ആസിഫ് അലി നായകനായ ആഭ്യന്തര കുറ്റവാളിയുടെ പോസ്റ്റർ
'ആഭ്യന്തര കുറ്റവാളി' പോസ്റ്റർഅറേഞ്ച്ഡ്

ഒടിടിയില്‍ ദീപാവലി ആഘോഷം; ആസിഫിന്റെ 'ആഭ്യന്തര കുറ്റവാളി'യും 'മിറാഷും' കാണാം

Published on

ദീപാവലി ആഘോഷവേളയില്‍ വമ്പന്‍ ചിത്രങ്ങള്‍ പ്രഖ്യാപിച്ച് വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകള്‍. ആസിഫ് അലിയുടെ രണ്ടു ചിത്രങ്ങളാണ് സ്ട്രീമിങ്ങിന് എത്തുന്നത്. 'ആഭ്യന്തര കുറ്റവാളി'യും ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ 'മിറാഷും'. മറ്റൊരു മലയാള ചിത്രമായ ഇമ്പം സ്ട്രീമിങ് ആരംഭിച്ചു. ടൈഗര്‍ ഷ്രോഫ്-സഞ്ജയ് ദത്ത് ടീമിന്റെ ബാഗി4 - എന്ന ഹിറ്റ് ചിത്രവും പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നു.

Must Read
തേജ സജ്ജയുടെ 'മിറായ്' ഒടിടിയില്‍
ആസിഫ് അലി നായകനായ ആഭ്യന്തര കുറ്റവാളിയുടെ പോസ്റ്റർ

ആഭ്യന്തര കുറ്റവാളി-സീ5

അഭിനേതാക്കള്‍: ആസിഫ് അലി, തുളസി, ഹരിശ്രീ അശോകന്‍

കഥ: ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങൾ ആരോപിക്കപ്പെട്ട നവവരനായ സഹദേവന്റെ കഥയാണ് 'ആഭ്യന്തര കുറ്റവാളി' പറയുന്നത്. സ്ത്രീധനമായി ലഭിച്ച സ്വര്‍ണം ഉപയോഗിച്ച് ഭാര്യ വിദേശത്ത് പഠിക്കാന്‍ പദ്ധതിയിടുന്നു. സഹദേവന്‍ വിസമ്മതിച്ചപ്പോള്‍, അവള്‍ വ്യാജ കുറ്റങ്ങള്‍ സഹദേവനില്‍ ചുമത്തുന്നു. സ്ട്രീമിങ് തുടങ്ങി.

ആസിഫ് അലി-ജീത്തുജോസഫ് ചിത്രം മിറാഷിന്റെ പോസ്റ്റർ
'മിറാഷ്' പോസ്റ്റർഅറേഞ്ച്ഡ്

മിറാഷ്-സോണി ലിവ്

അഭിനേതാക്കള്‍: ആസിഫ് ആലി, അപര്‍ണ ബാലമുരളി, ഹന്ന റെജി കോശി.

കഥ: ഹിറ്റ് മേക്കര്‍ ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ മിറാഷ് ക്രൈം ത്രില്ലര്‍ ഡ്രാമയാണ്. അഭിരാമിയുടെ പ്രതിശ്രുതവരന്‍ കിരണ്‍ ഒരു ട്രെയിന്‍ അപകടത്തെത്തുടര്‍ന്ന് ദുരൂഹമായി അപ്രത്യക്ഷനാകുന്നു. തുടര്‍ന്ന്, അയാളെ കണ്ടെത്താനുള്ള സാഹസികമായ ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തിയറ്ററുകളില്‍ വന്‍ സ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചത്. സ്ട്രീമിങ് ഒക്‌ടോബര്‍ 20 മുതൽ.

ദീപക് പറമ്പോൽ നായകനായ ഇമ്പത്തിന്റെ പോസ്റ്റർ
'ഇമ്പം' പോസ്റ്റർകടപ്പാട്-വിക്കിപ്പീഡിയ

ഇമ്പം-സണ്‍ നെക്സ്റ്റ്

അഭിനേതാക്കള്‍: മീരാ വസുദേവ്, ലാലു അലക്‌സ്, ലാല്‍ ജോസ്, ദീപക് പറമ്പോൽ, ദര്‍ശന സുദര്‍ശന്‍

കഥ: കരുണാകരന്‍ നടത്തുന്ന പ്രസാധക സ്ഥാപനത്തില്‍ ചേരുന്ന യുവ കാര്‍ട്ടൂണിസ്റ്റ് നിധിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇരുവര്‍ക്കുമിടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കഥാഗതിയെ മുന്നോട്ടുനയിക്കുന്നു. ഇതിനിടയില്‍ പ്രൂഫ് റീഡറായ കാദംബരിയുമായി നിധിന്‍ അടുപ്പത്തിലാകുന്നു. തുടര്‍ന്നുനടക്കുന്ന സംഭവബഹുലമായ കഥയാണ് ചിത്രം. സ്ട്രീമിങ് തുടങ്ങി.

ബാ​ഗി 4-ൽ സഞ്ജയ് ദത്ത്
'ബാ​ഗി 4' പോസ്റ്റർകടപ്പാട്-ഐഎംഡിബി

ബാഗി 4-ആമസോണ്‍ പ്രൈം വീഡിയോ

അഭിനേതാക്കള്‍: ടൈഗര്‍ ഷ്രോഫ്, സഞ്ജയ് ദത്ത്, ഹര്‍നാസ് സന്ധു, സോനം ബജ്‌വ

കഥ: ബാഗി 4- തിയറ്ററുകളെ ഇളക്കിമറിച്ച ക്രൈം ത്രില്ലര്‍ ഡ്രാമയാണ്. ട്രെയിന്‍ അപകടത്തില്‍പ്പെട്ട് കോമയിലായ റോണിയുടെ തിരിച്ചുവരവാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അലീഷ എന്ന യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് ഇതിവൃത്തം. അവള്‍ ജീവനോടെ ഇല്ലെന്ന് എല്ലാവരും വിശ്വസിക്കുന്നു. പക്ഷേ, അവന്‍ അതിനു തയാറല്ല. തുടര്‍ന്നുള്ള അന്വേഷണമാണ് ചിത്രത്തിന്റെ കഥാ​ഗതി നിർണയിക്കുന്നത്. സ്ട്രീമിങ് തുടങ്ങി.

Pappappa
pappappa.com