തിയേ​​റ്റ​റി​ൽ വി​ല​ക്ക്,ഒ​ടി​ടി​യി​ൽ ത​രം​ഗം;പാകിസ്ഥാനിൽ 'ധു​ര​ന്ധ​ർ 2 വിസ്ഫോടനം'

'ധുരന്ധർ 2' ട്രെയിലറിൽ നിന്ന്
'ധുരന്ധർ 2' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

ബോ​ക്സ് ഓ​ഫീ​സി​ലെ സ​ക​ല റെക്കോഡുകളും ത​ക​ർ​ത്തെ​റി​ഞ്ഞ് ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ ബ്ലോ​ക്ക്ബ​സ്റ്റ​റു​ക​ളി​ലൊ​ന്നാ​യി മാ​റി​യ 'ധു​ര​ന്ധ​ർ: ദ് ​റി​വ​ഞ്ച്' ഒ​ടി​ടി ലോ​ക​ത്തും വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ക​യാ​ണ്. തിയേ​റ്റ​ർ വി​ല​ക്കു​ക​ൾ​ക്കി​ട​യി​ലും അ​തി​ർ​ത്തി​ക്ക​പ്പു​റം പാ​കി​സ്ഥാനി​ൽ പു​തി​യ ച​രി​ത്രം കു​റി​ക്കു​ക​യാ​ണ് ര​ൺ​വീ​ർ സിങ് ചി​ത്രം.

Must Read
ബോക്‌സ് ഓഫീസ് വിറപ്പിച്ച 'ധുരന്ധര്‍ 2' ഒടിടിയിലേക്ക്; ഇന്ത്യയിൽ എവിടെ, എന്നുമുതൽ?
'ധുരന്ധർ 2' ട്രെയിലറിൽ നിന്ന്

മെ​യ് 14-ന് ​നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ച ചെ​യ്ത ചി​ത്രം മി​നി​റ്റു​ക​ൾ​ക്ക​കം, പാ​കിസ്ഥാനി​ൽ ട്രെ​ൻ​ഡിങ്ങിൽ ഒ​ന്നാ​മ​തെ​ത്തി. റി​ലീ​സ് ചെ​യ്ത് നി​മി​ഷ​ങ്ങ​ൾ​ക്ക​കം പ്രേ​ക്ഷ​ക​രു​ടെ വ​ൻ തി​ര​ക്കു​മൂ​ലം നെറ്റ്ഫ്ലിക്സി​ന്‍റെ സെ​ർ​വ​ർ വ​രെ ത​ക​രാ​റി​ലാ​യെ​ന്നാ​ണ് പാ​കി​സ്ഥാനി​ൽ നി​ന്നു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ വീ​ഡി​യോ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

രാ​ത്രി 12 മ​ണി​ക്ക് ചി​ത്രം ഡി​ജി​റ്റ​ൽ പ്രീ​മി​യ​ർ ചെ​യ്യു​ന്ന​തും കാ​ത്ത് വ​ലി​യൊ​രു ജ​ന​ക്കൂ​ട്ടം ഒ​ന്ന​ട​ങ്കം കാ​ത്തി​രു​ന്ന​തിന്‍റെ തെ​ളി​വാ​ണ് ഈ ​സെ​ർ​വ​ർ ക്രാ​ഷെ​ന്ന് പ്ര​മു​ഖ പാ​കി​സ്ഥാനി ക​ണ്ടന്‍റ് ക്രി​യേ​റ്റ​റാ​യ മാ​വി​യ ഉ​മ​ർ ഫാ​റൂ​ഖി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ചു.

'ധുരന്ധർ 2' ട്രെയിലറിൽ നിന്ന്
'ധുരന്ധർ 2' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

സി​നി​മ​യി​ലെ പ്ര​മേ​യ​ത്തെ​ക്കു​റി​ച്ചും ലി​യാ​രി​യി​ലെ പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ചും പാ​കി​സ്ഥാനി​ൽ പ​ല​വി​ധ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചി​ത്രം എ​ങ്ങ​നെ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് എ​ന്ന് കാ​ണാ​നു​ള്ള വ​ലി​യ ആ​കാംക്ഷ​യി​ലാ​ണ് അ​വി​ടു​ത്തെ പ്രേ​ക്ഷ​ക​ർ.

ര​ൺ​വീ​ർ സിങ്ങിന്റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​വും ആ​ദി​ത്യ ധ​റിന്‍റെ സം​വി​ധാ​യ​ക മി​ക​വും ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഹൈലൈറ്റ്. അ​ക്ഷ​യ് ഖ​ന്ന, സ​ഞ്ജ​യ് ദ​ത്ത്, അ​ർ​ജു​ൻ രാം​പാ​ൽ, ആ​ർ. മാ​ധ​വ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന വ​ൻ താ​ര​നി​ര​യാ​ണ് ​സ്പൈ ത്രി​ല്ല​റി​ലു​ള്ള​ത്.

Pappappa
pappappa.com