അന്താരാഷ്ട്ര എമ്മിയിൽ നിരാശ; വീർദാസിനും 'റിയൽ കാശ്മീർ ക്ലബ്ബി'നും പുരസ്കാരമില്ല

'ഡിവിഷന്‍ പലേര്‍മോ', 'കരീം' പോസ്റ്ററുകൾ
'ഡിവിഷന്‍ പലേര്‍മോ', 'കരീം' പോസ്റ്ററുകൾകടപ്പാട്-ഐഎംഡിബി
Published on: 

നെറ്റ്ഫ്ലിക്‌സില്‍ പുറത്തിറങ്ങിയ 'വീര്‍ ദാസ്: ഫൂള്‍ വോളിയം' എന്ന സ്റ്റാന്‍ഡ്-അപ്പ് കോമഡി സ്‌പെഷ്യലിലൂടെയാണ് വീര്‍ ദാസ് മത്സരിച്ചത്. അര്‍ജന്റീനയില്‍ നിന്നുള്ള 'ഡിവിഷന്‍ പലേര്‍മോ- സീസണ്‍ 2' ആണ് ഈ വിഭാഗത്തില്‍ പുരസ്‌കാരം നേടിയത്. യുകെയില്‍ നിന്നുള്ള 'മാന്‍ വേഴ്‌സസ് ബേബി', സ്‌പെയിനില്‍ നിന്നുള്ള 'ഓള്‍ഡ് ഡോഗ്', 'ന്യൂ ട്രിക്‌സ്' എന്നിവയും മത്സരരംഗത്തുണ്ടായിരുന്നു. അന്താരാഷ്ട്ര എമ്മിയില്‍ വീര്‍ ദാസിന്റെ മൂന്നാമത്തെ നോമിനേഷനായിരുന്നു ഇത്. 2023-ല്‍ 'വീര്‍ ദാസ്: ലാന്‍ഡിങ്' എന്ന സ്‌പെഷ്യലിലൂടെ പുരസ്‌കാരം നേടിയിരുന്നു.

Must Read
അവതാരകനായി വിജയ് സേതുപതി; 'ഇന്റർനാഷണൽ എമ്മി'യിൽ ഇന്ത്യയ്ക്ക് അഭിമാനനിമിഷം
'ഡിവിഷന്‍ പലേര്‍മോ', 'കരീം' പോസ്റ്ററുകൾ

സോണി ലിവ് സീരീസായ 'റിയല്‍ കാശ്മീര്‍ ഫുട്‌ബോള്‍ ക്ലബ്' മികച്ച ഡ്രാമ സീരീസ് വിഭാഗത്തിലാണ് മത്സരിച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള 'കരീം' ആണ് വിജയിയായത്. യുകെയില്‍ നിന്നുള്ള 'എ തൗസന്‍ഡ് ബ്ലോസ്', അര്‍ജന്റീനയില്‍ നിന്നുള്ള 'മെനം' എന്നിവയായിരുന്നു മറ്റ് മത്സരചിത്രങ്ങള്‍. മാനവ് കൗള്‍, മുഹമ്മദ് സീഷന്‍ അയ്യൂബ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ സീരീസ് സംവിധാനം ചെയ്തത് രാജേഷ് മാപുസ്‌കറും മഹേഷും ചേര്‍ന്നാണ്. ജമ്മു കാശ്മീരിലെ ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ യഥാര്‍ഥയാത്രയെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയത്.

'റിയല്‍ കാശ്മീര്‍ ഫുട്‌ബോള്‍ ക്ലബ്', 'വീര്‍ ദാസ്: ഫൂള്‍ വോളിയം' പോസ്റ്ററുകൾ
'റിയല്‍ കാശ്മീര്‍ ഫുട്‌ബോള്‍ ക്ലബ്', 'വീര്‍ ദാസ്: ഫൂള്‍ വോളിയം' പോസ്റ്ററുകൾകടപ്പാട്-ഐഎംഡിബി

ഇത്തവണ ഏറ്റവുമധികം പുരസ്‌കാരം (ഒമ്പത് പുരസ്‌കാരങ്ങള്‍) നേടിയത് യുകെ ആണ്. ആഗോള ടെലിവിഷന്‍ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് നെറ്റ്ഫ്ലിക്സ് ചീഫ് കണ്ടന്റ് ഓഫീസര്‍ ബേല ബജാരിയയ്ക്ക് ഇന്റര്‍നാഷണല്‍ എമ്മി ഫൗണ്ടേഴ്‌സ് അവാര്‍ഡും, വാര്‍ണര്‍ ബ്രോസ് ഡിസ്‌കവറി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഗെര്‍ഹാര്‍ഡ് സെയ്ലറിന് ഇന്റര്‍നാഷണല്‍ എമ്മി ഡയറക്ടറേറ്റ് അവാര്‍ഡും സമ്മാനിച്ചു.