മൂന്നുവർഷത്തിനുശേഷം 'ബാന്ദ്ര' ഒടിടിയിലേക്ക്; അടുത്തയാഴ്ച കാണാം

'ബാന്ദ്ര' പോസ്റ്റർ
'ബാന്ദ്ര' പോസ്റ്ററിൽ ദിലീപും തമന്നയുംകടപ്പാട്-ഫേസ്ബുക്ക്
Published on: 

ദിലീപും തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയും കേന്ദ്രകഥാപാത്രങ്ങളായ ആക്ഷന്‍ ചിത്രം 'ബാന്ദ്ര' ഒടിടി റിലീസിനൊരുങ്ങുന്നു. പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ സീ5 ആണ് ചിത്രം നവംബര്‍ 13-ന് സ്ട്രീമിങ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

Must Read
തലയോട്ടിയും ദിലീപും...; നി​ഗൂഢതകൾ നിറച്ച് 'ഹെനോക്' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'ബാന്ദ്ര' പോസ്റ്റർ

അരുണ്‍ ഗോപി സംവിധാനം ചെയ്ത് 2023 നവംബറില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഉദയ്കൃഷ്ണയുടെ തിരക്കഥയിലൊരുങ്ങിയ സിനിമ റിലീസ് ചെയ്ത് ഏറെക്കാലത്തിനുശേഷമാണ് ഒടിടിയിലെത്തുന്നത്. വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് ചിത്രം നിർമിച്ചത്.

'ബാന്ദ്ര' തിയേറ്റർ റിലീസ് ഡേ പോസ്റ്റർ
'ബാന്ദ്ര' തിയേറ്റർ റിലീസ് ഡേ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

തൊണ്ണൂറുകളിലെ ബോളിവുഡ് സിനിമാ ലോകവും അധോലോകവും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ അലക്‌സാണ്ടര്‍ ഡൊമിനിക് എന്ന കഥാപാത്രമായാണ് ദിലീപ് എത്തിയത്. താര ജാനകി എന്ന നടിയുടെ കഥാപാത്രമാണ് തമന്നയുടേത്. ശരത്കുമാർ, ദിനോ മോറിയ,മംമ്ത മോഹൻദാസ്,ധാരാസിങ് ഖുറാന,ഈശ്വരി റാവു, കലാഭവൻ ഷാജോൺ,ലെന,സുരേഷ് കുമാർ തുടങ്ങി വന്‍ താരനിരയും അണിനിരക്കുന്നു. സിനിമയുടെ ഡിജിറ്റല്‍ റിലീസിനായി കാത്തിരുന്ന ആരാധകര്‍ക്ക് ആവേശം പകരുന്നതാണ് പുതിയ പ്രഖ്യാപനം.