മനോരമ മാക്സിൽ 15 മില്യൺ മിനിറ്റ് നേട്ടം മറികടന്ന് ‘ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ’

'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' പോസ്റ്റർ
'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ഷറഫുദ്ദീൻ – സംഗീത് പ്രതാപ് കോംബോ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' മനോരമമാക്സിൽ മികച്ച നേട്ടവുമായി മുന്നേറുന്നു. സ്ട്രീമിങ് ആരംഭിച്ച് ആദ്യ ആഴ്ചയിൽ തന്നെ ചിത്രം 15 മില്യൺ മിനിറ്റ് വാച്ച് ടൈം മറികടന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിൽ ചിത്രം മനോരമമാക്സിൽ ലഭ്യമാണ്. ഒടിടിയിലെത്തിയ ചിത്രത്തിന് വിവിധ ഭാഷകളിലെ പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന മികച്ച സ്വീകാര്യതയാണ് ഈ നേട്ടം അടയാളപ്പെടുത്തുന്നത്.

Must Read
നാ​നിയുടെ 'ദ് ​പാ​ര​ഡൈ​സ്' തിയേറ്റർ പടയോട്ടത്തിനുശേഷം ഒ​ടി​ടിയിലേക്ക്
'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' പോസ്റ്റർ

വ്യത്യസ്തമായ പ്രമേയവും നർമമുഹൂർത്തങ്ങളും കോർത്തിണക്കിയ കോമഡി ത്രില്ലറാണ് 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ'. സംഗീത് പ്രതാപ് ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രത്തിൽ ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കോമയിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന നായകന് അസാധാരണമായ കേൾവിശക്തി ലഭിക്കുന്നതും തുടർന്ന് ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത കാര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കൗതുകകരമായ കഥാപശ്ചാത്തലവും ഹാസ്യരംഗങ്ങളും ചേർന്ന് പ്രേക്ഷകർക്ക് വേറിട്ടൊരു സിനിമാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' പോസ്റ്റർ
'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഖിൽ ഭാർഗവനാണ് നായിക. നടി നിലീൻ സാന്ദ്രയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവതി ആർ. കൃഷ്ണ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

ഡോ. പോൾസ് എന്റർടെയ്ൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറുകളിൽ ഡോ. പോൾ വർഗീസും സുജിത് ജെ. നായരും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അഖിൽ സേവ്യർ ഛായാഗ്രഹണവും രാകേഷ് ചെറുമടം എഡിറ്റിങ്ങും നിർവഹിക്കുന്നു. മുജീബ് മജീദാണ് സംഗീതസംവിധായകൻ. നിക്സൺ ജോർജ് സൗണ്ട് ഡിസൈനറാണ്.

'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' പോസ്റ്റർ
'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

500-ലധികം ബ്ലോക്ക്ബസ്റ്റർ സിനിമകളും 20,000-ത്തിലധികം മണിക്കൂറുകളുടെ കണ്ടന്റും മഴവിൽ മനോരമ, മനോരമ ന്യൂസ് എന്നിവയിലെ പ്രീമിയം പരിപാടികളുമായി മനോരമമാക്സ് പ്രേക്ഷകർക്കായി വിപുലമായ എന്റർടെയ്ൻമെന്റ് കോണ്ടന്റാണ് ഒരുക്കുന്നത്.

Pappappa
pappappa.com