എത്തുന്നു. അമീൻ ബാരിഫ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ സീരീസ് റൈസ് ഈസ്റ്റ് എന്റർടെയ്ൻമെന്റ് ബാനറിൽ ശ്രീനിധി സാഗർ ആണ് നിർമിച്ചിരിക്കുന്നത്.ഏപ്രിൽ 10 ന് ആണ് സ്ട്രീമിങ് ആരംഭിക്കുന്നത്.നടൻ ജോജു ജോർജിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് സീരീസിന്റെ ട്രെയിലർ പുറത്തിറങ്ങിയത്.

Once Upon a Time in Kayamkulam എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ഏഴ് എപ്പിസോഡ് സീരീസ്, ഇപ്പോൾ ‘കാക്കി സർക്കസ്’ എന്ന പേരിലാണ് എത്തുന്നത്. മുനിഷ്കാന്ത്,സുഭാഷ് സെൽവം,രാജേഷ് മാധവൻ,ഗൗതമി നായർ,അമൃത,അബ്ദുൾ ലീ,വിൻസു റേച്ചൽ,രാകേഷ് ഉഷാർ, സാവിത്രി, മരുതുപാണ്ടിയൻ, ചിത്തിരസേനൻ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്.

Must Read
EXCLUSIVE:മമ്മൂട്ടിയുടെ സിബിഐ 6​ വരുന്നു: സംവിധാനം ജോഫിൻ ടി ചാക്കോ,കഥ രാമു സുനിൽ
'കാക്കി സർക്കസ്' പോസ്റ്റർ

ഒരു പട്ടണത്തിൽ നടക്കുന്ന വിചിത്രമായ ഒരു കുറ്റകൃത്യം സബ് ജയിലിനെ ആകെ കുഴപ്പത്തിലാക്കുന്നു.ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു കോമഡി ത്രില്ലർ സീരീസ് ആണിത്. കമ്മട്ടം, ഇൻസ്പെക്ഷൻ ബംഗ്ലാവ്,കാസർഗോഡ് എംബസി,എന്നീ സീരിസുകൾക്ക് ശേഷമുള്ള സീ 5 ഒറിജിനൽ സീരീസ് ആണ് കാക്കി സർക്കസ്.

കോമഡിയും ത്രില്ലറും ഫാന്റസിയും ഒത്തുചേരുന്ന ഈ കഥ തന്നെ ഏറെ ആവേശഭരിതനാക്കിയെന്ന് സീരീസിന്റെ സംവിധായകൻ അമീൻ ബാരിഫ് പറയുന്നു. സീ 5 ഉം പ്രൊഡക്ഷൻ ടീമും നൽകിയ പൂർണ്ണ പിന്തുണയാണ് ഈ സീരീസ് പൂർത്തിയാക്കാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. താൻ ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് കാക്കി സർക്കസിലേതെന്നും കോമഡിയും ത്രില്ലറും ഒരു പോലെ ചേർത്തിരിക്കുന്ന സീരീസ് പ്രേക്ഷകർ സ്വീകരിക്കുമെന്ന് ഉറപ്പാണെന്നും നടൻ മുനിഷ്കാന്ത് കൂട്ടിച്ചേർത്തു.

Related Stories

No stories found.
Pappappa
pappappa.com